Jump to content

യേശുവിനെ ക്രൂശിക്കാനുപയോഗിച്ച ഉപകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യേശുവിനെ ക്രൂശിക്കാനുപയോഗിച്ച സംവിധാനത്തെ കുറിച്ച് എഴുത്തുകാർ വ്യത്യസ്ത അഭിപ്രായങ്ങൾ വച്ചുപുലർത്തുന്നു. ബൈബിളിന്റെ പുതിയ നിയമ ഗ്രീക്ക് മൂലപാഠങ്ങളിൽ ഈ സംവിധാനത്തെ കുറിക്കാനുപയോഗിച്ചിരിക്കുന്ന സ്റ്റോറോസ് (σταυρός) എന്ന പദത്തിന്റെ അർത്ഥത്തെ കേന്ദ്രീകരിച്ചാണ് ഈ തർക്കങ്ങളെല്ലാം നടക്കുന്നത്.[1]

ഈസ്റ്റേൺ ബൈബിൾ നിഘണ്ടു ഈ സംവിധാനത്തെ നാല് രീതിയിൽ ചിത്രീകരിക്കുന്നു.[2]

1. ക്രുക്സ് സിംബ്ലക്സ് (I), a "ഒരു സ്തംഭം അല്ലെങ്കിൽ തൂണ്".
2. ക്രുക്സ് ഡെക്കുസാറ്റാ (X), അല്ലെങ്കിൽ വിശുദ്ധ അന്ത്രയോസ് കുരിശ്
3. ക്രുക്സ് കമ്മിസ്സാ (T), അല്ലെങ്കിൽ വിശുദ്ധ ആന്റണി കുരിശ്
4. ക്രുക്സ് ഇമ്മിസ്സാ (), അല്ലെങ്കിൽ ലത്തീൻ കുരിശ്

പുതിയ നിയമത്തിൽ

[തിരുത്തുക]

പുതിയ നിയമത്തിന്റെ ഗ്രീക്ക് മൂലപാഠങ്ങളിൽ യേശുവിനെ ക്രൂശിക്കാനുപയോഗിച്ച സംവിധാനത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന കൊയീൻ ഗീക്ക് പദങ്ങൾ സ്റ്റോറോസ് (σταυρός) സൈലോൺ (ξύλον) എന്നിവയാണ്.

സ്റ്റോറോസ്

[തിരുത്തുക]

പുരാധന ഗ്രീക്ക് ഭാഷയിൽ ഈ പദത്തിന്റെ അർത്ഥം നേരെയുള്ള ഒരു സ്തംഭം അല്ലെങ്കിൽ തൂണ് എന്നാണ്. പിൽകാലത്ത് അത് കുറുകെ ഒരു കഷണവും കൂടെ വച്ച ഒരു കഴുമരത്തെ അർത്ഥ്മാക്കാൻ ഉപയോഗിച്ചു തുടങ്ങി. ഇപ്രകാരം പറഞ്ഞുകൊണ്ട് ദി ഇമ്പീരിയൽ ബൈബിൾ ഡിക്ഷ്നറി അത് അംഗീകരിക്കുന്നു: "കുരിശ് എന്നതിനുള്ള ഗ്രീക്ക് പദം [സ്റ്റോറോസ്] ഒരു സ്തംഭത്തെ, ലംബമായി നാട്ടിയ ഒരു തൂണിനെ അല്ലെങ്കിൽ തൂക്കിയിടാവുന്നതോ ഒരു സ്ഥലം [വേലികെട്ടി] അടക്കാൻ ഉപയോഗിക്കാവുന്നതോ ആയ ഒരു കുറ്റിയെ ഉചിതമായി അർത്ഥമാക്കി....റോമാക്കാർക്കിടയിലും ക്രുക്സ് (അതിൽ നിന്നാണ് ക്രോസ് എടുത്തിട്ടുള്ളത്) തുടക്കത്തിൽ ലംബമായൊ നാട്ടിയ ഒരു തൂൺ ആയിരുന്നതായി തോന്നുന്നു.[3]

