യെസ് മിനിസ്റ്റർ
അന്തരാഷ്ട്ര തലത്തിൽ ഏറെ ജനപ്രീതി നേടിയ ബ്രിട്ടിഷ് രാഷ്ടീയ ആക്ഷേപഹാസ്യ (Politicസിal Satire ) ടി.വി. പരമ്പരയാണ് യെസ് മിനിസ്റ്റർ. ഈ പരമ്പരയുടെ തുടർച്ച ആണ് യെസ് പ്രൈം മിനിസ്റ്റർ എന്ന ടി.വി പരമ്പര.അന്റ്ണി ജേ (Antony Jay), ജോന്നാതൻ ലിൻ(Jonathan Lyn) എന്നിവർ രചിച്ച് , ബി.ബി. സി സംപ്രക്ഷേണം ചെയ്തതാണ് ഈ പരമ്പര. പിൽക്കാലത്ത് റേഡിയോ നാടക പരമ്പരയായും ബി.ബി.സി ഇത് സംപ്രേഷണം ചെയ്തിരുന്നു. തിരക്കഥ സമാഹാരമായി പുസ്തകരൂപത്തിലും ഇത് ലഭ്യമാണ് .
Yes Minister Yes, Prime Minister | |
---|---|
പ്രമാണം:Yes Minister opening titles.gif | |
തരം | Political satire British sitcom |
സൃഷ്ടിച്ചത് | Antony Jay Jonathan Lynn |
അഭിനേതാക്കൾ | Original cast Revival cast |
തീം മ്യൂസിക് കമ്പോസർ | Ronnie Hazlehurst |
രാജ്യം | United Kingdom |
ഒറിജിനൽ ഭാഷ(കൾ) | English |
സീരീസുകളുടെ എണ്ണം | 5 |
എപ്പിസോഡുകളുടെ എണ്ണം | 21 + 2 specials (original run, sequel Yes Prime Minister and the 2013 revival of the latter=45) (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
നിർമ്മാണം | Stuart Allen Sydney Lotterby Peter Whitmore |
Camera setup | Multi-camera |
സമയദൈർഘ്യം | 30 minutes (with a one-hour-long Christmas episode and several short specials)[1] |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | BBC 2 Gold (revival)[2][3] |
Picture format | 576i (SDTV) |
ഒറിജിനൽ റിലീസ് | 25 February 1980[1] – 28 January 1988[4] 2013 revived series: 15 January 2013 – 19 February 2013 |
External links | |
Website |
1980 മുതൽ 1984 വരെ 21 എപ്പിസോഡുകളായിട്ടാണ് യെസ് മിനിസ്റ്റർ കളിച്ചത്. യെസ് പ്രൈം മിസിറ്റർ 1986 മുതൽ 88 വരെ കളിച്ചതും കൂടി കൂട്ടിയാൽ 39 എപ്പിസോഡുകൾ. ഒരോ എപ്പിസോഡും അവസാനിക്കുന്നത് "എസ് മിനിസ്റ്റർ" അല്ലെങ്കിൽ "എസ് പ്രൈം മിനിസ്റ്റർ" എന്ന് കഥാപാത്രം ഉത്തരം പറഞ്ഞുകൊണ്ടാണ്.
ബ്രിട്ടിഷ് ഭരണ ആസ്ഥാനമായ വൈറ്റ് ഹാളിലെ ഒരു കേന്ദ്രമന്ത്രിയുടെ മന്ത്രാലയവും അവിടുത്തെ സംഭവങ്ങളുമാണ് ടി.വി പരമ്പരയുടെ കാതൽ. സർക്കാർ കെടുകാര്യ സ്ഥതയും , മന്ത്രിമാർ അടക്കമുള്ള ഉന്നതരുടെ പിടിപ്പുകേടും , അജ്ഞതയും, ഉദ്യോഗസ്ഥ വൃത്തതിന്റെ അധികാര മോഹങ്ങളും ചുവപ്പ് നാട പ്രയോഗവും എല്ലാം നർമ്മത്തിൽ പൊതിഞ്ഞ് അവതരിക്കുന്നതാണ് ഈ പരമ്പരകൾ രണ്ടും.
