യമമോട്ടോയാമ ര്യൂത
ജപ്പാനിലെ സൈതാമ പ്രിഫെക്ചറിലെ സൈതാമ നഗരത്തിൽ നിന്നുള്ള വിരമിച്ച ഒരു ജാപ്പനീസ് സുമോ ഗുസ്തിക്കാരനാണ് യമമോട്ടോയാമ ര്യൂത ((山本 龍一) (山本山 龍太), Yamamoto Ryūichi). യമ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു.
2007 ജനുവരിയിൽ അദ്ദേഹം തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി, 2009 ജനുവരിയിൽ ടോപ്പ് മകുച്ചി ഡിവിഷനിലെത്തി. അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന റാങ്ക് മെഗാഷിറ 9 ആയിരുന്നു. 265 കിലോ (584 lb) ഭാരമുണ്ടായിരുന്ന യമമോട്ടോയാമ ജപ്പാനിൽ ജനിച്ച ഏറ്റവും ഭാരമേറിയ സുമോ ഗുസ്തിക്കാരനാണ്. കൂടാതെ എക്കാലത്തെയും ഭാരമുള്ള ജാപ്പനീസ് വ്യക്തിയായും അദ്ദേഹം കരുതപ്പെടുന്നു.[1] 2011 ഏപ്രിലിൽ, അദ്ദേഹവും മറ്റ് നിരവധി ഗുസ്തിക്കാരും ഒത്തുകളിയിൽ പങ്കാളികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജപ്പാൻ സുമോ അസോസിയേഷൻ അദ്ദേഹത്തോട് വിരമിക്കാൻ പറഞ്ഞു. അദ്ദേഹം ഇപ്പോൾ സുമോ എക്സിബിഷനുകളിലും അമേച്വർ ടൂർണമെന്റുകളിലും പങ്കെടുക്കുന്നു, കൂടാതെ ടെലിവിഷൻ ഷോകളിലും പരസ്യങ്ങളിലും സംഗീത വീഡിയോകളിലും നിരവധി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കരിയർ
[തിരുത്തുക]2003-ൽ നിഹോൺ സർവകലാശാലയിൽ പ്രവേശിക്കുന്നതിന് മുമ്പ് യമമോട്ടോയാമ നിരവധി പ്രാദേശിക, ദേശീയ, ലോക സുമോ ചാമ്പ്യൻഷിപ്പുകൾ നേടി. നിഹോൺ യൂണിവേഴ്സിറ്റിയിൽ വച്ച് ആകെ അഞ്ച് ചാമ്പ്യൻഷിപ്പുകൾ നേടി. തുടർന്ന് അദ്ദേഹം ഒനോ സ്റ്റേബിളിലെ അംഗമായി പ്രൊഫഷണൽ സുമോയിൽ പ്രവേശിച്ചു. 2007ൽ പുതുമുഖങ്ങളിൽ ഏറ്റവും വലിയ ഭാരമുള്ളവൻ എന്ന റെക്കോർഡ് അദ്ദേഹം തകർത്തു, 233 കി.ഗ്രാം ഭാരമുണ്ടായിരുന്നു അദ്ദേഹത്തിന് അന്ന് . മുൻ റെക്കോർഡ് ഉടമയായ ഹോകുടോമോറി 1994ൽ പ്രൊഫഷണൽ സുമോയിൽ ചേർന്നപ്പോൾ ഹോകുടോമോറി യുടെ ഭാരം 205 കി.ഗ്രാം ആയിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം കുടുംബപ്പേരിൽ "പർവ്വതം" എന്നർത്ഥം വരുന്ന യമ എന്ന പ്രത്യയം ചേർത്താണ് അദ്ദേഹത്തിന്റെ ഷിക്കോണ അല്ലെങ്കിൽ പോരാട്ട നാമം സൃഷ്ടിച്ചത്. താഴ്ന്ന റാങ്കിലുള്ള ഗുസ്തിക്കാർക്ക് ഇത് സാധാരണമാണ്, എന്നാൽ സെകിറ്റോറി പദവിയിൽ എത്തിയതിന് ശേഷവും അദ്ദേഹം അത് നിലനിർത്തുന്നത് അസാധാരണമായിരുന്നു. എന്നിരുന്നാലും, യമമോട്ടോയാമ തന്റെ പേര് ജാപ്പനീസ് കടൽപ്പായൽ, ചായ എന്നിവയുടെ ഒരു അറിയപ്പെടുന്ന നിർമ്മാതാവുമായി പങ്കുവെക്കുന്നു, അദ്ദേഹവുമായി ഒരു സ്പോൺസർഷിപ്പ് കരാർ ഉറപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. [2]
