Jump to content

മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മർകസു സ്സഖാഫത്തി സ്സുന്നിയ്യ:
തരംഇസ്‍ലാമിക്
സ്ഥാപിതം1978
ചാൻസലർകാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
വൈസ്-ചാൻസലർഡോ. ഹുസൈൻ സഖാഫി ചുള്ളിക്കൊട്
വിദ്യാർത്ഥികൾ39000[അവലംബം ആവശ്യമാണ്]
സ്ഥലംകുന്ദമംഗലം, കോഴിക്കോട്, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്http://www.markazonline.com

കേരളത്തിലെ കോഴിക്കോട് സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയമാണ് മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ. കോഴിക്കോട് ജില്ലയിലെ കാരന്തൂരിൽ 1978ലാണ് മർകസു സ്സഖാഫത്തി സ്സുന്നിയ്യ: ആരംഭിച്ചത്[അവലംബം ആവശ്യമാണ്]. ഇന്ത്യക്കകത്തും പുറത്തും[അവലംബം ആവശ്യമാണ്] അനേകം ശാഖകളിലായി അതിന്റെ പ്രവർത്തനം വ്യാപിച്ചു കിടക്കുന്നു. മുസ്ലിങ്ങളുടെ വിദ്യഭ്യാസ,സാംസ്‌കാരിക,സാമൂഹിക രംഗങ്ങളിൽ ഉയർച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇരുപത്തിയഞ്ച് വിദ്യാർത്ഥികളാൽ പഠനം തുടങ്ങിയ[അവലംബം ആവശ്യമാണ്] കാരന്തൂർ മർകസിൽ ഇന്ന് നാൽപ്പതിൽപരം സ്ഥാപനങ്ങളിലായി 39,000ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നു[അവലംബം ആവശ്യമാണ്]. ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്‌സിറ്റിയുടെ ബിരുദത്തിനു തുല്യമായ പദവി ലഭിച്ച സ്ഥാപനമാണ് മർകസു സ്സഖാഫത്തി സ്സുന്നിയ്യ:.[1][2]

ചരിത്രം

[തിരുത്തുക]

1960 കളുടെ തുടക്കത്തിൽ വെല്ലൂർ ബാഖിയാത്തിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞ് വരുമ്പോൾ തന്നെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സ്വപനമായിരുന്നു മത-ഭൗതിക വിദ്യകൾ ഒരുമിച്ചു നൽകുന്ന ഒരു സ്ഥാപനം തുടങ്ങുക എന്നത്[അവലംബം ആവശ്യമാണ്].1978 ഏപ്രിൽ 18ന് ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ ഡോ.സയ്യിദ് മുഹമ്മദ്‌ അലവി മാലികി മക്കയാണ് മർകസിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്‌.[3]

സ്ഥാപനങ്ങൾ

[തിരുത്തുക]

മത,ഭൗതിക,സാങ്കേതിക സമന്വയ വിദ്യാഭ്യാസമാണ് മർകസ് നടപ്പാക്കുന്നത്.അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ,ശരീഅത്ത്,ഖുർആൻ പഠന കേന്ദ്രങ്ങൾ(മനപ്പാഠ കേന്ദ്രങ്ങൾ[4], ഖുർആനിക് പ്രി സ്കൂൾ[5][6]), എന്ജിനീയറിംഗ് കോളേജ്, ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ,അന്തർദേശീയ പാഠശാലകൾ,വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ,വ്യാപാര സമുച്ചയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് മർകസു സ്സഖാഫത്തി സ്സുന്നിയ്യ:[7] 1978 ൽ തുടങ്ങിയ സ്ഥാപനത്തിൽ നിന്ന് വിദ്യാഭ്യാസം നേടി 8000 ത്തിൽ പരം അനാഥകളും 7,000 ത്തിലധികം മതപണ്ഡിതരും ഉൾപ്പെടെ 50,000 ത്തിൽപരം പേർ പുറത്തിറങ്ങിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ 160 സ്‌കൂളുകൾ അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും[അവലംബം ആവശ്യമാണ്] മർകസിന്റെ പ്രവർത്തനം നടക്കുന്നുണ്ട്.

അന്താരാഷ്‌ട്ര തലത്തിൽ നടക്കുന്ന ഖുർആൻ പാരായണ-മനപാഠ മത്സരങ്ങളിൽ മർകസ് വിദ്യാർഥികൾ സ്ഥിരമായി പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്യാറുണ്ട് [8]

നോളജ് സിറ്റി

[തിരുത്തുക]

സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് ബഹുമുഖ പദ്ധതികളോടെയുള്ള മർകസു സ്സഖാഫത്തി സ്സുന്നിയ്യയുടെ പുതിയ സംരംഭമാണ് മർകസ് നോളജ് സിറ്റി.[9] ബി ബി എ, എം ബി എ,പോളിടെക്‌നിക്,വിവിധ ട്രേഡുകൾ ഉൾക്കൊള്ളുന്ന എഞ്ചിനീയറിംഗ് കോളജ്, യൂനാനി ആയുർവ്വേദിക് മെഡിക്കൽ കോളജ് തുടങ്ങിയ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നോളജ് സിറ്റിയിൽ ലക്ഷ്യമിടുന്നത്.ഇതിൽ യൂനാനി മെഡിക്കൽ കോളജ് കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന സംരംഭമാണ്.

