Jump to content

മ്യാവൂ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മ്യാവൂ
സംവിധാനംലാൽ ജോസ്
നിർമ്മാണംതോമസ് തിരുവല്ല
അഭിനേതാക്കൾസൗബിൻ ഷാഹിർ
ഛായാഗ്രഹണംഅജ്മൽ സാബു
വിതരണംഫാർസ് ഫിലിംസ്
രാജ്യംയുഎഇ
ഭാഷ

ലാൽ ജോസ് സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മ്യാവൂ. സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് ​​എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്‌തിരിക്കുന്നത്‌.[1] കൂടാതെ യാസ്മിന എന്ന അസർബൈജാൻ യുവതിയും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം 2021 ഡിസംബർ 24-നാണ് റിലീസ് ചെയ്തത്.

അറബിക്കഥ, ഡയമണ്ട് നെക്‌ലസ് എന്നി ചിത്രങ്ങൾക്കുശേഷം ഗൾഫ് പ്രമേയമാക്കി ഇഖ്‌ബാൽ കുറ്റിപ്പുറം തിരക്കഥയിൽ രൂപംകൊണ്ട ഒരു ചലച്ചിത്രമാണ് ഇത്.[2][3]

പ്ലോട്ട്

[തിരുത്തുക]

യുഎഇയിലെ റാസൽ ഖൈമയിലെ ഒരു ഗ്രാമത്തിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ദസ്തഖീർ എന്ന കഥാപാത്രവും അയാളുടെ ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന ഒരു പ്രവാസിയുടെ ജീവിതകഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. വീട്ടുചെലവുകളും മറ്റും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ദസ്തഖീർ എന്ന കഥാപാത്രമായി ചിത്രത്തിൽ അഭിനയിച്ചത് സൗബിൻ ഷാഹിർ ആണ്. എല്ലാ ദാമ്പത്യബന്ധങ്ങളിലും ഉണ്ടാകുന്നപോലെ ചെറിയൊരു വഴക്കിന്റെ പേരിൽ കുറച്ചുകാലത്തേക്ക് അവരുടെ സ്വന്തംവീട്ടിലേക്ക് പോയി താമസിക്കുന്ന ഭാര്യയായി ചിത്രത്തിൽ അഭിനയിച്ചത് മംമ്ത മോഹൻദാസാണ്. ഇവരുടെ ഇടയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് മ്യാവൂ എന്ന ചിത്രത്തിൽ രസകരമായി അവതരിപ്പിക്കുന്നത്.[4]

അഭിനേതാക്കൾ

[തിരുത്തുക]

ചിത്രികരണം

[തിരുത്തുക]

യുഎഇയുടെ പശ്ചാത്തലത്തിൽ റാസൽ ഖൈമയിലെ ഗ്രാമങ്ങളിലാണ് മ്യൂവൂ ഭൂരിഭാഗവും ചിത്രീകരിച്ചത്.

അവലംബം

[തിരുത്തുക]
  1. "ഹിറ്റടിക്കാൻ സൗബിനും ലാൽജോസും; 'മ്യാവൂ' ട്രെയിലർ". Retrieved 2022-02-09.
  2. "മ്യാവൂ ഗൾഫിലെത്തി; പ്രവാസിയുടെ വേറിട്ട കുടുംബകഥ പറയുന്ന ചിത്രം". Retrieved 2022-02-09.
  3. ലേഖകൻ, മാധ്യമം (2021-10-30). "ലാൽ ജോസ്​-സൗബിൻ ഷാഹിർ ടീമിന്റെ 'മ്യാവൂ' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി". Retrieved 2022-02-09. {{cite web}}: zero width space character in |title= at position 9 (help)
  4. "പൂച്ച പഠിപ്പിക്കുന്ന ജീവിതസത്യങ്ങൾ; കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത് 'മ്യാവൂ'; റിവ്യു". Retrieved 2022-02-09.

പുറം താളുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മ്യാവൂ_(ചലച്ചിത്രം)&oldid=3988741" എന്ന താളിൽനിന്ന് ശേഖരിച്ചത്