പശ്ചാത്തലം
[തിരുത്തുക]ജിം ഹാക്കർ എന്ന പ്രതിപക്ഷ എം.പി അടങ്ങുന്ന പാർട്ടി പൊതു തിരിഞ്ഞെടുപ്പ് വിജയിച്ച് ഭരണത്തിലേറുന്നതാണ് കഥയുടെ തുടക്കം.കൂട്ടു കക്ഷി മുന്നണിയിലെ ഒരു പാർട്ടിയുടെ എം.പി എന്നു മാത്രമേ നാമറിയുന്നുള്ളൂ. അത് ബ്രിട്ടനിലെ പ്രധാന കക്ഷികൾ ആരുമല്ല എന്നും.പ്രധാന മന്ത്രി ഹാക്കറിനു മന്ത്രി സ്ഥാനം നൽകുന്നു. Minister of Administrative Affairs എന്ന പദവിയാണ് ഹാക്കറക്ക്. (അങ്ങനെയൊരു മന്ത്രാലയം ബ്രിട്ടനിൽ ശരിക്കും ഇല്ല). ഹംഫ്രീ ആപ്പിൾബൈ അഥവ സർ ഹംഫ്രി (Humphrey Appleby) എന്ന പെർമനന്റ് സെക്രട്ടറിയും ബെർണാഡ് വൂളി (Bernard Woolley) എന്ന പ്രിൻസിപ്പൾ പ്രൈവറ്റ് സെക്രട്ടറിയും അടങ്ങുന്നതാണ് ഹാക്കറുടെ ഓഫീസ്. ഇവർ മൂവരും ചേർന്നുണ്ടാകുന്ന അനുഭവങ്ങളും സംജാതമാവുന്ന സ്ഥിതി വിശേഷങ്ങളുമാണ് സീരിയലിൽ ഉടനീളം .
മുഖ്യ കഥാപാത്രങ്ങളുടെ സവിശേഷതകൾ
[തിരുത്തുക]ഹംഫ്രീ മന്ത്രിയോട് പുറമെ ആദരവും താഴ്മയും കാണിക്കാറുണ്ടെങ്കിലും സിവിൽ സർവ്വിസിന്റെ അധികാര പ്രയോഗങ്ങളിൽ അണുവിട പോലും വീഴ്ച്ച കാണിക്കാൻ തയ്യാറാവാത്ത ആളാണ്. ഹാക്കറുടെ പദ്ധതികൾക്ക് പാരവെയ്ക്കാൻ എപ്പോഴും ശ്രമിക്കുന്ന ആളാണ് സ്വന്തം സെക്രട്ടറി.സെക്രട്ടറിയുടെ സ്വന്തം പദ്ധതികൾ മുടക്കാൻ ഹാക്കറും അവസരം പാഴാക്കാറില്ല. എന്നാൽ ഇരുവരുടേയും നിലനിൽപ്പിനു സംയുക്ത ഭീഷണി നേരിടിമ്പോൾ അവർ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മറന്ന് ഒന്നിക്കാറുമുണ്ട്.
ജൂനിയർ സിവി സർവ്വന്റായ വൂളിക്ക് മന്ത്രിയോട് അനുഭാവമാണ് ഉള്ളതെങ്കിലും തൊട്ട് മേലെയുള്ള ഹംഫ്രീ അത് നിരുൽസാഹപ്പെടുത്തുന്നു." മന്ത്രിമാർ ഇന്നു വരും നാളെ പോകും പക്ഷെ നിന്റെയൊക്കെ ഭാവി തീരുമാനിക്കുന്നത് ഞങ്ങളെ പോലുള്ള സീനിയേഴ്സ് ആണെന്ന് ഓർമ്മ വേണം" എന്ന് ഹംഫ്രീ ഇടയ്കിടെ വിരട്ടി നിർത്താറുണ്ട്. ഹാക്കറിനും ഹംഫ്രീക്കും ഇടയിൽപ്പെടുന്ന വൂളിക്ക് ചെകുത്താനും കടലിനുമിടയിലുള്ള അനുഭവമാണ് .
നടന്മാർ
[തിരുത്തുക]- ജിം ഹാക്കർ - പോൾ എഡിംഗ്ടൺ (Paul Eddington)
- ഹംഫ്രീ ആപ്പിൾബൈ – നിജിൽ ഹൊതോൺ (Sir Nigel Hawthorne
- ബെർണാഡ് വൂളി – ഡെറിക്ക് ഫൗൾഡ്സ് (Derek Fowlds)
ജനപ്രീതി, അംഗീകാരങ്ങൾ
[തിരുത്തുക]Audience Appreciation Indexൽ 90+ നേടി ജനപ്രിയ പട്ടികയിൽ മുന്നിലായിരുന്നു ഈ പരമ്പര.
1980, 81, 82 വർഷങ്ങളിൽ കോമഡി സീരിസിനുള്ള ബാഫ്ട (BAFTA) അവാർഡുകൾ യെസ് മിനിസ്റ്ററിനായിരുന്നു.
1986, 87 വർഷങ്ങളിൽ ഈ അവാർഡിനു യെസ് പ്രൈം മിനിസ്റ്ററിനും നോമിനേഷൻ ലഭിച്ചിരുന്നു.
