മ്യാന്മാറിന്റെ ചരിത്രം
History of Myanmar |
---|
|
|
|
|
Myanmar പ്രദേശത്തിന്റെ സംസ്കാരം |
---|
ചരിത്രം |
|
മ്യാന്മാർ ബർമ്മ എന്ന പേരിലും അറിയപ്പെടുന്നു. മ്യാന്മറിന്റെ ചരിത്രം മനുഷ്യന് സ്ഥിര താമസം തുടങ്ങിയതു മുതലുള്ള കാലഘട്ടം മുതൽ തന്നെ തുടങ്ങുന്നു.13000 വർഷം മുതലുള്ള ചരിത്രം അതിൽ വരുന്നു. ഏറ്റവും പഴക്കമുള്ള രേഖയായി കരുതുന്നത് ടിബറ്റോ-ബർമാൻ സംസാരിക്കുന്ന ജനങ്ങൾ പ്യു നഗര സംസ്ഥാനത്ത് താമസിക്കുന്ന, പ്യായ്ക്ക് തെക്കുള്ളവർ തേർവാഡ ബുദ്ധിസം സ്വീകരിച്ചിരുന്നു എന്നതാണ്.
മ്യാന്മാറിലെ ഒരു വിഭാഗം ജനങ്ങളാണ് ബാമർ. ഒൻപതാം നൂറ്റാണ്ടിൽ ഇരവാഡി താഴ്വരയിലേക്ക് ബാമർ ജനങ്ങൾ പ്രവേശിച്ചു[1]). ഇവർ പഗാൻ രാജവംശം സ്ഥാപിച്ചു (1044-1287) [2]. ഇരാവാഡി താഴ്വരയിലും പ്രാന്തപ്രദേശത്തും ആദ്യമായാണ് ഒരു സ്ഥലത്ത് ജനങ്ങൾ ഏകീകരിക്കുന്നത്. ബർമ്മീസ് ഭാഷയും ബാമർ സംസ്ക്കാരവും പതുക്കെ ഈ കാലഘട്ടത്തിൽ പ്യൂ സംസ്ക്കാരത്തിനു ബദലായി മാറി.1287ൽ ആദ്യമായി മംഗോൾ ആക്രമണത്തിന് ബർമ്മ വേദിയായി[3].
ധാരാളം ചെറു രാജ വംശങ്ങൾ ഇവിടെയുണ്ടായിരുന്നു. അവ (Ava) രാജവംശം, ഹാന്താവാഡ്ഡി രാജ വംശം, മ്രൗക് യൂരാജ വംശം, ഷാൻ സംസ്ഥാനം എന്നിവയായിരുന്നു അതിൽ പ്രധാനം. ഈ സ്ഥത്തിലെ മേധാവിത്വത്തിനായി ഇവർ പരസ്പ്പരം പൊരുതി കൊണ്ടിരുന്നു.
പതിനാറാം നൂറ്റാണ്ടിൽ രണ്ടാം പകുതിയിൽ ടൗങ്ങൂ (Taungoo) രാജവംശം രാജ്യത്തെ ഏകീകരിച്ചു. വളരെ കുറച്ച് കാലത്തിനുള്ളിൽ തെക്ക്-കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സാമ്രാജ്യം സ്ഥാപിച്ചു. പിന്നീട് ടൗങ്ങൂ രാജാക്കന്മർ ഭരണ സൗകര്യത്തിനും സാമ്പത്തിക നിലനിൽപ്പിനും വേണ്ടി പല സ്ഥാപനങ്ങളും നിർമ്മിച്ചു. പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും രാജ്യം സമാധാനപൂർണ്ണവും ഐശ്വര്യപ്രധമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊൻബൗങ്ങ് രാജവംശം (1752-1885) അധികാരത്തിലേറി[4]. ടൗങ്ങു രാജ്യത്തെ പുനർനിർമ്മിക്കുകയും കേന്ദ്രീകൃത ഭരണ സംവിധാനമുണ്ടാക്കുകയും ചെയ്തു. ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനങ്ങളിൽ ഒന്നായി ബർമ്മ മാറി. ഈ രാജ വംശം അയൽ രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെട്ടു ആംഗ്ലോ-ബർമ്മീസ് യുദ്ധങ്ങൾ (1824-85) ബ്രിട്ടീഷ് കോളനി ഭരണത്തിനു വഴി തെളിച്ചു.[5]
ബ്രിട്ടീഷ് ഭരണ കാലത്തിൽ സാമൂഹിക, സാമ്പത്തിക, സാംസ്ക്കാരിക, ഭരണ തലങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു[6]. ബ്രിട്ടീഷ് ഭരണ കാലത്തിൽ ബർമ്മയിൽ ആഭ്യന്തര യുദ്ധങ്ങൾ തുടർന്നു. ചരിത്രത്തിലെ ഏറ്റവും നീളമേറിയ ആഭ്യന്തര യുദ്ധങ്ങൾ നടന്ന ഒരു രാജ്യമണ് മ്യാന്മാർ. 1948ൽ ഈ രാജ്യം സ്വാതന്ത്യമായി[7].1962 മുതൽ 2010 വരെ സൈനിക ഭരണമായിരുന്നതിനാൽ ലോകത്തിലെ തന്നെ ഏറ്റവും അവികസിത രാജ്യങ്ങളിൽ ഒന്നാണ് ഇത്.
അവലംബം
[തിരുത്തുക]- ↑ Htin Aung 1967: 329
- ↑ Harvey 1925: 21
- ↑ Lieberman 2003: 119–123
- ↑ Phayre 1967: 153
- ↑ Marx 1853: 201–202
- ↑ Tarun Khanna, Billions entrepreneurs : How China and India Are Reshaping Their Futures and Yours, Harvard Business School Press, 2007, ISBN 978-1-4221-0383-8
- ↑ Smith, Martin (1991). Burma – Insurgency and the Politics of Ethnicity. London and New Jersey: Zed Books.
പുറത്തെയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Factfile: Burma's history of repression Archived 2008-10-07 at the Wayback Machine.
- Biography of King Bayinnaung (r. 1551–1581) Archived 2009-04-01 at the Wayback Machine. U Thaw Kaung
- [http://www.lib.washington.edu/asp/myanmar/main.asp University of Washington Library papers by Burmese historians Than Tun, Yi Yi, U Pe Maung Tin, Ba Shin
- SOAS [https://web.archive.org/web/20090216150441/http://www.lib.washington.edu/asp/myanmar/main.asp Archived 2009-02-16 at the Wayback Machine. Bulletin of Burma Research articles on Burma's history
- The Origins of Pagan Archived 2013-12-11 at the Wayback Machine. Bob Hudson