ഉള്ളടക്കത്തിലേക്ക് പോവുക

യുവോൺ സിൽവെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുവോൺ സിൽവെയ്ൻ
ജനനം(1907-06-28)ജൂൺ 28, 1907
മരണംഒക്ടോബർ 3, 1989(1989-10-03) (പ്രായം 82)
ദേശീയതHaitian
അവാർഡുകൾHaitian Medical Association Posthumously Award
Scientific career
FieldsObstetrics and gynaecology

ഹെയ്തിയിൽ നിന്നുള്ള ആദ്യത്തെ വനിതാ വൈദ്യശാസ്ത്ര ഭിഷഗ്വരയായിരുന്നു യുവോൺ സിൽവെയ്ൻ (ജീവിതകാലം: ജൂൺ 28, 1907 - ഒക്ടോബർ 3, 1989)[1]. യൂണിവേഴ്സിറ്റി ഓഫ് ഹെയ്തി മെഡിക്കൽ വിദ്യാലയത്തിൽ ചേരുന്ന ആദ്യത്തെ വനിത കൂടിയായിരുന്നു അവർ. 1940-ൽ വൈദ്യശാസ്ത്ര ബിരുദം നേടിയ അവർ ബിരുദാനന്തരം, പോർട്ട്-ഓ-പ്രിൻസ് ജനറൽ ആശുപത്രിയിൽ പ്രസവചികിത്സയിലും ഗൈനക്കോളജിയിലും സ്പെഷ്യലിസ്റ്റായി ജോലി ചെയ്തു. ഹെയ്തിയിലെ ആദ്യ വനിതാ പ്രാക്ടീഷണർ എന്ന നിലയിൽ, ഹെയ്തിയൻ പൗരന്മാർക്ക്[2] മെച്ചപ്പെട്ട വൈദ്യശാസ്ത്ര പ്രവേശനവും ഉപകരണങ്ങളും നൽകുന്നതിൽ അവർ ഒരു സുപ്രധാനമായ പങ്ക് വഹിച്ചുിരുന്നു[3] അവരുടെ മറ്റ് നേട്ടങ്ങളിൽ, ഹെയ്തിയൻ സ്ത്രീകളുടെ ശാരീരികവും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടവും ഉൾപ്പെടുന്നു.[4]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

ഹെയ്തിയിലെ അമേരിക്കൻ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ഒരു പ്രധാന വ്യക്തിയും ഹെയ്തിയൻ ആക്ടിവിസ്റ്റുമായ യൂജിനി മല്ലേബ്രാഞ്ചെയുടെയും ജോർജസ് സിൽവെയിന്റെയും മകളായി പോർട്ട്-ഓ-പ്രിൻസിലാണ് ഡോ. ഇവോൺ സിൽവെയ്ൻ ജനിച്ചത്. അവർക്ക് ഏഴ് കുട്ടികളുണ്ടായിരുന്നു. അവരിൽ ഒരാൾ ഹെയ്തിയിലെ ആദ്യത്തെ വനിതാ നരവംശശാസ്ത്രജ്ഞയായ സുസെയ്ൻ കോംഹെയർ-സിൽവെയ്ൻ ആയിരുന്നു.[5]

