യുക്കിയാ
യുക്കിയാ, കാലിഫോർണിയ | |
---|---|
City of Ukiah | |
Location in Mendocino County and the State of California | |
Location in Mendocino County and the State of California | |
Coordinates: 39°09′01″N 123°12′28″W / 39.15028°N 123.20778°W | |
Country | United States |
State | California |
County | Mendocino |
Incorporated | March 8, 1876[1] |
• Mayor | Jim Brown[2] |
• City manager | Sage Sangiacomo[3] |
• ആകെ | 4.72 ച മൈ (12.23 ച.കി.മീ.) |
• ഭൂമി | 4.67 ച മൈ (12.10 ച.കി.മീ.) |
• ജലം | 0.05 ച മൈ (0.14 ച.കി.മീ.) 1.11% |
ഉയരം | 633 അടി (193 മീ) |
• ആകെ | 16,075 |
• കണക്ക് (2016)[7] | 15,882 |
• ജനസാന്ദ്രത | 3,400.86/ച മൈ (1,312.96/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP Codes | 95482 and 95418 |
Area code | 707 |
FIPS code | 06-81134 |
GNIS feature IDs | 277623, 2412125 |
വെബ്സൈറ്റ് | www |
യുക്കിയാ (മുൻകാലത്ത് യുക്കിയാ സിറ്റി) അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് മെൻഡോസിനോ കൗണ്ടിയിലെ വലിയ നഗരവും കൗണ്ടി സീറ്റുമായ നഗരമാണ്. സുഗമമായി പ്രവേശം സുസാദ്ധ്യമായ സ്ഥലമായതിനാൽ (സി.എ. 20 ന് നിരവിധി കിലോമീറ്റർ തെക്കായി യു.എസ്. റൂട്ട് 101 ഇടനാഴിയിലൂടെ) ഇത് മെൻഡോസിനോ കൌണ്ടിയുടെയും അയൽ കൌണ്ടിയായ ലേക്ക് സിറ്റിയുടെ ഭൂരിഭാഗം പ്രദേശത്തിൻറെയും ഒരു നഗരകേന്ദ്രമെന്ന നിലയിലും പ്രവർത്തിക്കുന്നു. യുക്കിയാ താഴ്വര വൻകിട വൈൻ നിർമ്മാണ വ്യവസായ കേന്ദ്രമായി അറിയപ്പെടുന്നു. 1996-ൽ കാലിഫോർണിയയിൽ ജീവിക്കാൻ പറ്റിയ ഏറ്റവും മികച്ച ഒന്നാം തരം ചെറു നഗരമായും , അമേരിക്കൻ ഐക്യനാടുകളിൽ ജീവിക്കാൻ പറ്റിയ ആറാമത്തെ മികച്ച സ്ഥലമായും യുക്കിയാ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 16,075 ആയിരുന്നു.
ചരിത്രം
[തിരുത്തുക]അക്കാലത്ത് അൾട്ട കാലിഫോർണിയ എന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശത്തെ നിരവധി സ്പാനിഷ് കോളോണിയൽ ഭൂഗ്രാൻറുകളിലൊന്നായിരുന്ന റാഞ്ചോ യൊക്കായയ്ക്കുള്ളിൽ നിലനിന്നിരുന്ന ഭാഗമായിരുന്നു യുക്കിയാ. യുക്കിയാ താഴ്വരയുടെ ഭൂരിഭാഗവും ഉൾപ്പെട്ടിരുന്ന യൊക്കോയ ഗ്രാൻറിൻറെ നാമകരണം നടത്തപ്പെട്ടത് "ആഴമേറിയ താഴ്വര" എന്ന അർത്ഥമുള്ള പോമോ പദത്തിൽനിന്നായിരുന്നു. സ്പാനിഷ് കോളനിവൽക്കരണകാലത്ത് ഈ പ്രദേശത്ത് അധിവസിച്ചിരുന്ന തദ്ദേശീയ ജനതയായിരുന്നു പോമോ. യൊക്കായ എന്ന പദത്തിൻറെ ഒരു ആംഗലേയ രൂപമായ യുക്കിയാ എന്നതുപോലെ ഈ വാക്കും നഗരത്തിന്റെ പേരിന് അടിസ്ഥാനമായിരുന്നു.