2008 സെപ്തംബർ ടൂർണമെന്റിൽ രണ്ടാമത്തെ ഉയർന്ന ഡിവിഷനായ ജൂര്യോയുടെ രണ്ടാം ഡിവിഷനിൽ എത്തുന്നതിന് മുമ്പ് ഒരു മേക്ക്-കോഷി (ഒരു ടൂർണമെന്റിൽ ഒരു ഗുസ്തിക്കാരന് ജയിക്കുന്നതിനേക്കാൾ കൂടുതൽ നഷ്ടങ്ങൾക്കാണ് മേക്ക് കോഷി എന്നു പറയുന്നത്. തരംതാഴ്ത്തലിന് പ്രത്യേക നിയമങ്ങളുണ്ടെങ്കിലും മേക്ക്-കോശി സാധാരണയായി തരംതാഴ്ത്തലിന് കാരണമാകുന്നു) മാത്രം റെക്കോർഡുചെയ്‌ത് യമമോട്ടോയാമ റാങ്കിംഗിൽ അതിവേഗം ഉയർന്നു. സ്ഥാനക്കയറ്റത്തിന് ശേഷം രണ്ട് ചാക്ക് അരിയുമായി ഫോട്ടോഗ്രാഫർമാർക്ക് പോസ് ചെയ്തു. താൻ 241 കിലോഗ്രാം ഭാരം ആണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു . തൻ്റെ ലക്ഷ്യം ഒരു അന്ന് സൂസനൂമിയുടെ പേരിലായിരുന്ന റെക്കോർഡ് മറികടക്കാൻ ആണ് എന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഗുസ്തിക്കാർക്ക് മാത്രമേ അന്ന് അവനെക്കാൾ കൂടുതൽ ഭാരം ഉണ്ടായിരുന്നുള്ളൂ: 285 കി.ഗ്രാം (628 lb) ഭാരമുണ്ടായിരുന്ന ഹവായിയിൽ ജനിച്ച കൊനിഷികി, 288 കി.ഗ്രാം (635 lb) ഭാരമുണ്ടായിരുന്ന റഷ്യയിൽ ജനിച്ച സന്ദൻമേ റിക്കിഷി ഒറോറ എന്നിവർക്ക്. യമമോട്ടോയാമ ഒരിക്കൽ ഭക്ഷണത്തിന് 146 സുഷി കഷണങ്ങൾ കഴിച്ചതായി റിപ്പോർട്ടുണ്ട്. [3]
തുടർച്ചയായി ജറിയോ ടൂർണമെന്റുകളിൽ ഒമ്പത് വിജയങ്ങൾ നേടിയ ശേഷം, 2009 ജനുവരിയിലെ ടൂർണമെന്റിനായി അദ്ദേഹത്തിന് പ്രൊഫഷണൽ സുമോയുടെ ആറ് ഡിവിഷനുകളുടെ ഏറ്റവും ഉയർന്ന ഡിവിഷനായ മകുച്ചി ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നൽകി. ടോപ്പ് ഡിവിഷനിൽ പ്രവേശിക്കാൻ എടുത്ത പന്ത്രണ്ട് ടൂർണമെന്റുകൾ, ഈ ലെവലിൽ എത്തിയ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗുസ്തിക്കാരുടെ ഗ്രൂപ്പിലെ ടോചിയാസുമ എന്ന സുമോ ഗുസ്തിക്കാരനുമായി അവനെ തുല്യൻ ആക്കുന്നു. തന്റെ അരങ്ങേറ്റ മകുച്ചി ടൂർണമെന്റിൽ 8-7 എന്ന കാച്ചി-കോശി (ഒരു ടൂർണമെന്റിൽ ഒരു ഗുസ്തിക്കാരന് തോറ്റതിനേക്കാൾ കൂടുതൽ വിജയങ്ങൾ) വിജയ റെക്കോർഡുമായി അദ്ദേഹം കടന്നു, 2009 മാർച്ചിൽ മറ്റൊരു 8-7 വിജയം കൈവരിച്ചു. 2009 മെയ് ടൂർണമെന്റിന്റെ അവസാന ദിവസം തന്റെ കരിയറിലെ രണ്ടാമത്തെ തവണ മാത്രമാണ് കാച്ചി-കോശി നേടുന്നതിൽ അദ്ദേഹം പരാജയപ്പെട്ടത്.
