യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലുടനീളം ഇവരുടെ വിശ്വാസം,പഠിപ്പിക്കളുകൾ,പ്രവർത്തനങ്ങൾ എന്നിവ ഗവണ്മെന്റുകളിൽനിന്നും,സമൂഹങ്ങളിൽനിന്നും,മറ്റ് മതങ്ങളിൽനിന്നും വലിയ ഏതിർപ്പും പീഡനങ്ങളും ഉണ്ടാകുന്നതിന് കാരണമായിരിക്കുന്നു. കെൻ ജുബ്ബർ ഇപ്രകാരം എഴുതി,"ആഗോളമായിട്ട് നോക്കുമ്പോൾ,ഇവർക്കെതിരെയുള്ള എതിർപ്പ് ഇത്രശക്തമായിട്ടുള്ള സ്ഥിതിക്ക് ഇരുപതാം നൂറ്റാണ്ടിൽ യഹോവയുടെ സാക്ഷികളെപോലെ എതിർപ്പും,പിഡനവും അനുഭവിക്കേണ്ടിവന്നിട്ടുള്ള മറ്റൊരു മതവും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം".[1] മതപ്രേരിതമായും,രാഷ്ട്രീയപ്രേരിതമായും ഇവർക്കെതിരെയുള്ള നീക്കങ്ങളും അക്രമങ്ങളും ക്യൂബ,കാനട,അമേരിക്കൻ ഐക്യനാടുകൾ,സിംഗപ്പൂർ,നാസി ജർമനി,ബെനിൻ,ഫ്രാൻസ്,ജോർജിയ,മലാവി,സോവിയറ്റ് യൂണിയൻ,സ്പെയിൻ,ബ്രീട്ടൻ,വിയറ്റ്നാം,ചൈന എന്നീ രാജ്യങ്ങൾ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും തന്നെ ഉണ്ടായിട്ടുണ്ട്.ഇവരുടെ പ്രവർത്തനങ്ങളും,പ്രസിദ്ധീകരണങ്ങളും ഇപ്പോഴും ചൈന,വിയറ്റ്നാം,ഇസ്ലാമിക രാജ്യങ്ങൾ തുടങ്ങിയവയിൽ നിരോധിച്ചിരിക്കുന്നു. കൂടാതെ പല രാജ്യങ്ങളിലും ഇവരുടെ അംഗങ്ങൾ ഇപ്പോഴും ജെയിലിലാണ്[2]
രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയിൽ യഹോവയുടെ സാക്ഷികളായ തടവുകാരെ തിരിച്ചറിയിക്കാൻ പർപ്പിൾ ത്രികോണം എന്ന അടയാളം ഉപയോഗിച്ചു
യഹോവയുടെ സാക്ഷികൾ 1935 മുതൾ 1945 വരെ നാസി ജർമനിയിൽ സൈനിക സേവനം നടത്താതതു നിമിത്തം ക്രുരമായി പീഡിപ്പിക്കപെട്ടു. 12,000 അധികം പേരെ തടങ്കൽ പാളയങ്ങളിലേക്ക് അയയ്ക്കുകയും ഏകദേശം 2,500 പേരെ നേരിട്ട് വധിക്കുകയും 5,000-തോളം പേർ തടങ്കൽ പാളയങ്ങളിൽ കൊല്ലപെട്ടതായും കണക്കാക്കുന്നു.[3][4] കാൾ അർ.എ. വിറ്റിഗിന്റെ ദ്രിക്സാക്ഷിവിവരണം ഇപ്രകാരം പറയുകയുണ്ടായി,"യഹോവയുടെ സാക്ഷികളുടെ സൈനിക സേവന വിസ്സമ്മതതിന്റെ നേരെ ക്രുദ്ധിതനായ ഹിറ്റ്ലർ യഹോവയുടെ സാക്ഷികളെ ജർമനിയിൽ നിന്ന് ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അതെ തുടർന്ന് മറ്റൊരു തടവുകാരോടും കാണിക്കാത്ത വിധത്തിൽ യഹോവയുടെ സാക്ഷികളെ മാനസികമായും,ശാരീരികമായും,വാക്കുകളാൽ വിവരിക്കാൻ സാധിക്കാത്ത വിധത്തിൽ മനുഷ്വത്തരഹിതമായി ക്രുരമായി പീഡിപ്പിക്കുകയുണ്ടായി".