Jump to content

മർമറ കടൽ

Coordinates: 40°41′12″N 28°19′7″E / 40.68667°N 28.31861°E / 40.68667; 28.31861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മർമറ കടൽ
മർമറ കടലിന്റെ ഭൂപടം
നിർദ്ദേശാങ്കങ്ങൾ40°41′12″N 28°19′7″E / 40.68667°N 28.31861°E / 40.68667; 28.31861
Basin countriesതുർക്കി
ഉപരിതല വിസ്തീർണ്ണം11,350 ചതുരശ്രകിലോമീറ്റർ (4,380 ചതുരശ്രമൈൽ)
ശരാശരി ആഴം494 മീ
പരമാവധി ആഴം1,370 മീ
Water volume3378 ഘനകിലോമീറ്റർ
Islandsഅഡലാർ
അധിവാസ സ്ഥലങ്ങൾഈസ്താംബൂൾ, ബുർസ, കൊസേലി, ടെകിർഡാഗ്, സകാര്യ.

തുർക്കിയുടെ ഏഷ്യാറ്റിക് - യൂറോപ്പ്യൻ ഭൂവിഭാഗങ്ങളെ വേർതിരിക്കുന്ന ഏതാണ്ട് പൂർണ്ണമായും കരയാൽ ചുറ്റപ്പെട്ട കടലാണ് മർമറ കടൽ. ഇത് ഡാർഡനെൽസ് കടലിടുക്ക് വഴി ഈജിയൻ കടലുമായും ബോസ്ഫോറസ് കടലിടുക്ക് വഴി കരിങ്കടലുമായും ബന്ധപ്പെട്ട് കിടക്കുന്നു.

പേരിന് പിന്നിൽ

[തിരുത്തുക]

മാർബിൾ നിക്ഷേപത്തിന് പ്രശസ്തമായ മർമറ ദ്വീപിൽ നിന്നാണ് മർമറ കടലിന് ഈ പേര് വന്നത് (ഗ്രീക്ക് ഭാഷയിൽ മാർബിളിന് മർമറോൺ എന്ന് പറയുന്നു)[1]. പഴയ കാലത്ത് ഗ്രീക്ക് ഭാഷയിൽ പ്രോപോണ്ടിസ് എന്നറിയപ്പെട്ടിരുന്നു. പ്രോ (മുൻ), പോണ്ട് (കടൽ) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഈ പേരുണ്ടായത്. കരിങ്കടലിന് മുൻപുള്ള കടൽ എന്ന അർത്ഥത്തിലാണ് ഈ പേര് ഉപയോഗിക്കപ്പെട്ടത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

2.5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഫലകചലനങ്ങൾ മൂലം രൂപപ്പെട്ടതാണ് മർമറ കടൽ. ഇന്നും ഈ പ്രദേശത്ത് ഭൂചലനങ്ങൾ കൂടെക്കൂടെ ഉണ്ടാകാറുണ്ട്. ഈ കടലിന്റെ വിസ്തീർണ്ണം 11,350 ചതുരശ്രകിലോമീറ്ററാണ്. വടക്ക്‌കിഴക്ക്-തെക്ക്പടിഞ്ഞാറ് ദിശയിൽ 280 കിലോമീറ്റർ നീളമുണ്ട്. ഏറ്റവും കൂടിയ വീതി 80 കിലോമീറ്ററാണ്. ശരാശരി ആഴം 494 മീറ്ററാണ്. 1,355 മീറ്ററാണ് ഏറ്റവും കൂടിയ ആഴം.

ജലത്തിന് ശരാശരി 2.2 ശതമാനം ലവണാംശമുണ്ട്. എന്നാൽ അടിത്തട്ടിനടുത്ത് ഇത് 3.8 ശതമാനമാണ്. ഡാർഡനെൽസ് കടലിടുക്കിനോട് ചേർന്ന ഭാഗത്ത് ഉയർന്ന ലവണാംശം കാണപ്പെടുന്നു[2].

ഇതിലെ ദ്വീപുകളെ പ്രധാനമായും പ്രിൻസസ്, മർമറ എന്നിങ്ങനെ രണ്ട് ദ്വീപസമൂഹങ്ങളായി തിരിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Marmaron, Henry George Liddell, Robert Scott. "A Greek-English Lexicon". Perseus. Retrieved January 12, 2009.{{cite web}}: CS1 maint: multiple names: authors list (link)
  2. മർമറ, സീ ഓഫ്, എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, ചിക്കാഗോ: എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക,2013

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മർമറ_കടൽ&oldid=3727601" എന്ന താളിൽനിന്ന് ശേഖരിച്ചത്