2009 ജൂലൈയിലെ ടൂർണമെന്റിനിടെ 9-ാം ദിവസം വകാകോയുവിനെതിരായ രണ്ട് മത്സരങ്ങളിൽ രണ്ട് തവണ ദോഹ്യോയുടെ (ഒരു സുമോ ഗുസ്തി മത്സരം നടക്കുന്ന ഇടം.) തറയിൽ വീണതിന് ശേഷം അദ്ദേഹത്തിന് വാരിയെല്ലിൽ പേശി വലിവ് സംഭവിക്കുകയും കരിയറിൽ ആദ്യമായി പിന്മാറുകയും ചെയ്തു. അതിന്റെ ഫലമായി സെപ്തംബർ ടൂർണമെന്റിനുള്ള ജൂറിയോ ഡിവിഷനിലേക്ക് അദ്ദേഹം താഴ്ത്തപ്പെട്ടു. അവിടെ അദ്ദേഹം 9-6 സ്കോർ ചെയ്തു. പെട്ടെന്നുള്ള മകുച്ചി ഡിവിഷനിലേക്കുള്ള തിരിച്ചുവരവിന് അത് മതി. എന്നിരുന്നാലും, ഒക്ടോബറിൽ പര്യടനത്തിനിടെ വലതു കൈമുട്ടിന് പരിക്കേറ്റ അദ്ദേഹം മോശമായ അവസ്ഥയിൽ 2009 നവംബറിൽ ക്യുഷു ബാഷോയിൽ പ്രവേശിച്ചു. അവിടെ രണ്ട് വിജയങ്ങൾ നേടിയ ശേഷം ഇൻഫ്ലുവൻസ രോഗനിർണയത്തെ തുടർന്ന് ടൂർണമെന്റിൽ നിന്ന് അദ്ദേഹം പിന്മാറി. ജുറിയോ ഡിവിഷനിൽ തുടർന്ന അദ്ദേഹത്തിന് 2010 ജൂലൈ ടൂർണമെന്റിന്റെ 11-ാം ദിവസം കാൽമുട്ടിലെ ലിഗമെന്റിന് ക്ഷതം സംഭവിക്കുകയും മത്സരങ്ങളിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതനാവുകയും ചെയ്തു. പരിക്ക് മൂലം ഇപ്പോഴും വിഷമിച്ച അദ്ദേഹം സെപ്തംബർ ടൂർണമെന്റിന്റെ ആദ്യ ദിവസം തന്നെ പിന്മാറി, അതിന്റെ ഫലമായി മകുഷിത ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. സെകിറ്റോറി പദവി നഷ്ടപ്പെട്ടതിനെത്തുടർന്ന്, അദ്ദേഹം ഒനോ സ്റ്റേബിളിൽ വിടുപണി പോലുള്ള ജോലികൾ പുനരാരംഭിച്ചു. അദ്ദേഹം മുഖ്യ ചങ്കോ പാചകക്കാരനായി. (ശരീരഭാരം കൂട്ടാനുള്ള ഭക്ഷണത്തിന്റെ ഭാഗമായി സുമോ ഗുസ്തിക്കാർ സാധാരണയായി വലിയ അളവിൽ കഴിക്കുന്ന ജപ്പാനീസ് സ്റ്റു ആണ് ചങ്കോ). പരിക്ക് കാരണം നടക്കുകയല്ലാതെ കെയ്‌കോ (പരിശീലനം) ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മകുഷിത 13-ാം റാങ്കിൽ നിന്ന് ഒരു മത്സരത്തിൽ മാത്രം പോരാടിയ ശേഷം നവംബർ ടൂർണമെന്റിൽ നിന്നും അദ്ദേഹം പിന്മാറി. അദ്ദേഹത്തിന്റെ തുടർച്ചയായ അസാന്നിധ്യം കാരണം അദ്ദേഹം നാലാമത്തെ ഡിവിഷനായ സാൻഡൻമെ ഡിവിഷനിലേക്ക് വീണു.