[5][6][7] വർഗ്ഗത്തിന്റെ പേരിൽ തടവിലാക്കപെട്ട യഹൂദ,റോമാനിയ തടവുകാരിൽ നിന്ന് വ്യത്യസ്തമായി,തങ്ങളുടെ വിശ്വാസം തള്ളി പറഞ്ഞുകൊണ്ട് സൈനികസേവനം നടത്താമെന്ന് ഒരു സമ്മതപത്രത്തിൽ ഒപ്പിട്ടാൽ വെറുതെവിടാമെന്ന് പറഞ്ഞുകൊണ്ട് യഹോവയുടെ സാക്ഷികൾക്ക് രക്ഷപെടാൻ നാസികൾ ഒരു സുവർണ്ണ അവസരം നൽകി.[8] എന്നിരുന്നാലും മിക്കവാറും എല്ലാവരും തന്നെ ഈ അവസരം തിരസ്കരിച്ചു.[9][10] ചരിത്രകാരനായ സിബിൽ മിൽട്ടൺ ഇപ്രകാരം ഉപസംഹരിച്ചു,"ഇവരുടെ ധൈര്യവും,വിശ്വാസവും,സഹിഷ്ണുതയും കാരണം നാസികളുടെ ക്രുരമായ ഏകാദിപത്യഭരണത്തിനു ഇവരുടെമേൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല."[11] അതിന് തെളിവെന്ന വിധത്തിൽ അന്ന് ജർമനിയിൽ കേവലം പതിനായിരം ആയിരുന്ന സാക്ഷികൾ ഇന്ന് 1,65,000-ത്തിലതികമായി വർദ്ധിച്ചിരിക്കുന്നു.[12] 2005-ലാണ് യഹോവയുടെ സാക്ഷികളെ ജർമനിയിൽ നിയമപരമായ മതമായി അംഗീകരിച്ചത്. [13]
വിശ്വാസം തിരസ്ക്കരിക്കാൻ ആവശ്യപെട്ടുകൊണ്ടുള്ള നാസി സമ്മതപത്രം
ബൈബിൾ വിദ്യാർത്ഥികൾ എന്ന സംഘടന തെറ്റായപഠിപ്പിക്കലുകൾ പഠിപ്പിക്കുകയും,രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നതായും അംഗീകരിക്കുന്നു.
ആയതിനാൽ ഞാൻ ഈ സംഘടനയിൽ നിന്ന് പൂർണ്ണമായി വിട്ട് നിൽക്കുകയും,അവരുടെ പഠിപ്പിക്കലുകളിൽ നിന്ന് എന്നെതന്നെ മാറ്റിനിർത്തിയതായി അംഗീകരിക്കുന്നു.
ഞാൻ ഇനിമേലിൽ ബൈബിൾ വിദ്യാർത്ഥികളുമായി സഹവസിക്കില്ലെന്ന് ഉറപ്പ് നൽകുന്നു.ആരെങ്കിലും,ഇവരുടെ പഠിപ്പിക്കലുകളുമായി എന്റെ അടുത്ത് വന്നാലോ അല്ലെങ്കിൽ അവരുമായി സഹവസിക്കുന്ന ആരെയെങ്കിലും എനിക്കറിയമെങ്കിലോ ഞാൻ അവരെ പിടിച്ചുകൊടുക്കുന്നതായിരിക്കും,ഇവരുടെ പ്രസിദ്ധീകരണങ്ങൾ കിട്ടിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നൽകുന്നതാണ്
ഭാവിയിൽ ഞാൻ രാജ്യത്തിന്റെ നീയമങ്ങളെ ആഴമായി അനുസരിക്കും,പ്രത്യേകിച്ച് യുദ്ധസമയങ്ങളിൽ,എന്റെ രാജ്യത്തിനു വേണ്ടി പോരാടും,അങ്ങനെ എല്ലാ വിധത്തിലും സമൂഹവുമായി ഒത്ത് ചേരും.