പിതാവിനാൽ വളരെയധികം സ്വാധീനിക്കപ്പെട്ട അവർ എക്കോൾ നോർമൽ ഡി ഇൻസ്റ്റിറ്റ്യൂട്ട്സിൽ വിദ്യാഭ്യാസത്തിന് ചേർന്നു. അവിടെ ബിരുദം നേടി അധ്യാപികയായി ജോലി ചെയ്യാൻ തുടങ്ങി.[6] 28-ആം വയസ്സിൽ, ഹെയ്തി സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാലയത്തിൽ ചേരുന്ന ആദ്യ വനിതയായിരുന്നു അവർ. 1940-ൽ വൈദ്യശാസ്ത്ര ബിരുദം കരസ്ഥമാക്കി.[2] തുടർന്ന് ഇന്റർ-അമേരിക്കൻ ഹെൽത്ത് ബ്യൂറോയിൽ നിന്ന് സ്കോളർഷിപ്പ് ലഭിക്കുകയും കൊളംബിയ സർവ്വകലാശാലയുടെ മെഡിക്കൽ വിദ്യാലയത്തിൽ പ്രവേശനം നേടുകയും ചെയ്തു.[1] ഇന്റേൺഷിപ്പിന് മൂന്ന് വർഷത്തിന് ശേഷം അവർ ന്യൂയോർക്ക് പോസ്റ്റ്-ഗ്രാജുവേറ്റ് മെഡിക്കൽ സ്കൂളിലും ഹോസ്പിറ്റലിലും പാൻ-അമേരിക്കൻ സാനിറ്ററി ബ്യൂറോ ഫെലോഷിപ്പിൽ ജോലി ചെയ്തു.[2]

ഹെയ്തിയിലെ വൈദ്യശാസ്‌ത്രരംഗത്ത് സിൽവെയ്ൻ നിരവധി സംഭാവനകൾ നൽകുകയും മറ്റ് ഹെയ്തിയൻ സ്ത്രീകളെ അവരുടെ ചുവടുകൾ പിന്തുടരാൻ പ്രേരിപ്പിക്കുകയും ചെയ്തു. 1953 ആയപ്പോഴേക്കും, സിൽവെയ്ൻ മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം, എട്ട് ഹെയ്തിയൻ സ്ത്രീകൾ ഹെയ്തി സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടി ഹെയ്തിയിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി.[7] അക്കാലത്ത്, ഹെയ്തി സർവകലാശാലയിൽ 241 മെഡിക്കൽ വിദ്യാർത്ഥികളെ ചേർത്തിരുന്നു, അതിൽ 17 പേർ സ്ത്രീകളായിരുന്നു.[7]

ബിരുദം നേടിയ ശേഷം, ജനറൽ ആശുപത്രിയിൽ പ്രസവചികിത്സയിലും ഗൈനക്കോളജി വിഭാഗത്തിലും വർഷങ്ങളോളം അവർ ജോലി ചെയ്തു.[1]ഹെയ്തിയിലെ ഉയർന്ന മരണനിരക്ക് അവരെ ഒരു ഡോക്ടറാകാൻ പ്രേരിപ്പിച്ചു, വിവിധ രോഗങ്ങൾക്ക് നിരവധി ഹെയ്തിയക്കാരെ ചികിത്സിക്കുന്നതിൽ അവർ തന്റെ സമയവും കഴിവുകളും വിനിയോഗിച്ചു.[1]ഹെയ്തിയക്കാരെ അലട്ടുന്ന വന്ധ്യത, അമിത ജനസംഖ്യ, കാൻസർ എന്നീ അടിയന്തര ആരോഗ്യപ്രശ്നങ്ങളിൽ അവർക്ക് അതിയായ താൽപ്പര്യമുണ്ടായിരുന്നു.[8]അവർ ഹെയ്തി സർവകലാശാലയിൽ മെഡിസിൻ പ്രൊഫസറായി . മെഡിക്കൽ ജേണലുകളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ച അവർ ഹെയ്തിയിൽ സംഭവിക്കുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം തുടർന്നു.[8]