വിരമിക്കൽ
[തിരുത്തുക]2011 ഏപ്രിലിൽ, മറ്റ് 18 ഗുസ്തിക്കാർക്കൊപ്പം, സഹ ജൂറിയോ ഗുസ്തി താരം കസുഗനിഷിക്കിയുടെ മൊബൈൽ ഫോണിൽ വാചക സന്ദേശങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഗുസ്തിമത്സരങ്ങൾ തോറ്റുകൊടുക്കാൻ ഒത്തുകളിച്ചുവെന്ന ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷം ജപ്പാൻ സുമോ അസോസിയേഷൻ (ജെഎസ്എ) അദ്ദേഹത്തോട് വിരമിക്കാൻ ഉത്തരവിട്ടു. മത്സരങ്ങൾ തോറ്റുകൊടുക്കുന്നതിൽ യമമോതോയാമയുടെ പങ്കാളിത്തം ആരോപിക്കപ്പെട്ടു. ഈ തീരുമാനത്തോട് അദ്ദേഹം ദേഷ്യത്തോടെ പ്രതികരിച്ചു, "ഞാൻ പറയുന്നത് കേൾക്കാതെ ഞാൻ ചതിച്ചുവെന്ന് JSA തുടക്കം മുതൽ മനസ്സിൽ ഉറപ്പിച്ചു." [4] എന്നിരുന്നാലും, ഏപ്രിൽ 5-ന് അദ്ദേഹം തന്റെ വിരമിക്കൽ പേപ്പറുകൾ കൈമാറാൻ റൈഗോകു കൊകുഗികനെ സന്ദർശിച്ചു. തൻ്റെ സ്റ്റേബിൾമേറ്റ്മാരായ സക്കൈസാവ, ഷിറോനോനാമി എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. [5] 2011 സെപ്റ്റംബറിൽ ടോക്കിയോ പ്രിൻസ് ഹോട്ടലിൽ സക്കൈസാവയ്‌ക്കൊപ്പം അദ്ദേഹം വിരമിക്കൽ ചടങ്ങ് നടത്തി. 2022-ൽ യമമോട്ടോ സ്‌പോർട്‌സ് ഇല്ലസ്‌ട്രേറ്റിനോട് പറഞ്ഞു, "ഇത് തെറ്റാണെന്ന് എനിക്കറിയാമായിരുന്നിട്ടും ഞാൻ അത് ചെയ്യുകയായിരുന്നു. . . സത്യം പറഞ്ഞാൽ, കഴിയുന്നത്ര കഠിനമായി പോരാടിയിരുന്നില്ല." [6] എന്നിരുന്നാലും, താൻ ബലിയാടാക്കപ്പെട്ടുവെന്നും ജെഎസ്‌എ സമ്മതിക്കുന്നതിനേക്കാൾ ഈ സമ്പ്രദായം വ്യാപകമാണെന്നും അദ്ദേഹത്തിന് തോന്നി. [6]
വിരമിക്കലിന് ശേഷമുള്ള പ്രവർത്തനങ്ങൾ
[തിരുത്തുക]2012 ൽ ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിൻ്റെ സീസൺ 5 ൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. പ്രവേശിക്കുന്നതിന് മുമ്പ് താൻ ഇതിനകം നാലാം സീസൺ കണ്ടുവെന്നും ഹിന്ദിയും ഇംഗ്ലീഷും അറിയില്ലെങ്കിലും ഷോയും ഇന്ത്യൻ സംസ്കാരവും തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിഗ് ബോസ്സിലെ സഹ കളിക്കാരോട് തന്റെ ആവശ്യങ്ങൾ അറിയിക്കാൻ സഹായകമായ ചിത്രങ്ങളുള്ള പ്രത്യേക പ്ലക്കാർഡുകൾ അദ്ദേഹത്തിന് നൽകി. അദ്ദേഹത്തിനു ബോറടിക്കാതിറ്റിക്കാൻ യമമോട്ടോയാമ ബിഗ് ബോസ്സ് വീട്ടിൽ താമസിക്കുന്ന സമയത്ത് അവിടെ പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്‌തിരുന്നു. ഒരു പ്രൊഫഷണൽ ജാപ്പനീസ് സുമോ ഗുസ്തിക്കാരന്റെ ജീവിതത്തെക്കുറിച്ച് ചില പ്രത്യേക ഉൾക്കാഴ്‌ചകൾ ലഭിക്കാൻ പ്രേക്ഷകരെ അത് സഹായിച്ചു . 