യുക്കിയാ മേഖലയിലെ ആദ്യത്തെ ആംഗ്ലോ കുടിയേറ്റക്കാരൻ ആദ്യകാല കാലിമേയ്ക്കൽകാരനായിരുന്ന ജയിംസ് ബ്ലാക്കിൻറെ ജോലിക്കാരനായിരന്നയാളും ഒരു വാക്വെറോയുമായിരുന്ന (മേച്ചിൽപ്പുറങ്ങളിൽ കുതിരപ്പുറത്തേറി കാലിമേക്കുന്നവരായ കൗബോയ്ക്കു സമം) ജോൺ പാർക്കർ ആയിരുന്നു. റഷ്യൻ റിവർ വാലി വരെയുള്ള പ്രദേശത്ത് കാലികളെ മേയ്ച്ചിരുന്ന ജയിംസ് ബ്ലാക്ക് ആ പ്രദേശം തൻറെ നിയന്ത്രണത്തിൽവച്ചിരുന്നു. ശത്രുതാ മനോഭാവമുള്ള പ്രാദേശികരായ തദ്ദേശീയ ജനതയിൽനിന്നു തനിയ്ക്കും തൻറെ കാലിക്കൂട്ടങ്ങൾക്കും രക്ഷ നേടുന്നതിനായി അദ്ദേഹം അവിടെ ഒരു പരുക്കൻ കെട്ടിടം നിർമ്മിച്ചിരുന്നു. വിൽസൺ ക്രീക്കിൻറെ കരയിൽ ഇന്നത്തെ യുക്കിയായുടെ തൊട്ടു തെക്കായിട്ടാണ് ഈ കെട്ടിടം നിലനിന്നിരുന്നത്.
ഈ പ്രദേശത്തെ അടുത്ത ആംഗ്ലിക്കൻ കുടിയേറ്റക്കാരൻ സാമുവൽ ലോവ്റി എന്നയാളായിരുന്നു. ഇദ്ദേഹം 1856 ൽ ഇന്നത്തെ ഈസ്റ്റ് പെർക്കിൻസ് സ്ട്രീറ്റിൻറേയും നോർത്ത് മെയിൻ സ്ട്രീറ്റിന്റെയും മൂലയിൽ ഒരു തടികൊണ്ടുള്ള മുറി നിർമ്മിച്ചു. 1857 ലെ അടുത്ത വസന്തകാലത്ത് ലോവ്റി തൻറെ അവകാശം എ.റ്റി. പെർക്കിൻസിനു കൈമാറുകയും അദ്ദേഹം തൻറെ കുടുംബത്തോടൊപ്പം താഴ്വരയിലേയ്ക്കു താമസത്തിനെത്തുകയും ടൌൺഷിപ്പിലെ ആദ്യകാല കുടുംബമായി മാറുകയും ചെയ്തു. അതേവർഷം മറ്റ് ആറു പേർകൂടി ഇവിടു വീടുവയ്ക്കുകയും സമൂഹത്തിൻറെ ഭാഗമാകുകയും ചെയ്തു.1858 ൽ ഇവിടുത്തെ ആദ്യത്തെ അമേരിക്കൻ പോസ്റ്റോഫീസ് തുറക്കപ്പെട്ടു. 1859 ആയപ്പോഴേക്കും യുക്കിയായിലെ ജനസംഖ്യ നൂറിന് അടുത്തെത്തുകയും ഇത് ഒരു കൌണ്ടി സീറ്റിന് മതിയായ ജനസംഖ്യാ വലിപ്പമാകുകയും കാലിഫോർണിയ സ്റ്റേറ്റ് നിയമസഭ 1859 ൽ സൊനോമാ കൌണ്ടി വിഭജിച്ച് മെൻഡോസിനോ കൗണ്ടി രൂപീകരിച്ചപ്പോൾ ഇത് ഒരു പ്രത്യേക കമ്മ്യൂണിറ്റിയായി മാറുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "Ukiah City Council". City of Ukiah, CA. Retrieved January 21, 2015.
- ↑ 3.0 3.1 "City Manager's Office". City of Ukiah, CA. Retrieved January 21, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Ukiah". Geographic Names Information System. United States Geological Survey. Retrieved February 25, 2015.
- ↑ "Ukiah (city) QuickFacts". United States Census Bureau. Archived from the original on 2015-02-26. Retrieved February 25, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.