Jump to content

യോസ്മൈറ്റ് താഴ്‍വര

Coordinates: 37°43′18″N 119°38′47″W / 37.72167°N 119.64639°W / 37.72167; -119.64639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോസ്മൈറ്റ് താഴ്‍വര
യോസ്മൈറ്റ് താഴ്‍വര is located in California
യോസ്മൈറ്റ് താഴ്‍വര
യോസ്മൈറ്റ് താഴ്‍വര
Floor elevation4,000 അടി (1,200 മീ)
Length7.5 മൈൽ (12 കി.മീ) E-W
Width1 മൈൽ (1.6 കി.മീ)
Geography
Coordinates37°43′18″N 119°38′47″W / 37.72167°N 119.64639°W / 37.72167; -119.64639
RiversMerced River
Yosemite Valley
Area3,800 ഏക്കർ (1,500 ഹെ)
ArchitectHerbert Maier; Frederick Law Olmsted; Gilbert Stanley Underwood; Daniel Ray Hull; Thomas Chalmers Vint
Architectural styleBungalow/Craftsman, NPS Rustic
NRHP reference #04001159[1]
CHISL #790[2]
Added to NRHPDecember 14, 2006

മദ്ധ്യ കാലിഫോർണിയയിലെ പടിഞ്ഞാറൻ സിയേറ നെവാദ മലനിരകളിൽ യോസ്മൈററ് ദേശീയോദ്യാന പരിധിയിലുള്ള ഒരു ഹിമമയ താഴ്വരയാണ് യോസ്മൈറ്റ് താഴ്വര. ഏകദേശം 7.5 മൈൽ (12 കിലോമീറ്റർ) നീളവും 3000 മുതൽ 3500 അടി ആഴവുമുളളതും ഹാഫ് ഡോം, എൽ ക്യാപ്റ്റൻ എന്നീ ഉയരം കൂടിയ ഗ്രാനൈറ്റ് കൊടുമുടികളാൽ വലയം ചെയ്യപ്പെട്ടതും നിബിഢമായ പൈൻ മരക്കാടുകളാൽ ആവൃതമായതുമാണ് ഈ താഴ്വര. മെർസ്ഡ് നദിയും ടെനായ, ഇല്ലിലൂട്ടെ, യോസ്മൈറ്റ്, ബ്രൈഡൽവെയ്ൽ ക്രീക്ക് ഉൾപ്പെടെയുള്ള അനവധി നീർച്ചാലുകളും ജലപാതങ്ങളും താഴ്വരയിലൂടെ ഒഴുകുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ യോസ്മൈറ്റ് വെള്ളച്ചാട്ടം പ്രത്യേകിച്ച് വസന്തകാലത്ത്, ജലപ്രവാഹം അതിന്റെ മൂർദ്ധന്യതയിലായിരിക്കുന്ന അവസരത്തിൽ സന്ദർശകരുടെ ഏറ്റവും വലിയ ആകർഷണമാണ്. തനതായ പരിസ്ഥിതിക്ക് പേരുകേട്ട ഈ താഴ്വര ലോകത്തെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന യോസ്മൈറ്റ് ദേശീയോദ്യാനത്തിന്റെ മുഖ്യ കേന്ദ്രമായി കണക്കാക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "National Register Information System". National Register of Historic Places. National Park Service. 2009-03-13.
  2. "Yosemite Valley". Office of Historical Preservation, California State Parks. Retrieved 2012-10-09.
"https://ml.wikipedia.org/w/index.php?title=യോസ്മൈറ്റ്_താഴ്‍വര&oldid=3351216" എന്ന താളിൽനിന്ന് ശേഖരിച്ചത്