തുടർന്ന് അവർ ഹെയ്തിയൻ ഫൗണ്ടേഷൻ ഫോർ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷന്റെ വൈസ് പ്രസിഡന്റായി.[9] ഹെയ്തിയിലെ കാൻസർ ചികിത്സാ രീതികൾ മോശമായതിൽ അസ്വസ്ഥയായ സിൽവെയ്ൻ, എക്സ്-റേകളിലും കാൻസർ നിർണ്ണയിക്കുന്നതിനുള്ള മറ്റ് മെഡിക്കൽ ഉപകരണങ്ങളിലും നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഉറച്ചുനിന്നു.[8] കാൻസർ ബാധിച്ച് മരിക്കുന്ന ഹെയ്തിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ഹെയ്തിയിൽ കൂടുതൽ വൈദ്യശാസ്ത്ര പുരോഗതി കൈവരിക്കുക എന്നതായിരുന്നു അവരുടെ സ്വപ്നം.[8] കാൻസർ വിരുദ്ധ ഹെയ്തി ലീഗിന്റെ ഭാഗമായിരുന്നു അവർ. ഗർഭാശയ കാൻസർ [1]പരിശോധനയ്ക്കായി ഹെയ്തിയിൽ അവർ പാപാനികൊളോ ടെസ്റ്റ് കൊണ്ടുവരാൻ സഹായിച്ചു.[8] 100,000-ത്തിലധികം ആളുകളുടെ സമൂഹത്തിന് വൈദ്യസഹായം നൽകുന്നതിനായി, പെഷൻ-വില്ലെയിൽ നിന്ന് പത്ത് മിനിറ്റ് അകലെയുള്ള ഹെയ്തിയിലെ ഫ്രെറസിൽ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരു ആശുപത്രിക്കായി ഫ്രാൻസിൽ നിന്നും ഹെയ്തി പ്രവാസികളിൽ നിന്നും ധനസഹായം ശേഖരിക്കാൻ സഹായിക്കുന്ന ഒരു പ്രത്യേക കമ്മിറ്റി അവർ രൂപീകരിച്ചു.[10]ഈ ലക്ഷ്യത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്, മരണം വരെ ഹെയ്തി ഫൗണ്ടേഷൻ ഫോർ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷന്റെ വൈസ് പ്രസിഡന്റായി അവർ തുടർന്നു.[9]

ഹെയ്തിയൻ ആശുപത്രികൾ മെച്ചപ്പെടുത്തുന്നതിനായി അവർ പ്രവർത്തിച്ചതോടെ, പൊതുജനാരോഗ്യത്തിൽ, പ്രത്യേകിച്ച് ലോകാരോഗ്യ സംഘടനയുടെ (WHO) പ്രത്യുൽപാദന ആരോഗ്യത്തിനും ഗവേഷണത്തിനുമായി ഒരു പ്രതിനിധിയായി അവർ പ്രവർത്തിക്കാൻ തുടങ്ങി. [1]നൈജീരിയ, സെനഗൽ തുടങ്ങിയ നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് അവർ തന്റെ വൈദ്യശാസ്ത്ര പരിജ്ഞാനം കൊണ്ടുവന്നു. കൂടാതെ കോസ്റ്റാറിക്കയിൽ ഒരു ഡോക്ടറായി അവർ ജോലി ചെയ്തു.

കലയിലൂടെ അവർ ഹെയ്തിയൻ സംസ്കാരത്തെ സജീവമായി പ്രോത്സാഹിപ്പിച്ചു.[8] നോർമിൽ ചാൾസിന്റെ കീഴിൽ പഠിച്ച അവർക്ക് പെറ്റിയൻ സാവെയ്‌നിന്റെ സ്വാധീനവും ഉണ്ടായിരുന്നു. [11] കല, ചിത്രകല, എഴുത്ത്, കലാ നിരൂപണം, നാടകം, റേഡിയോ ആനിമേഷൻ എന്നീ മേഖലകളിൽ അവർ വളരെയധികം പ്രവർത്തിച്ചു.[1]അവർ തന്റെ സമൂഹത്തിന് വളരെ പ്രധാനപ്പെട്ട സാംസ്കാരിക പ്രവർത്തകയായിരുന്നു.[9] സാംസ്കാരികമായ ഒരു സമൂഹത്തിൽ ആഴത്തിൽ ഉൾച്ചേർന്നിരുന്നതിനാൽ, ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിൽ യോവോൺ സിൽവെയ്‌ന് കല, ചിത്രകല, നാടകം എന്നിവയിൽ വളരെയധികം താൽപ്പര്യമുണ്ടായിരുന്നു. [1]1932 ആയപ്പോഴേക്കും അവർ മുപ്പതിലധികം എണ്ണച്ചായാചിത്രങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചു. [11]എന്നിരുന്നാലും, വൈദ്യശാസ്ത്രത്തോടുള്ള 28 വർഷത്തെ സമർപ്പണത്തിന് അമ്മയുടെ വിയോഗത്തിൽ അനുഭവപ്പെട്ട നിസ്സഹായത പ്രചോദനമായി.[1]

