മോർജാന അലൗയി
മോർജാന അലൗയി | |
---|---|
ജനനം | കാസബ്ലാങ്ക, മൊറോക്കോ | നവംബർ 30, 1982
ദേശീയത | മൊറോക്കൻ |
തൊഴിൽ | നടി |
മൊറോക്കൻ-ഫ്രഞ്ച് നടിയാണ് മോർജാന അലൗയി (അറബിക്: مرجانة ജനനം: നവംബർ 30, 1982). മരോക്ക്, പാസ്കൽ ലോജിയറുടെ ഹൊറർ ചിത്രം മാർറ്റർസ്, റോക്ക് ദി കാസ്ബ എന്നിവയിൽ അവർ അഭിനയിച്ചു.
ആദ്യകാലജീവിതം
[തിരുത്തുക]അലൗയി തന്റെ ആദ്യകാല ജീവിതം മൊറോക്കോയിലെ കാസബ്ലാങ്കയുടെ അയൽപ്രദേശത്ത് അൻഫയിൽ ചെലവഴിച്ചു. കാസബ്ലാങ്ക അമേരിക്കൻ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി.[1]പതിനെട്ടാം വയസ്സിൽ, അലൗയി ഫ്രാൻസിലെ പാരീസിലേക്ക് മാറി. അവിടെ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് പാരീസിൽ പഠനം നടത്തി. യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ സംവിധായകൻ ലൈല മാരാച്ചിയെ കണ്ടുമുട്ടുകയും മരോക്ക് (2005) എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. മരോക്ക് നിരൂപക പ്രശംസ നേടുകയും അലൗയിക്ക് ദേശീയ പ്രശസ്തി നൽകുകയും ചെയ്തു. 2007-ൽ മാർറ്റർസ് ന്റെ ചിത്രീകരണം ആരംഭിക്കുകയും അതിലൂടെ അവർ അറിയപ്പെടുന്നു. [2] ഷോൺ റോബർട്ട് സ്മിത്ത് സംവിധാനം ചെയ്ത ബ്രോക്കൺ എന്ന സൈക്കോളജിക്കൽ ത്രില്ലറിൽ 2016-ൽ അലൗയി അഭിനയിച്ചു.[3]
ഫിലിമോഗ്രാഫി
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2004 | ഹാറ്റേഴ്സ് | എലിസ് കോലിയർ | |
2005 | മരോക്ക് | റീത്ത | |
2008 | മാർറ്റർസ് | അന്ന | |
2009 | ദി റ്റു ലിവ്സ് ഓഫ് ഡാനിയൽ ഷോർ | ഇമാനേ | |
2010 | ലെ റോഡ്‌ബ | നീന | ഹ്രസ്വചിത്രം |
2010 | ഗോലകാനി കിർക്കുക് | നജ്‌ല | |
2011 | സ്പെഷ്യൽ ഫോഴ്സെസ് | മൈന | |
2013 | റോക്ക് ദി കാസ്ബ | സോഫിയ | |
2013 | ട്രെയിറ്റേഴ്സ് | ജാഡ് | |
2014 | ദി ഹൈബ്രിഡ് | ലൈല ഹീലി | |
2014 | ദി റെഡ് ടെന്റ് | അഹൂരി | ലഘുപരമ്പര |
2016 | ബ്രോക്കൺ (aka The Myth of Hopelessness) | എവി | |
2017 | ബേൺഔട്ട് | ഇനെസ് |
അവലംബം
[തിരുത്തുക]- ↑ "Morjana Alaoui raconte son dernier film, Martyrs". Bladi. June 21, 2008. Retrieved January 1, 2016.
- ↑ "Martyrs Interview". View London. Retrieved February 1, 2016.
- ↑ "Broken". Grimmfest Film Festival. 2016-09-02. Archived from the original on 2019-07-15. Retrieved October 6, 2016.