81, 82 , 86, 87 ൽ സർ ഹംഫ്രീ കഥാപാത്രം അവതരിപ്പിച്ച നിജിൽ ഹൊതൊൺ ആയിരുന്നു BAFTA Best Light Entertaiment Performance Award ജേതാവ്. ഈ നാലു തവണയും പോൾ എഡിംഗ്ടൺണും നോമിനേഷൻ ലഭിച്ചിരുന്നു
[5] [6]
ബ്രിട്ടണിലെ എക്കാലത്തേയ്യും മികച്ച 100 ടെലിവിഷൻ പ്രോഗ്രാമുകളുടെ പട്ടികയിൽ (2000ൽ പ്രസിധ്ധീകരിച്ചത്) ഒമ്പതാം സ്ഥാനം ഈ രണ്ട് പരമ്പരങ്ങളും സംയുക്തമായി പങ്കിട്ടു.
പരമ്പര ആദ്യമായി ഇറങ്ങിയ കാലത്തെ ബ്രിട്ടിഷ് പ്രധാന മന്ത്രിയായിരുന്ന മാർഗററ്റ് താച്ചർ ഈ രണ്ട് പരമ്പരയുടേയും പ്രഖ്യാപിത ആസ്വാദകയായിരുന്നു. "അധികാരത്തിന്റെ ഇടനാഴികളിൽ സംഭവിക്കുന്ന കാര്യങ്ങളുടെ തനിമയോടെയുള്ള അവതരണം എനിക്ക് എന്തെന്നില്ലാത്ത ആനന്ദം തന്നിട്ടുണ്ട്. എന്നാണ് താച്ചർ ഒരിക്കൽ പറഞ്ഞത്.
1984 ൽ രചിയിതാക്കളായ ജേയെയും ലിനിന്നെയും ആദരിക്കുന്ന ഒരു ചടങ്ങിൽ താച്ചർ എത്തി നായകരായ എഡിംഗ്ഡണിനും ഹൊതൊണിനുമൊപ്പം ഒരു ചെറു നാടകത്തിൽ (sketch) അഭിനയിച്ചു. അഭിനേതാക്കൾക്കിരുവർക്കും യാതൊരു താല്പര്യവും ഇല്ലായിരുന്നു താച്ചർക്കോപ്പം അഭിനയിക്കാൻ. "പരിപാടി ഒരു നനഞ്ഞ പടക്കം പോലെ ചീറ്റി പോയി "എന്നായ്രിരുന്നു ഒരു വിശേഷണം.
ബ്രിട്ടിഷ് പൊളിറ്റിക്സ് പഠിപ്പിക്കുന്ന പല ടെക്സ്റ്റ് ബുക്കുകളിലും ഈ പരമ്പര പാഠ്യപരാമർശമാണ്. ഉദ്യോഗസ്ഥ വർഗ്ഗവും രാഷ്ടീയക്കാരും തമ്മിലുള്ള ബന്ധത്തെ യാതൊരു അതിശയോക്തിയും ഇല്ലാതെ യാഥാർഥ്യത്തോടെ ചിത്രീകരിക്കുന്നതാണ് പരമ്പര എന്ന് രാഷ്ടീയ മീം മാസ നിരീക്ഷകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽ
[തിരുത്തുക]പുസ്തകമായും ടി.വി , അന്യഭാഷാ പുനർ നിർമ്മാണമായും, ഇംഗ്ലീഷ് പുനസംപ്രേഷണമായും ധാരാളം രാജ്യങ്ങളിൽ ഈ പരമ്പര കൊണ്ടാടപ്പെട്ടിട്ടുണ്ട്. ഹിന്ദിയിൽ ജി മന്ത്രിജി എന്ന പേരിൽ സ്റ്റാർ ടി.വി ഇത് പുനർനിർമ്മിച്ചിറക്കിയിരുന്നു.
ചൈനീസ് ഭാഷയിൽ മുഴുനീള പരമ്പര പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത് സർക്കാർ ഉടമസ്ഥതിയിലുള്ള പ്രസാധകരാണ്.
- ↑ 1.0 1.1 Lewisohn, Mark. "Yes Minister". BBC Comedy Guide. Archived from the original on 21 August 2007. Retrieved 18 August 2007.
- ↑ "Yes, Prime Minister - Gold". uktv.co.uk.
- ↑ "Yes, Prime Minister to be revived". BBC News. 29 March 2012.
- ↑ Lewisohn, Mark. "Yes, Prime Minister". BBC Comedy Guide. Archived from the original on 17 March 2007. Retrieved 18 August 2007.
- ↑ BAFTA http://awards.bafta.org/award/1987/television/light-entertainment-performance.
{{cite web}}
: Missing or empty|title=
(help) - ↑ "Awards for "Yes Minister"". IMDb.com. Retrieved 1 September 2006.