യുണൈറ്റഡ് കിങ്ഡം (വിവക്ഷകൾ)
ദൃശ്യരൂപം
യുണൈറ്റഡ് കിങ്ഡം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ഇന്ന് യുണൈറ്റഡ് കിങ്ഡം എന്നറിയപ്പെടുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് നോർത്തേൺ അയർലണ്ട്("United Kingdom of Great Britain and Northern Ireland") അഥവാ ഗ്രേറ്റ് ബ്രിട്ടൺ ഉത്തര അയർലണ്ട് ഐക്യരാജ്യം - ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, വെയിൽസ്, ഉത്തര അയർലണ്ട് എന്നിവയാണു്.
- "യുണൈറ്റഡ് കിങ്ഡം" എന്ന പേരിൽ 1801 ജനുവരി 1 മുതൽ 1927 ഏപ്രിൽ 12 വരെ അറിയപ്പെട്ടിരുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് അയർലണ്ട് (United Kingdom of Great Britain and Ireland) അഥവാ ഗ്രേറ്റ് ബ്രിട്ടൺ അയർലണ്ട് ഐക്യരാജ്യം - ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, വെയിൽസ്, അയർലണ്ട് എന്നിവയായിരുന്നു.
- കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ - 1707 മെയ് 1 മുതൽ 1801 ജനുവരി 1 വരെ നിലവിലിരുന്ന രാജ്യം - ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, വെയിൽസ് എന്നിവയായിരുന്നു.
- കിങ്ഡം ഓഫ് ഇംഗ്ലണ്ട്- 927-ആമാണ്ടുമുതൽ മുതൽ 1707 മെയ് 1 വരെ സ്ഥിതിചെയ്തിരുന്ന രാജ്യത്തിന്റെ പേരു് - ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ഉച്ചസ്ഥിതിയിൽ ഇംഗ്ലണ്ടും വെയിൽസും ആയിരുന്നു.)
- കിങ്ഡം ഓഫ് സ്കോട്ട്ലന്റ് - 843-ആമാണ്ടു മുതൽ 1707 മെയ് 1 വരെ ആംഗല രാജ്യത്തിന്റെ വടക്കൻ എല്ലയിൽ സ്ഥിതിചെയ്തിരുന്ന രാജ്യത്തിന്റെ പേരു്