ലിൻഡനാലും സ്കോട്ടിനാലുമുള്ള ഏ ഗ്രീക്ക്-ഇംഗ്ലിഷ് ലെക്സിക്കൻ സൈലോൺ എന്ന പദത്തിന്റെ അർത്ഥം ഇപ്രകാരം നിർവ്വചിക്കുന്നു: " ഉപയോഗിക്കാൻ തക്കവണ്ണം മുറിച്ച തടി, വിറക്, ഉരുളൻ തടി മുതലായവ....തടികഷണം, തടി തുലാം,തൂണ്....ഗദ, മുട്ടവടി....കുറ്റപുള്ളികളെ തുക്കാനുപയോഗിച്ചിരിക്കുന്ന സ്തംഭം....ജീവനുള്ള തടി, മരം."[4]

അഭിപ്രായങ്ങൾ

[തിരുത്തുക]
സ്തംഭത്തിലെ ക്രുശിക്കൽ

ഒറ്റത്തടിയാണെന്ന്

[തിരുത്തുക]

ജെ.ഡി പാർസൺസിനാലുള്ള ദി നോൺ ക്രിസ്റ്റ്യൻ ക്രോസ്സ് എന്ന പുസ്തകം, ഇ.വി.ബുല്ലിങ്കറാലുള്ള ദി കംബാനിയൻ ബൈബിളിന്റെ അനുബന്ധം എന്നിവ ഇപ്രകാരം പറയുന്നു:

"പുതിയ നിയമത്തിലെ നിരവധി എഴുത്തുകളിൽ യേശുവിനുവേണ്ടി ഉപയോഗിക്കപെട്ട സ്റ്റോറോസ് ഒരു സാധാരണ സ്റ്റോറോസ് അല്ലാതെ മറ്റെന്തെങ്കിലുമാണെന്ന് പരോക്ഷമായിപ്പൊലും തെളിവു നൽകുന്ന ഒരു വാചകം പോലും മൂലഗ്രീക്കിലില്ല; അതു ഒറ്റത്തടിയായിരിക്കാതെ രണ്ടു തടികൾ കുറുകെ വച്ച് ആണിയടിച്ചതാണെന്നുള്ളതിന് അത്രയും പോലും തെളിവുകളില്ല....സഭയുടെ ഗ്രീക്ക് ഭാഷയിലുള്ള രേഖകൾ നമ്മുടെ സ്വന്തം ഭാഷയിലേക്ക് വിവർത്തനം ചെയ്തപ്പോൾ നമ്മുടെ ഉപദേഷ്ടാക്കന്മാർ സ്റ്റോറോസ് എന്ന പദം 'കുരിശ്' എന്ന് തർജ്ജമ ചെയ്തതും ആ നടപടിയെ പിന്താങ്ങാൻ വേണ്ടി നമ്മുടെ നിഘണ്ടുക്കളിൽ സ്റ്റോറോസ് എന്നതിന് 'കുരിശ്' എന്ന് അർത്ഥം കൊടുത്തതും വളറ്റെ തെറ്റിദ്ധാരണയിലേക്ക് ഇടയാക്കി. അപ്പൊസ്തലന്മ്മാരുടെ നാളുകളിൽ അതിന്റെ പ്രാഥമിക അർത്ഥം അതായിരുന്നില്ല എന്നും പിന്നെയും ദീർഘനാൾ കഴിയുന്നതുവരെ പ്രാഥമിക അർത്ഥം അതായിത്തീർന്നില്ല എന്നും അങ്ങനെയായെങ്കിൽ തന്നെ അത് സ്ഥിരീകരിക്കത്തക്ക തെളിവൊന്നും ഇല്ലാതിരിക്കെ യേശുവിനെ വധിക്കാൻ ഉപയോഗിച്ച സ്റ്റോറോസ് ആ പ്രത്യേകാക്രിതിയികുള്ളതാണെന്ന് ഏതോ കാരണത്താൽ അനുമാനിച്ചതുകൊണ്ട് മാത്രമാണ് അങ്ങനെ സംഭവിച്ചതെന്നും ശ്രദ്ധാപൂർവ്വം വിശദീകരിക്കാതെയാണ് അവർ അപ്രകാരം ചെയ്തത്."[5][6]

