Jump to content

മ്യാൻമാറിലെ തീവണ്ടിയുടെ തുടക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1877 മെയ് മാസത്തിലാണ് ബർമ്മയിൽ തീവണ്ടി ആദ്യമായി ഓടിത്തുടങ്ങിയത്. അത് ബ്രിട്ടീീന്ത്യയുടെ ഭാഗമായിരുന്ന, ബ്രിട്ടന്റെ കോളനി ആയിരുന്ന ലോവർ ബർമ്മയിലെ റംഗൂൺ മുതൽ പ്രോം വരെയുള്ള ഇറവാഡ്ഡി വാലി സ്റ്റേറ്റ് റെയിൽവേയുടെ പാതയിലൂടെ ആയിരുന്നു. പാതയുടെ നീളം 163 കി.മീ. (262.32 കി.മീ)ആയിരുന്നു.മൂന്നു വർഷംകൊണ്ടാണു ഇറവാഡ്ഡി നദിയുടെ തീരത്തുകൂടി  ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന തൊഴിലാളികളെകൊണ്ട് പാത ഉണ്ടാക്കിയത്. 1884ൽ സിറ്റാങ് വാലി സ്റ്റേറ്റ് റെയിൽവേ എന്ന പുതിയ കമ്പനി തുടങ്ങിയത്. ആ കമ്പനി 166 മൈൽ (267.15 കി.മീ.) നീളമുള്ള സിറ്റാങ്ങ് നദിക്കരയിലൂടെ റംഗൂണിൽ നിന്ന് പെഗു വഴി ടൗങു പട്ടണത്തിലേക്ക് പാതയുണ്ടാക്കി. താഴ്വരയിലെ അരി പ്രധാന തുറമുഖമായ റംഗൂണിലേക്ക്  കൊണ്ടുപോകുന്ന വാണിജ്യ പ്രാധാന്യമുള്ള പാതയായാണ്  ഇറവാഡ്ഡി പാതയെ കണക്കാക്കിയിരുന്നത്. ക്കാലത്തെ അവ സാംരാജ്യത്തിലെ അപ്പർ ബർമ്മ ടൗങു വുമായി അതിർത്തി പങ്കുടുന്നതുകൊണ്ട് സിട്ടാങ്ങ് പാത തന്ത്ര പ്രാധാന്യമുള്ളതായി കണക്കാക്കിയിരുന്നു. [1] പാത തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഉണ്ടായ മൂന്നാം ആംഗ്ലൊ- ബർമ്മീസ് യുദ്ധത്തിന്റെ തുടക്കത്തിലും യുദ്ധശേഷമുണ്ടായ സംഘ്ർഷകാലത്തും അത് ബോദ്ധ്യപ്പെടുത്തി.. [2] രണ്ടു പാതകളുടെ നിർമ്മാണ ചെലവ് 1926666 പൗണ്ടായിരുന്നു. 1888ൽ  മുടക്കുമുതലിന്റെ 5% തിരിച്ചുപിടിച്ച്  ലാഭത്തിലായി.[1] അപ്പർ ബർമ്മ കൂട്ടി ചേർത്തപ്പോൾ, ടൗങ്ങു മുതൽ അവ സാംരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന മണ്ഡലെ  വരെ1889ൽ 220 കി.മീ. നീട്ടി. ഈ ഭാഗത്തിന്റെ തുടങ്ങലോടെ മു വാലി സ്റ്റേറ്റ് റെയിൽവേ സ്ഥാപിക്കുകയും Sagaing മുതൽ Myitkyina വരെയുള്ള പാതയുടെ പണി തുടങ്ങുകയും മണ്ഡലെ മുതൽ Shweboവരെ 1891ലും Wuntho വരെ 1893ലും ബന്ധപ്പെടുത്തുകയും ചെയ്തു. [3] 1895ൽ കത്തയിലേക്കും 1898ൽ Myitkyinaലേക്കും ബന്ധിപ്പിച്ചു. ഈ റെയിൽ‌വേയുടെ തുടക്കത്തോടെ തുടർച്ചയായ 724 കി.മീ. പാത റംഗൂൺ മുതൽ കച്ചിൻ കുന്നുകൾ വഴി Myitkyina വരെ, Sagaing ലെ ഇറവാഡിയിലെ കടത്തു് ഒഴികെ[1] 1934ൽ തുറന്ന Sagaing ലെ ഇന്‌വ പാലമാണ് ഇറവാഡി നദിയിലെ ഏക പാലം[4]ഒന്നു റോഡിനും ഒന്നു തീവാണ്ടിക്കുമായി രണ്ടു തട്ടുള്ളതായിരുന്നു.[5]

