യാവാൾ വന്യജീവിസങ്കേതം
Yawal Wildlife Sanctuary | |
---|---|
Location | Jalgaon district, Maharashtra, India |
Nearest city | Burhanpur, Maharashrta, India |
Coordinates | 21°22′55″N 75°52′34″E / 21.382°N 75.876°E[1] |
Area | 178 കി.m2 (1.92×109 sq ft) |
ഇന്ത്യൻ സംസ്ഥാനമായി മഹാരാഷ്ട്രയിലെ ജൽഗോൺ ജില്ലയിൽ യാവാൾ തഹസിലിൽ സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് യാവാൾ വന്യജീവിസങ്കേതം. 178 ചതുരശ്രകിലോമീറ്ററാണ് ഈ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി. ഇടതൂർന്ന വനങ്ങൾ നിറഞ്ഞ പ്രദേശമാണിത്. സസ്യലതാദികളുടെ അനേകം വൈവിദ്യങ്ങൾ ഈ പ്രദേശത്ത് കാണപ്പെടുന്നു.
ജൈവവൈവിദ്ധ്യം
[തിരുത്തുക]സസ്യങ്ങൾ
[തിരുത്തുക]തേക്ക്, സലായ് എന്നീമരങ്ങളാണ് വനത്തിൽ കൂടുതലായി കാണപ്പെടുന്നത്. മറ്റു പ്രധാന മരങ്ങൾ ഐൻ, ശിശം, ഹൽദു, ടിവാസ്, ഖൈർ, ചരോലി, ജമുൻ, ടെൻഡു, അൽവ എന്നിവയാണ്. മുളയുടെയും പുല്ലുകളുടെയും വളരെ നല്ല വളർച്ചയുള്ള കാടുകൾ ഇവിടെയുണ്ട്.
മൃഗങ്ങൾ
[തിരുത്തുക]കടുവ, പുള്ളിപ്പുലി, സാമ്പാർ മാൻ, ചിൻകാര, നീൽഗായ്, സ്ലോത്ത് ബിയർ, ഹൈയെന, ജക്കാൾ, കുറുക്കൻ, വൈൽഡ് ബോർ, ബാർക്കിങ് ഡീർ, കാട്ടുപൂച്ച, പാം സിവെറ്റ്, കാട്ടുനായ, പറക്കും അണ്ണാൻ, പുൽമേടുകളിലെ പക്ഷികൾ എന്നിവയാണ് പ്രധാന മൃഗങ്ങൾ.
കാലാവസ്ഥ
[തിരുത്തുക]വളരെ നനഞ്ഞ അന്തരീക്ഷമാണ് ഈ വന്യജീവിസങ്കേതത്തിൽ
താമസസൗകര്യം
[തിരുത്തുക]സർക്കാർ റെസ്റ്റ്ഹൗസ് ഇവിടെ താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നു.
എത്തിച്ചേരാൻ
[തിരുത്തുക]ആകാശമാർഗ്ഗം
[തിരുത്തുക]ഏറ്റവും അടുത്തുള്ള വിമാനത്താവളം ജൽഗോൺ വിമാത്താവളമാണ്. ഇത് 123 കിലോമീറ്റർ അകലെയാണ്.
തീവണ്ടിമാർഗ്ഗം
[തിരുത്തുക]റേവാറാണ് ഏറ്റവും അടുത്തുള്ള തീവണ്ടിനിലയം.
ഇതും കാണുക
[തിരുത്തുക]പാൽ
അവലംബങ്ങൾ
[തിരുത്തുക]- ↑ "Yawal Sanctuary". protectedplanet.net.[പ്രവർത്തിക്കാത്ത കണ്ണി]