യെൻ ഉയിർ കാതലേ
യെൻ ഉയിർ കാതലേ | |
---|---|
സംവിധാനം | ബാബുരാജ് അസറിയ |
നിർമ്മാണം | ബാബുരാജ് അസറിയ |
രചന | വിബിൻ രാജ്, ജയപ്രസാദ് |
അഭിനേതാക്കൾ |
|
സംഗീതം | ധനുഷ് ഹരികുമാർ എം.എച്ച് |
ഛായാഗ്രഹണം | ഉണ്ണി നാലാഞ്ചിറ |
ചിത്രസംയോജനം | സന്ദീപ് ഫ്രാഡിയൻ |
സ്റ്റുഡിയോ | കളക്ടിവ് ഫ്രെയിംസ് |
വിതരണം | കളക്ടിവ് ഫ്രെയിംസ് |
റിലീസിങ് തീയതി | 2019 ഫെബ്രുവരി 13 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
വിബിൻ രാജ്, ജയപ്രസാദ് തിരക്കഥയിൽ ബാബുരാജ് അസറിയ[1][2] സംവിധാനം ചെയ്ത് 2019 ഫെബ്രുവരി 13 -നു പുറത്തിറങ്ങിയ മലയാള ഹ്രസ്വ ചലച്ചിത്രമാണ് യെൻ ഉയിർ കാതലേ[1][3] . ജയ് , മീര , ഡോൺ ബോസ്സ്കോ എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കളക്ടിവ് ഫ്രെയിംസിൻറെ[2] ബാനറിൽ ബാബുരാജ് അസറിയ[2][3] ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ഉണ്ണി നാലാഞ്ചിറ[3] ആണ്. ചിത്രം എഡിറ്റ് ചെയ്തത് സന്ദീപ്[3] ഫ്രാഡിയൻ ആണ്. ധനുഷ് ഹരികുമാർ എം.എച്ച് ആണ് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ചെയ്തത് വിജയ് സൂര്യൻ . പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹൗസ് കളക്ടീവ് ഫ്രെയിംസ്[1] ആണ് ചിത്രം വിതരണം ചെയ്തത്.
അഭിനേതാക്കൾ
[തിരുത്തുക]കഥാസാരം
[തിരുത്തുക]ഒരു തമിഴ്[3] ഹ്രസ്വ കാവ്യ നാടകമാണ് യെൻ ഉയിർ കാതലേ[2]. അഞ്ചര മിനിറ്റ് ദൈർഘ്യമുള്ള കാവ്യാത്മക നാടകം ജയ്‌യുടെയും അമൃതയുടെയും ജീവിതത്തിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുകയും അവരുടെ പ്രണയകഥയെക്കുറിച്ചും വേർപിരിയുന്നതിനെക്കുറിച്ചും പറയുന്നു. പ്രണയത്തിന്റെ അതിർത്തി കടന്ന ഒരു ആൺകുട്ടിയുടെ കഥയാണിത്[1], പക്ഷേ അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിൽ വിജയിച്ചില്ല.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "A poetic drama of the time". The New Indian Express. Archived from the original on 2021-08-27. Retrieved 2021-09-28.
- ↑ 2.0 2.1 2.2 2.3 2.4 2.5 "Yen Uyir Kadhale: A witty Romantic Short Poetic Tamil drama by Techies". TechnoparkToday.
- ↑ 3.0 3.1 3.2 3.3 3.4 3.5 "നഷ്ട്ട പ്രണയത്തിൻറെ കഥ പറഞ്ഞു യെൻ ഉയിർ കാതലേ". Manorama Online.
- ↑ "പുകവലിക്കെതിരെ ശക്തമായ സന്ദേശവുമായി ഹരം". Manorama Online.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official site Archived 2021-09-16 at the Wayback Machine.
- Yen Uyir Kadhale imdb