Jump to content

യാബ ബാഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yaba Badoe at the 2015 Zanzibar International Film Festival.

ഒരു ഘാന സ്വദേശിയായ എഴുത്തുകാരിയും ഡോക്യുമെന്ററി സിനിമാസംവിധായികയും പത്രപ്രവർത്തകയുമാണ് യാബ ബാഡോ (Yaba Badoe). 1955ലാണ് ഇവർ ജനിച്ചത്.[1]

ജീവിതം

[തിരുത്തുക]

വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ബാഡോ വളരെ ചെറുപ്പത്തിൽ തന്നെ ഘാനവിട്ട് ബ്രിട്ടനിലേക്ക് പോയി.[2] കിംഗ്സ് കോളേജ്, കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നുമാണ് ബിരുദം നേടിയത്. ബി.ബി.സി. യിൽ പത്രപ്രവർത്തനത്തിൽ പരിശീലനം നേടുന്നതിനു മുമ്പ് ഘാനയിലെ വിദേശകാര്യമന്ത്രാലയത്തിൽ ജോലിചെയ്തിരുന്നു.[3]ഘാന സർവ്വകലാശാലയ്ക്കു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കൻ സ്റ്റഡീസിൽ ഗവേഷകയായിരുന്നു.  സ്പെയിൻ, ജമൈക്ക എന്നിവിടങ്ങളിൽ അധ്യാപികയായി ജോലിചെയ്തിരുന്നു. ബ്രിട്ടനിലെ ഒരു പ്രധാന ടിവി ചാനലിലെ ഡോക്യുമെന്ററി സിനിമ സംവിധായികയും നിർമ്മാതാവുമായി പ്രവർത്തിച്ചിരുന്നു.[4] ബാഡോയുടെ പ്രസിദ്ധമായ ‍ഡോക്യുമെന്ററിയാണ് ബ്ലാക്ക് ആന്റ് വൈറ്റ് ഇത് ബ്രിസ്റ്റളിലെ വംശങ്ങളെക്കുറിച്ചും വംശീയമായ യാഥാസ്ഥിതികത്വങ്ങളെക്കുറിച്ചുമുള്ള ഒരന്വേഷണമാണ്.  

ഒരു എഴുത്തുകാരി കൂടിയായ ബാഡോയുടെ ആദ്യനോവൽ ട്രൂ മർഡർ ,,2009 ൽ ജൊനാതൻ കേപ്പ് ആണ് ഈ നോവർ പ്രസിദ്ധീകരിച്ചത്.[5] 

ചലച്ചിത്രങ്ങൾ

[തിരുത്തുക]
  • എ ടൈം ഓഫ് ഹോപ് (1983)
  • ക്രൌണിംഗ് ഗ്ലോറി (1986)
  • ബ്ലാക്ക് ആന്റ് വൈറ്റ് (1987)
  • I Want Your Sex (1991)
  • Supercrips and Rejects (1996)
  • Race in the Frame (1996)
  • A Commitment to Care – The Capable State (1997)
  • Am I My Brother’s Keeper? (2002)
  • Voluntary Service Overseas (2002)
  • One to One (2003)
  • Secret World of Voodoo: Africa – Coming Home (2006)
  • Honorable Women (2010)
  • The Witches of Gambaga (2010)

അവലംബം

[തിരുത്തുക]
  1. "An Interview with Ghanaian – British Writer, Yaba Badoe". Geosi Reads. Retrieved 18 November 2013.
  2. Beti Ellerson, "A Conversation with Yaba Badoe", African Women in Cinema, 1 September 2011.
  3. Nana Fredua-Agyeman, "46.
  4. "About the Director - Yaba Badoe", African Film Festival.
  5. Joanna Hines, True Murder review, The Guardian, 8 August 2009.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യാബ_ബാഡോ&oldid=4100735" എന്ന താളിൽനിന്ന് ശേഖരിച്ചത്