മുകളിൽ പറഞ്ഞിരിക്കുന്ന എന്തെങ്കിലും നിബന്ധനകൾക്ക് വീഴ്ച്ച വരുത്തിയാൽ,എന്നെ വീണ്ടും കസ്റ്റടിയിൽ എടുക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു.
.................................., തീയതി ................
സോവിയറ്റ് യൂണിയന്റെ കീഴിൽ 1950ൽ അവിടെയുണ്ടായിരുന്ന 9000 യഹോവയുടെ സാക്ഷികളെയും വളരെ ശൈത്യകാലാവസ്ഥയുള്ള സൈബീരിയയിലെ തടങ്കൽ പാളയത്തിലെയ്ക്ക് നാടുകടത്തപെട്ടു. എന്നാൽ ഇത് അവരുടെ പ്രവർത്തനത്തിന് തിരിച്ചടി നൽകിയില്ല. ധാരാളം പേർ കൊല്ലപെട്ടെങ്കിലും സൈബീരിയയിൽ പുതിയതായി ധാരാളം സഭകൾ തുടങ്ങുകയും അതിന്റെ ഫലമായി ഇന്ന് വിഭജിക്കപെട്ട റഷ്യയിൽ മാത്രം 1,57,000 അംഗങ്ങളായി വർദ്ധിച്ചിരിക്കുന്നു.[15][16] ഇത്രയെറെ എതിർപ്പുകളും,അക്രമങ്ങളും ഇവർക്കെതിരെ ഉണ്ടായിട്ടും ഇവരുടെ വളർച്ച തുടരുന്നു.ഇതു സംബന്ധിച്ച് നിയമ ചിന്തകനായ ആർക്കിബാൾഡ് കൊക്സ് ഇപ്രകാരം പറയുകയുണ്ടായി, "ഇരുപതാം നൂറ്റാണ്ടിലെ..പ്രധാന മതപീഡന ഇരകളായ യഹോവയുടെ സാക്ഷികൾ..1930 കളുടെ അവസാനം പീഡനം ഉണ്ടാക്കിയ പാടുകൾ മറക്കുകയും,അഭൂതാപൂർവ്വകമായ വളർച്ച കാഴ്ച്ചവെക്കുകയും ചെയ്തു".[17]
↑Jubber, Ken (1977). "The Persecution of Jehovah's Witnesses in Southern Africa". Social Compass,. 24 (1): 121, . doi:10.1177/003776867702400108.{{cite journal}}: CS1 maint: extra punctuation (link)
↑Judith Tydor Baumel, Walter Laqueur:The Holocaust Encyclopedia. pp.346-350.
↑official website of jehovah's witnesses,world wide report--Germany 2010
↑"Germany Federal Administrative Court Upholds Witnesses' Full Exercise of Faith", Authorized Site of the Office of Public Information of Jehovah's Witnesses, As Retrieved 2009-08-26Archived 2009-11-05 at the Wayback Machine
↑യഹോവയുടെ സാക്ഷികളുടെ "യഹോവയുടെ സാക്ഷികൾ--രാജ്യസുവാർത്ത ഘോഷകർ", വാച്ച്ടവർ സൊസൈറ്റി,പെനിസിൽവാനിയ, പേജ്. 661.
↑Christopher Andrew and Vasili Mitrokhin, The Sword and the Shield, New York: Basic Books, 1999, ISBN 0-465-00310-9, p.503.
↑Pavel Polian. "Against Their Will: The History and Geography of Forced Migrations in the USSR", Central European University Press, 2004. ISBN 978-963-9241-68-8. p.169-171