രക്തം കട്ടപിടിക്കൽ
Coagulation | |
---|---|
Health | Beneficial |
ശരീരത്തിൽ നിന്നും അമിതമായി രക്തം വാർന്ന് ശരീരത്തിന്റെ സ്ഥിതിസ്ഥിരാവസ്ഥ (ഹീമോസ്റ്റാസിസ്) നഷ്ടപ്പെടാതിരിക്കുന്നതിന് ശരീരം സ്വീകരിക്കുന്ന രക്ഷാമാർഗ്ഗമാണ് രക്തം കട്ടപിടിക്കൽ. രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ ബ്ലഡ് ക്ലോട്ടിംഗ്, ബ്ലഡ് കൊയാഗുലേഷൻ, ത്രോംബോജനസിസ് എന്നീ പദങ്ങളുപയോഗിച്ചും സൂചിപ്പിക്കുന്നു. പൊതുവേ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ രക്തക്കുഴലുകളെ മുറിക്കുകയും അതിനെത്തുടർന്ന് രക്തക്കുഴലുകളെ അമർത്തുക വഴിയും (വാസ്കുലാർ കൺസ്ട്രിക്ഷൻ) പ്ലേറ്റലറ്റ് കോശങ്ങൾ സൃഷ്ടിക്കുന്ന രക്തപ്രവാഹതടസ്സം വഴിയും (പ്ലേറ്റലറ്റ് പ്ലഗ്ഗ്), രക്തം കട്ടപിടിക്കൽ പ്രക്രിയ വഴി രക്തക്കട്ട രൂപപ്പെട്ട് മുറിവുഭാഗം അടയ്ക്കുക വഴിയും, പുതുതായി രൂപപ്പെടുന്ന രക്തക്കട്ടയിലേയ്ക്ക് സമീപസ്ഥ ഫൈബ്രസ് കലകൾ വളർന്നെത്തുകവഴി മുറിവുഭാഗം സ്ഥിരമായി അടയ്ക്കുക വഴിയും രക്തനഷ്ടം തടഞ്ഞ് സ്ഥിരാവസ്ഥ പ്രാപിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ പ്ലേറ്റലറ്റുകൾ എന്നറിയപ്പെടുന്ന രക്തകോശങ്ങൾക്ക് (ത്രോംബോസൈറ്റുകൾ) പ്രധാന പങ്കുണ്ട്. രക്തലോമികകൾക്കുൾവശം ഏറെ മിനുസമേറിയതാണ്. എന്നാൽ ഒരു മുറിവ് രൂപപ്പെടുന്ന അവസരത്തിൽ ഇവിടം പരുക്കനായിത്തീരുകയും അവിടെ പ്ലേറ്റലറ്റുകൾ തങ്ങിനിൽക്കുകയും ചെയ്യുന്നു. അവ ശിഥിലീകരിക്കപ്പെട്ട് രൂപപ്പെടുന്ന ഒരു സവിശേഷ രാസാഗ്നി (ത്രോംബോപ്ലാസ്റ്റിൻ) കാൽസ്യം അയോണിന്റെ സാന്നിദ്ധ്യത്തിൽ സൃഷ്ടിക്കുന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി മുറിവിനുപുറത്ത് നേരിയ ഫൈബ്രിൻ തന്തുക്കൾ രൂപപ്പെടുന്നു. ഇവയിൽ ചുവന്ന രക്താണുക്കളും പ്ലേറ്റലററുകളും തങ്ങിനിന്ന് രക്തക്കട്ട രൂപപ്പെടുന്നു. അൻപതിൽപ്പരം വ്യത്യസ്ത രക്തഘടകങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഈ പ്രവർത്തനം ശരീരത്തിