Jump to content

യീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Yi qi
Temporal range:
MIddle or Late Jurassic, 160 Ma
Life restoration
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Scansoriopterygidae
Genus: Yi
Xu et al., 2015
Species:
Y. qi
Binomial name
Yi qi
Xu et al., 2015

ചൈനയിൽ നിന്നും ഫോസിൽ കണ്ടു കിട്ടിയ ഒരു ചെറിയ ദിനോസർ ആണ് യീ. അന്ത്യ ജുറാസ്സിക് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത്. തൂവൽ ഉണ്ടായിരുന്ന ദിനോസറുകൾ ആണ് ഇവ. മരങ്ങളിൽ ജീവിക്കുന്ന ജീവിത ശൈലി ഉള്ളവയായിരുന്നു (arboreal ). മുൻകാലിലെ വിരലുകൾക്ക് അസാധാരണമായ നീളം ഉണ്ടായിരുന്നു.

ശരീര ഘടന

[തിരുത്തുക]
യീയുടെ വലിപ്പം മനുഷ്യനുമായി ഉള്ള താരതമ്യം

വളരെ ചെറിയ ദിനോസർ ആയിരുന്നു ഇവ. ഈ കുടുംബത്തിൽ പെട്ട മറ്റു ദിനോസറുകളിൽ ഇല്ലാത്ത പല സവിശേഷതകളും ഇവയ്ക്കുണ്ടായിരുന്നു, മറ്റു തെറാപ്പോഡ ദിനോസറുകളിൽ രണ്ടാമത്തെ വിരലിനാണ് നീളം കൂടുതൽ എന്നാൽ യീ യുടെ മൂന്നാമത്തെ വിരലിനായിരുന്നു ഇത്. ഇത് കൂടാതെ മണിബന്ധത്തിലെ ഒരു എല്ല് അസാധാരണമായ നീളം വെച്ചിരുന്നു ഇന്ന് വരെ അറിയപ്പെടുന്ന ഒരു ദിനോസറിലും കാണാത്ത മറ്റൊരു സവിശേഷത ഇവയ്ക്ക് പറക്കാൻ വവ്വാലുകളുടെ ചിറകിനു സമാനമായ ചർമ്മം കൊണ്ടുള്ള ചിറകുകൾ ആയിരുന്നു എന്നാതാണ്. എന്നാൽ ഇവ ഇത് ഉപയോഗിച്ച് പറന്നിരുന്നോ അതോ മരങ്ങൾക്കിടയിൽ തെന്നി നീങ്ങാൻ ആയിരുന്നോ ഉപയോഗിച്ചിരുന്നത് എന്നത് ഇപ്പോൾ ഉറപ്പില്ല . വളരെ ചെറിയ ദിനോസർ ആയിരുന്ന ഇവയ്ക്ക് ഏകദേശം 380 ഗ്രാം തൂക്കം മാത്രമേ ഉണ്ടാകും എന്ന് കണക്കാക്കിയിട്ടുണ്ട് .

ഫോസ്സിൽ

[തിരുത്തുക]

ഒരേ ഒരു ഭാഗികമായ ഫോസ്സിൽ ആണ് ഇത് വരെ ഇവയുടേതായി കണ്ടു കിട്ടിയിട്ടുള്ളത് , ഹോളോ ടൈപ്പ് സ്പെസിമെൻ STM 31-2 ആണ് ഇത്. ഇത് ഇപ്പോൾ നിലവിൽ ഷാൻ ഡോങ് കാഴ്ച ബംഗ്ളാവിൽ ആണ് ഉള്ളത്. കല്ലിന്റെ പാളിയിൽ പൂർണമായും പതിഞ്ഞ നിലയിൽ ആണ് ഈ ഫോസിൽ ഉള്ളത് രണ്ടു പാളികളുടെ ഇടയിൽ ആയതു കൊണ്ട് എതിർ പാളിയിൽ ഇതിന്റെ പ്രതിച്ഛായ കാണാം . ഫോസിൽ ഭാഗങ്ങൾ ഇവയാണ് നട്ടെല്ല് , ഇടുപ്പെല്ല് , വാല് എന്നി ഭാഗങ്ങൾ ഒഴികെ തലയോട്ടി , താടി എല്ല് , കഴുത്തിലെ കശേരുകൽ ,കാലിലെയും കൈയിലെയും എല്ലുകൾ എന്നിവ അടങ്ങിയതാണ് ഈ ഫോസിൽ .[1]

വർഗ്ഗീകരണം

[തിരുത്തുക]