മർകസ് കാശ്മീരി ഹോം

[തിരുത്തുക]

മർകസിൽ കാശ്മീരി വിദ്യാർഥികൾക്ക് വേണ്ടി പണിത സ്ഥാപനമാണ്‌ മർകസ് കാശ്മീരി ഹോം [10]. 2004-ഇൽ അന്നത്തെ ജമ്മു കാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ്‌ സഈദ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരോട് അഭയാർത്ഥന നടത്തിയതിനെ തുടർന്നാണ്‌ ആദ്യഘട്ടത്തിൽ മര്കസിലേക്ക് കാശ്മീർ വിദ്യാർഥികളെ കൊണ്ടുവന്നത്.തുടർന്ന് എല്ലാം വർഷവും മർകസ് കാശ്മീരി ഹോമിലേക്ക് പഠനത്തിന് വേണ്ടി അനാഥ അഗതി വിദ്യാർഥികൾ എത്തുന്നു [11] . സംസ്ഥാന കലോത്സവത്തിൽ ഉർദു മത്സരങ്ങളിൽ നിരവധി തവണ മർകസ് കാശ്മീരി ഹോം വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് [12] [13].

മർകസ് ലോ കോളേജ്

[തിരുത്തുക]

മർകസ് നോളെജ് സിറ്റിക്ക് കീഴിൽ 2014 -ഇൽ ആരംഭിച്ച സ്ഥാപനമാണ്‌ മർകസ് ലോ കോളേജ്.[14].കേരളത്തിലെ വിവിധ ജില്ലയിലെ വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നു.

ജൂബിലി

[തിരുത്തുക]

മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി നിരവധി ശ്രദ്ധേയമായ സെമിനാറുകളും സമ്മേളനങ്ങളും നടന്നു. 2018 ജനുവരി 4[15] മുതൽ 7 വരെയായിരുന്നു സമ്മേളനം.[16][17][18][19]

ബിരുദങ്ങൾ

[തിരുത്തുക]
  • മൗലവി ഫാസിൽ സഖാഫി(സഖാഫി)
  • മൗലവി കാമിൽ സഖാഫി(കാമിൽ സഖാഫി)
  • ഹാദിയ

ഐഡിയൽ അസോസിയേഷൻ ഫോര് മൈനോറിറ്റി എജ്യുക്കേഷൻ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.hindu.com/2008/03/26/stories/2008032654350500.htm Archived 2009-07-22 at the Wayback Machine. ദി ഹിന്ദു.കോം
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-12. Retrieved 2013-07-21.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-19. Retrieved 2015-08-09.
  4. "മർകസ്‌ ഹിഫ്‌ളുൽ ഖുർആൻ ഇന്റർവ്യൂ ഫലം". Archived from the original on 2015-05-29.
  5. "സഹ്‌റതുൽ ഖുർആൻ പ്രഖ്യാപനസമ്മേളനം". Archived from the original on 2019-12-20.
  6. "സഹ്‌റതുൽ ഖുർആൻ: അധ്യാപിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു". Archived from the original on 2015-12-24.
  7. http://www.mathrubhumi.com/kozhikode/news/2024258-local_news-kozhikode-%E0%B4%A4%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF.html Archived 2012-12-25 at the Wayback Machine. മാതൃഭൂമി
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-04. Retrieved 2016-05-03.
  9. http://www.saudigazette.com.sa/index.cfm?method=home.regcon&contentid=20121101141437[പ്രവർത്തിക്കാത്ത കണ്ണി] സൗദി ഗസറ്റ്.കോം
  10. http://www.arabnews.com/world/news/675501
  11. http://www.thehindu.com/todays-paper/tp-national/tp-kerala/50-kashmiri-students-join-markaz-school/article249593.ece
  12. https://www.youtube.com/watch?v=WNX_mX5Uvmc
  13. https://www.youtube.com/watch?v=9XIxeQgvJYI
  14. http://www.thehindu.com/news/cities/kozhikode/markaz-law-college-to-be-opened-on-saturday/article6487961.ece
  15. "മർകസ് വാർഷികം നാലു മുതൽ". ManoramaOnline. Retrieved 2018-01-07.
  16. "മർക്കസ് 40-ാം വാർഷികം ജനുവരി 4 മുതൽ 7 വരെ". IE Malayalam. 2017-12-08. Retrieved 2018-01-07. {{cite news}}: no-break space character in |title= at position 38 (help)
  17. "മർകസ് നാൽപതാം വാർഷിക സമ്മേളനം വ്യാഴാഴ്ച; കാരന്തൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി". Malalyalam News. 2018-01-01. Retrieved 2018-01-07.
  18. "മർകസ്:നാലു പതിറ്റാണ്ടിന്റെ പുണ്യം" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-12-20. Retrieved 2018-01-07.
  19. "Markaz Ruby Jubilee unveils on 4th January 2018 - Markaz". Markaz (in അമേരിക്കൻ ഇംഗ്ലീഷ്). 2018-01-02. Archived from the original on 2018-01-08. Retrieved 2018-01-07.

[1] Archived 2010-01-17 at the Wayback Machine. [2]