Jump to content

യേശുവും മിശിഹൈക പ്രവചനങ്ങളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യേശുവിൽ നിവ്രത്തിയായ നിരവധി പ്രവചങ്ങൾ ക്രിസ്ത്യാനികൾ യേശുവാണ് തന്റെ ജനത്തെ പാപത്തിൽ നിന്ന് രക്ഷിക്കാൻ യഹോവ അയച്ച മിശിഹാ എന്ന് സമർത്ഥിക്കാൻ ചൂണ്ടികാണിക്കുന്നു. ബൈബിളിന്റെ പഴയ നിയമത്തിൽ കാണപ്പെടുന്ന നിരവധി പ്രവാചക പുസ്തകങ്ങൾ മിശിഹായിലേക്ക് വിരൽചുണ്ടുന്നു. യേശുവാണ് മിശിഹാ എന്ന് യഹൂദർ വിശ്വസിക്കുന്നില്ല. മിശിഹാ തന്റെ ജനത്തെ രക്ഷിക്കും എന്ന പ്രവചനം യേശുവിൽ നിറവേറിയില്ലെന്ന് അവർ വാദിക്കുന്നു. എന്നാൽ മിശിഹായിൽ നിവൃത്തിയായില്ല എന്ന് യഹൂദർ പറയുന്ന ചില പ്രവചനങ്ങൾ യേശുവിന്റെ തിരിച്ചുവരവിൽ സംഭവിക്കാനുള്ളതാണെന്ന് ക്രിസ്ത്യാനികൾ വാദിക്കുന്നു. യഹൂദ വിശ്വാസികൾ മിശിഹാ അവരെ സംരക്ഷിക്കാനായി ഉടനെ വരുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും കാത്തിരിക്കുന്നു. യേശുവിൽ നിവൃത്തിയേറിയെന്ന് പറയപ്പെടുന്ന പ്രവചനങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

നിവൃത്തിയായതായി പറയപ്പെടുന്ന പ്രവചനങ്ങൾ[തിരുത്തുക]

സംഭവം പ്രവചനം നിവൃത്തി
യഹൂദാവംശത്തിൽ പിറക്കുന്നു ഉല്പത്തി 49:10 ലുക്കോസ് 3:23-33
ഒരു കന്യകയിൽ പിറക്കുന്നു യെശയ്യാവ് 7:14 മത്തായി 1:18-25
ദാവീദ് രാജാവിന്റെ വംശത്തിൽ ജനിക്കുന്നു യെശയ്യാവ് 9:7 മത്തായി 1:1,6-17
തന്റെ പുത്രനെന്ന് യഹോവ പ്രഖ്യാപിക്കുന്നു സങ്കീർത്തനം 2:7 മത്തായി 3:17
മിക്കവരും അവനിൽ വിശ്വസിച്ചില്ല യെശയ്യാവ് 53:1 യോഹന്നാൻ 12:37,38
കഴുതപുറത്ത് കയറി യെരുശലേമിൽ പ്രവേശിക്കുന്നു സെഖര്യാവ് 9:9 മത്തായി 21:1-9
ഉറ്റ സ്നേഹിതൻ ഒറ്റികൊടുക്കുന്നു സങ്കീർത്തനം 41:9 യോഹന്നാൻ 13:18, 21-30
കുറ്റാരോപകരുടെ മുൻപിൽ മിണ്ടാതെ നിൽക്കുന്നു യെശയ്യാവ് 53:7 മത്തായി 27:11-14
അവന്റെ അങ്കിക്കായി ചീട്ടിടുന്നു സങ്കീർത്തനം 22:18 മത്തായി 27:45
മരണസമയത്ത് നിന്ദിക്കപെടുന്നു സങ്കീർത്തനം 22:7,8 മത്തായി 27:39-43
അവന്റെ അസ്ഥികളൊന്നും ഒടിക്കപെട്ടില്ല സങ്കീർത്തനം 34:20 യോഹന്നാൻ 19:33,36
ധനികരോടുകൂടെ അടയ്ക്കപെടുന്നു യെശയ്യാവ് 53:9 മത്തായി 27:57-60
അഴുകുന്നതിനു മുൻപേ ഉയർപ്പിക്കപെടുന്നു സങ്കീർത്തനം 16:10 പ്രവർത്തികൾ 2:24, 27
ദൈവത്തിന്റെ വലത്തു ഭാഗത്തേക്ക് ഉയർത്തപെടുന്നു സങ്കീർത്തനം 110:1 പ്രവർത്തികൾ 7:56

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]