യീ യുടെ ഫോസിൽ കണ്ടെത്തുന്നത് മറൗഡങ് എന്ന ഗ്രാമത്തിലെ ഒരു കർഷകൻ ആണ് , തന്റെ ക്വറിയിൽ നിന്നും ആണ് ഇദ്ദേഹത്തിന് ഫോസിൽ ലഭിക്കുന്നത് . 2007 ൽ ഈ ഫോസിൽ ഷാൻ ഡോങ് കാഴ്ച ബംഗ്ലാവിനു ഇദ്ദേഹം വിറ്റു . അവർ ഫോസിൽ പാകപ്പെടുത്തി അത് ശാസ്ത്ര സമൂഹത്തിനു പഠനത്തിനായി സജ്ജീകരിച്ചു , ഇടനിലക്കാരില്ലാതെ നേരിട്ടു ലഭിച്ച ഫോസിൽ ആയതു കൊണ്ട് തന്നെ സാധാരണയായി ഫോസ്സിലുകളിൽ കണ്ടു വരുന്ന കൃത്രിമങ്ങൾ തീരേ ഇല്ലായിരുന്ന ഒന്നായിരുന്നു ഈ ഫോസിൽ.ഫോസിൽ കണ്ടെത്തി എട്ടു വർഷങ്ങൾക്കു ശേഷം 29 ഏപ്രിൽ 2015 ആണ് ഇവയുടെ വിശദമായ വർഗീകരണം നേച്ചർ മാസികയിൽ പ്രസീദ്ധീകരിക്കുന്നത്. [1]

ആവാസ വ്യവസ്ഥ

[തിരുത്തുക]

ഇവ ജീവിച്ചിരുന്ന സ്ഥലത്തിലെ സസ്യങ്ങളുടെ പഠനത്തിൽ നിന്നും മരങ്ങൾ നിറഞ്ഞതും ചൂടുള്ള ഈർപ്പം നിറഞ്ഞ കാലാവസ്ഥ ആയിരുന്നു ഇവിടെ എന്ന് കരുതുന്നു . ഇത് ഇവയുടെ മരങ്ങളിൽ ഉള്ള ജീവിതത്തിനു ഉതകുന്നതായിരുന്നു . [2]

കുടുംബം

[തിരുത്തുക]

പക്ഷികളുമായി അടുത്ത ബന്ധം ഉള്ള ദിനോസറുകളുടെ ജീവ ശാഖയിൽ പെട്ട ജീവിയാണ് ഇവ . ഇരു കാലികൾ ആയ തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ഇവ.

പേരിന്റെ കാര്യത്തിൽ യീ റെക്കോർഡ് ആണ് ഏറ്റവും ചെറിയ പേരുള്ള ജീവിയാണ് നിലവിൽ ഇവ. Iczn വ്യവസ്ഥ 11.8.1 and 11.9.1 അനുസരിച്ചു നാലക്ഷരമാണ് ഇവയുടെ പേര് യീ എന്ന നാമവും ക്വി എന്ന ഉപവർഗ്ഗ നാമവും ചേർന്നതാണ് മുഴുവൻ പേരായ "യീ ക്വി (ഇംഗ്ലീഷ് : Yi qi ). പേരിന്റെ അർഥം മാൻഡറിന് പ്രകാരം വിചിത്ര ചിറകുള്ള എന്നാണ് ( യീ - ചിറക്ക് , ക്വി - വിചിത്രം ).

അവലംബം

[തിരുത്തുക]
  1. 1.0 1.1 Xu, X.; Zheng, X.; Sullivan, C.; Wang, X.; Xing, L.; Wang, Y.; Zhang, X.; o’Connor, J. K.; Zhang, F.; Pan, Y. (2015). "A bizarre Jurassic maniraptoran theropod with preserved evidence of membranous wings". Nature. 521: 70–3. doi:10.1038/nature14423. PMID 25924069.
  2. Wang Yongdonga, Saiki Ken'ichi, Zhang Wuc & Zheng Shaolin (2006). "Biodiversity and palaeoclimate of the Middle Jurassic floras from the Tiaojishan Formation in western Liaoning, China". Progress in Natural Science. 16: 222–230. doi:10.1080/10020070612330087.{{cite journal}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. Scientific American: "Bat-Winged Dinosaur Discovery Poses Flight Puzzle"
  2. Nature Video: "A New Dinosaur: Flying Without Feathers" (video) Archived 2016-03-04 at the Wayback Machine.
  3. Not Exactly Rocket Science: "Chinese dinosaur had bat-like wings and feathers"
"https://ml.wikipedia.org/w/index.php?title=യീ&oldid=3642342" എന്ന താളിൽനിന്ന് ശേഖരിച്ചത്