സ്റ്റോറോസ് എന്ന പദത്തിന്റെ അർത്ഥം സംബന്ധിച്ച ആൻ എക്സ്പോസിറ്ററി ഡിക്ഷണറി ഒഫ് ന്യു ടെസ്റ്റ്മെന്റ് വേഡ്സ് എന്ന പുസ്തകത്തിന്റെ ഡബ്ലിയു. ഇ. വൈൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

"സ്റ്റോറോസ് എന്ന പദം മുഖ്യമായും ലംബമായി നാട്ടിയ സ്തംഭത്തെയോ മരത്തടിയെയോ ആണ് അർഥമാക്കുന്നത്. കുറ്റവാളികളെ ഇതിന്മേൽ തറച്ചുകൊന്നിരിന്നു. സ്റ്റോറോസ് എന്ന നാമപദത്തിനും സ്റ്റോറോ എന്ന് ക്രിയാപദത്തിനും സഭകൾ ഉപയോഗിച്ചുവരുന്ന, തടികൾ നെടുകെയും കുറുകെയുംവെച്ച കുരിശുമായി ബന്ധമില്ല. കുരിശിന്റെ പ്രാഥമിക രൂപം പുരാധന കൽദയദേശത്താണ് ഉത്ഭമിച്ചത്. കൽദയയിലും ഈജിപ്റ്റ് ഉൾപ്പെടെയ് ചുറ്റുപാടുമുള്ള ദേശങ്ങളിലും അത് തമ്മൂസ് ദേവന്റെ ചിഹ്നമായി (അവന്റെ പേരിന്റെ ആദ്യാക്ഷരമുൾപെക്കൊള്ളുന്ന നിഗൂഡ് ചിഹനം) ഉപയോഗിച്ചിരുന്നു. എ.ഡി. 3 അം നുറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും സഭകൾ ചില ക്രിസ്തീയ ഉപദേശങ്ങൾ പാടെ വിട്ടുകളയുകയും ചിലതു വളച്ചൊടിക്കുകയും ചെയ്തിരുന്നു. വിശ്വാസത്യാഗത്തിന്റെ പിടിയിലമർന്ന സഭവ്യവസ്ഥിതി പെരുമയ്ക്കു വേണ്ടി, ക്രിസ്തീയ വിശ്വാസത്തിന്റെ അന്തഃസത്ത മനസ്സിലാക്കിയിട്ടില്ലാത്ത പുറജാതിയരെ സഭയിലേക്ക് സ്വീകരിച്ചു; അവർ ഉപയോഗിച്ചിരുന്ന പുറജാതീയ ചിഹ്നങ്ങളും പ്രതീകങ്ങളും തുടർന്നും ഉപയോഗിക്കാൻ അവരെ അനുവദിക്കുകയും ചെയ്തു. കാലാന്തരത്തിൽ തമ്മൂസിന്റെ നിഗൂഡചിഹ്നത്തിലെ T-യുടെ കുറുകെയുള്ള വര താഴ്ന്ന് അത് ഇന്നത്തെ കുരിശിന്റെ രൂപം കൈവരിച്ചു; അത് ക്രിസ്തുവിന്റെ കുരിശായി അംഗീകരിക്കപെടാനും തുടങ്ങി."[7]

യഹോവയുടെ സാക്ഷികൾ യേശു ഒരു സ്തംഭത്തിലാണ് ക്രുശിക്കപെട്ടതെന്ന് വിശ്വസിക്കുന്നു.

ഒറ്റത്തടിയല്ലെന്ന്

[തിരുത്തുക]
കുരിശിലെ ക്രൂശിക്കൽ

കിറ്റൽ, ഫ്രെഡറിച്ച് ബ്രൊംലീ എന്നിവരാലുള്ള പുതിയനിയമത്തിന്റെ ദൈവശാസ്ത്ര നിഘണ്ടു ഇപ്രകാരം എഴുതി:

യേശുവിന്റെ കുരിശ് ... അത് കുറുകെ തടിയുള്ള ഒരു സ്തംഭമാണ്, യേശുവിനെ അതിൽ തറച്ചു.[8]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. The same writer is sometimes quoted in favour of each of opposing views. Egon Brandenburger is reported the words here attributed to Brandenburger are found at this website Archived 2008-09-14 at the Wayback Machine., presented there by someone called Joe as either his own composition or as a quotation from Vine's Expository Dictionary of New Testament Words, not as a quotation from Brandenburger as saying, somewhere on pages 391-403 of Volume I of The New International Dictionary of New Testament Theology (Grand Rapids, MI: Zondervan Publishing Co., 1975): "The New Testament word 'cross' is an incorrect translation of the Greek word stauros. The word "stauros" referred to any upright wooden stake firmly fixed in the ground. A stauros could serve a variety of purposes as, for example, a pole in a picket fence. The word stauros also represented a pointed stake used for impalement of human beings. This was an ancient form of punishment used to publicly display the bodies of executed criminals. [...] A tradition of the Church which our fathers have inherited, was the adoption of the words 'cross' and 'crucify'. These words are nowhere to be found in the Greek of the New Testament. These words are mistranslations, a later rendering, of the Greek words stauros and stauroo." Yet on page 391 Brandenburger says (text quoted on this website Archived 2011-12-30 at the Wayback Machine.): "Corresponding to the vb. (stauroo) which was more common, stauros can mean a stake which was sometimes pointed on which an executed criminal was publicly displayed in shame as a further punishment. It could be used for hanging (so probably Diod. Sic., 2, 18, 2), impaling, or strangulation. stauros could also be an instrument of torture, perhaps in the sense of the Lat. patibulum, a crossbeam laid on the shoulders. Finally it could be an instrument of execution in the form of a vertical stake and a crossbeam of the same length forming a cross in the narrower sense of the term. It took the form either of a T (Lat. crux commissa) or of a † (crux immissa)." And on page 392 he says (text quoted here): "It is most likely that the stauros had a transverse in the form of a crossbeam. Secular sources do not permit any conclusion to be drawn as to the precise form of the cross, as to whether it was the crux immissa (+) or crux commissa (T). As it was not very common to affix a titlos (superscription, loanword from the Lat. titulus), it does not necessarily follow that the cross had the form of a crux immissa. There were two possible ways of erecting the stauros. The condemned man could be fastened to the cross lying on the ground at the place of execution, and so lifted up on the cross. Alternatively, it was probably usual to have the stake implanted in the ground before the execution. The victim was tied to the crosspiece, and was hoisted up with the horizontal beam and made fast to the vertical stake. As this was the simpler form of erection, and the carrying of the crossbeam (patibulum) was probably connected with the punishment for slaves, the crux commissa may be taken as the normal practice."
  2. Easton's Bible Dictionary: Cross
  3. ദി ഇമ്പീരിയൽ ബൈബിൾ ഡിക്ഷ്നറി--പി.ഹെയർബേൺ എഡിറ്റ് ചെയ്തത് (ലണ്ടൻ, 1874), വാല്യം 1 പേ.376
  4. ഏ ഗ്രീക്ക്-ഇംഗ്ലിഷ് ലെക്സിക്കൻ"--ലിൻഡനാലും സ്കോട്ടിനാലുമുള്ളത്, ഒക്സ്ഫോർഡ്, 1968, പേ.1191, 1192)
  5. ജെ.ഡി പാർസൺസിനാലുള്ള ദി നോൺ ക്രിസ്റ്റ്യൻ ക്രോസ്സ് (ലണ്ടൻ 1986) പേ.23,24
  6. ദി കംബാനിയൻ ബൈബിൾ (ലണ്ടൻ 1885), അപ്പെൻഡിക്സ് നംമ്പർ 162
  7. ആൻ എക്സ്പോസിറ്ററി ഡിക്ഷണറി ഒഫ് ന്യു ടെസ്റ്റ്മെന്റ് വേഡ്സ് --ഡബ്ലിയു. ഇ. വൈൻ പുനർമുദ്രണം: 1966: വാ. 1, പേ.256)
  8. Gerhard Kittel, Gerhard Friedrich, Geoffrey William Bromiley, Theological dictionary of the New Testament (Wm. B. Eerdmans Publishing, 1985 ISBN 0-8028-2404-8, 9780802824042) p. 1071