91-ാം ദിവസം അദ്ദേഹം അതിഥിയായി വീട്ടിൽ പ്രവേശിച്ചു, ഒരു ദിവസത്തെ താമസത്തിന് ശേഷം അദ്ദേഹം വിട പറഞ്ഞു. അവരുടെ അവസാന ആഴ്ചയിൽ അവിടുത്തെ അന്തേവാസികൾക്ക് യമമോട്ടോയാമ ഒറിഗാമി പഠിപ്പിച്ചു. [7]
പോരാട്ട ശൈലി
[തിരുത്തുക]യമമോതോയാമയുടെ ഏറ്റവും സാധാരണമായ വിജയകരമായ കിമാരൈറ്റ് അല്ലെങ്കിൽ ടെക്നിക് യോറി-കിരി (പിടിച്ച് തള്ളൽ) ആയിരുന്നു. അവൻ ഒരു മിഗി-യോത്സു, അല്ലെങ്കിൽ ഇടത് കൈ പുറത്ത് വച്ച്, വലതു കൈ വച്ച് എതിരാളിയുടെ മവാഷിയിൽ (പരിശീലനത്തിനിടയിലോ മത്സരത്തിലോ റിക്കിഷി (സുമോ ഗുസ്തിക്കാർ) ധരിക്കുന്ന അരക്കെട്ട്) പിടിക്കാൻ ഇഷ്ടപ്പെട്ടു. ഓഷി-ദാഷി (തള്ളിക്കളയൽ), ഉവാട്ടെനേജ് (മേൽക്കൈ വച്ചുള്ള എറിയൽ) എന്നിവയിലൂടെയും അദ്ദേഹം പതിവായി വിജയിച്ചു.
റഫറൻസുകൾ
[തിരുത്തുക]- ↑ "Japan's Biggest Sumo Star Gets A Super-Sized Pair Of Levis". CBS SF. April 20, 2015. Retrieved October 18, 2016.
- ↑ "しかし山本山は「山本山」にいなされた". Sports Nippon. December 24, 2008. Archived from the original on February 9, 2009. Retrieved March 2, 2009.
- ↑ "How fat is fat? Sumo heavy pledges more poundage". Reuters. July 31, 2008. Retrieved February 10, 2009.
- ↑ "Some rikishi angry over punishment". Yomiuri Shimbun. April 3, 2011. Retrieved April 3, 2011.
- ↑ "Sumo: Stable elder Tanigawa won't quit, denies match fixing charge". Mainichi Daily News. April 6, 2011. Archived from the original on April 6, 2011.
- ↑ 6.0 6.1 Prewitt, Alex (5 July 2022). "The Reinvention of Yama, the World's Heaviest Sumo Wrestler". Sports Illustrated. Retrieved 19 July 2022.
- ↑ "Yamamotoyama: I'll teach Origami to 'Bigg Boss 5′ inmates". Bollywood Life. Retrieved January 2, 2012.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Yamamotoyama Ryūta's official biography (English) at the Grand Sumo Homepage
- Official website Archived 2022-12-02 at the Wayback Machine.
- Yamamotoyama photos and discussion