ആക്ടിവിസം

[തിരുത്തുക]

1950-ൽ [9] ഹെയ്തിയൻ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ സഹായിച്ച ലീഗ് ഫെമിനിൻ ഡി ആക്ഷൻ സോഷ്യലിൽ, സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനത്തിലും അവർ സജീവമായിരുന്നു.[3]അവർ ലിഗുവിന്റെ വാർത്താ ഏജൻസിയായ ലാ വോയിക്സ് ഡെസ് ഫെമ്മസിൽ പൊതുജനാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.[12]

ബഹുമതികൾ

[തിരുത്തുക]

ഹെയ്തിയൻ മെഡിക്കൽ അസോസിയേഷൻ (എഎംഎച്ച്) മരണാനന്തരം ഹെയ്തിയൻ വനിതാ ഡോക്ടർ എന്ന ബഹുമതി നൽകി ആദരിച്ചു..[13]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 Avril, Erickson (December 15, 2015). "Yvonne Sylvain, médecin (1907-1989)". Haïtiennes. Éditions science et bien commun. ISBN 9782924661055. Retrieved December 2, 2017.
  2. 2.0 2.1 2.2 Braggiotti, Mary (September 3, 1947). "Haiti's First Woman Physician" (PDF). New York Post. Retrieved June 26, 2018.
  3. 3.0 3.1 Windsor, Laura Lynn (2002). Women in Medicine: An Encyclopedia. ABC-CLIO. pp. 193. ISBN 1576073920.
  4. Journal of Haitian Studies. The Association. 1997. p. 84.
  5. "Guide to the Suzanne Comhaire-Sylvan Papers M1835". Oac.cdlib.org. Retrieved March 23, 2015.
  6. "Haiti-Reference : Notables d'Haiti : Yvonne Sylvain n. 28 juin 1907 Port-au-Prince d. 03 oct 1989". www.haiti-reference.com. Archived from the original on 2018-06-27. Retrieved December 2, 2017.
  7. 7.0 7.1 Lovejoy, Esther Pohl (1957). Women Doctors of the World. Macmillan. pp. 275.
  8. 8.0 8.1 8.2 8.3 8.4 8.5 "Haiti's First Woman Doctor". Haiti Sun. January 23, 1955. Retrieved June 26, 2018.
  9. 9.0 9.1 9.2 9.3 Claude-Narcisse, Jasmine. "Yvonne Sylvain". Mémoire de femmes (in ഫ്രഞ്ച്). UNICEF-HAITI. Retrieved December 2, 2017.
  10. Dartigue, Esther. "Four Articles from Association France-Haiti's Annual Bulletin". Columbia University. Archived from the original (PDF) on 2015-09-12. Retrieved December 2, 2017.(subscription required)
  11. 11.0 11.1 Thoby-Marcelin, Philippe (1959). Haiti Art in Latin America Today. Pan American Union. p. 6.
  12. Sanders, Grace Louise (2013). La Voix des Femmes: Haitian Women's Rights, National Politics, and Black Activism in Port-au-Prince and Montreal, 1934-1986 (Thesis) (in ഫ്രഞ്ച്). deepblue.lib.umich.edu. hdl:2027.42/99799.
  13. "La première femme haïtienne médecin honorée à titre posthume par le Corps médical" [The first woman Haitian doctor honored posthumously by the Medical Corps]. AlterPresse (in ഫ്രഞ്ച്). ഏപ്രിൽ 6, 2005. Retrieved ഡിസംബർ 2, 2017.
"https://ml.wikipedia.org/w/index.php?title=യുവോൺ_സിൽവെയ്ൻ&oldid=4500992" എന്ന താളിൽനിന്ന് ശേഖരിച്ചത്