Extent of the railway network in Burma in 1900

1896ൽ Myitkyina ലേക്കുള്ള പാത പൂർത്തിയാവുന്നതിനു മുമ്പ്, മൂന്നു കമ്പനികൾ കൂടി ചേർന്ന് പൊതു ഉടമസ്ഥ തയിലുള്ള ബർമ്മ റെയിൽ കമ്പനിയായി. [6] 1898 ലും 1905ലും മറ്റൊരു 278 മൈൽ പാത കൂടി നിർമ്മിച്ചു. റംഗൂൺ-പ്യായി റെയിൽ റോഡ് ബസെയന്നിലേക്ക് ഒരു 110 ശാഖ പാതയും നിർമ്മിച്ചു. [6]പിന്നീട് 2260 അടി നീളമുള്ള 320 അടി ഉയരമുള്ള, Nawnghkioക്കു അടുത്തുള്ള ഗൊക്ടൈക് ജോർജെക്ക് കുറുകെയുള്ള ഗൊക്ടൈക് വയാഡക്റ്റ് Nawnghkioക്കു കൂടി ചേർത്തു. പണിയുന്ന കാലത്ത് അതായിരുന്നു ലോകത്തെ ഏറ്റവും നീളം കൂടുതലുള്ള വയാഡക്റ്റ്. [7][8]ഈ പാത 1:40 ഗ്രേഡിയന്റിൽ മുഴുവൻ നീളത്തിലും ഉയർന്നുകൊണ്ടിരിക്കയാണ്, വയഡക്റ്റും. ഇത് രൂപകൽപ്പന ചെയ്യുന്നത് അലക്സാണ്ടർ റെൻഡൽ ആന്റ് സൺസും, നിർമ്മാണം നടത്തിയത്പെനിൻസില്വാനിയ സ്റ്റീൽ കമ്പനിയും ആണ്. അത് അക്കാലത്തെ എഞിനീയറിങ്ങ് അത്ഭുതമായി കണക്കാക്കുന്നു..[9] മണ്ടാലെ – ലഷിയൊ റെയിൽ വേ അതിർത്തിയിൽ കുൻലോങ് വരെയും പിന്നീട് ചൈനയുടെ യുന്നൻ പ്രവശ്യയിലേക്കും നീട്ടാൻ ഉദ്ദേശിച്ചിരുന്നു. പ്ക്ഷെ ഭൂമിയുടെ കിടപ്പിന്റെ പ്രത്യേകതകാരണം ഉപേക്ഷിക്കുകയായിരുന്നു.[4] 1907ൽ ബ്രിട്ടീഷ് ബർമ്മയുടെ അസ്സൽ തലസ്ഥാനമായ മോൾമെയിനിലേക്ക് പെഗുവുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു പാത തുറന്നു. ആപാത സല്വീൻ നദിക്കരയിലെ മർട്ടബാൻ വരെ പോകുന്നുണ്ടായിരുന്നു. യാത്രക്കാർക്ക് മോൽമെയിനിൽ പോകാൻ കടത്ത് കടക്കേണ്ടിയിരുന്നു.[4]2006 ൽ താല്വിൻ പാലം തുറക്കുന്നതു വരെ കടത്തു വഞ്ചികളായിരുന്നു ആശ്രയം. 1908ൽ 80 കിലൊമീറ്റർ നീളമുള്ള നമിയാവൊ യിൽ നിന്നു നാരൊഗേജ് പാതപൂർത്തിയായി

  1. 1.0 1.1 1.2 Nisbet, John (1901), Burma Under British Rule - and Before, v1, London: Archibald Constable and Co. Ltd ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "nisbet" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. White, Herbert Thirkell (1913), A Civil Servant in Burma, London: E. Arnold
  3. Dautremer, Joseph (1913) Burma under British Rule (translated from Dautremer, Joseph (1912) La Birmanie sous le régime britannique: une colonie modèle Guilmoto, Paris, OCLC 250415892) T.F. Unwin, London, page 205, OCLC 9493684; full text pp. 194-213 Archived 2017-08-13 at the Wayback Machine from the online library eBooksRead.com
  4. 4.0 4.1 4.2 Thompson, Virginia (26 January 1942), "Communications in Burma", Far Eastern Survey, 11 (2), Institute of Pacific Relations: 29–31, doi:10.1525/as.1942.11.2.01p10723, JSTOR 3022599
  5. Kratoska, Paul (2001), South East Asian, Colonial History, Taylor and Francis
  6. 6.0 6.1 Ireland, Alleyne (1907), The Province of Burma: A report prepared for the University of Chicago, Boston and New York: Houghton Mifflin and Company
  7. Kramer, Paul (March 2002), "Empires, Exceptions, and Anglo-Saxons: Race and Rule between the British and United States Empires, 1880-1910", The Journal of American History, 88 (4), Organization of American Historians: 1315–1353, doi:10.2307/2700600, JSTOR 2700600
  8. Turk, J.C. (August 1901), "Building an American Bridge in Burma", The World's Work: A History of Our Time, II: 1148–1167, retrieved 9 July 2009 {{citation}}: Cite has empty unknown parameter: |coauthors= (help) (Includes many construction photos)
  9. Satow, Michael; Desmond, Ray (1980), Railways of the Raj, New York and London: New York University Press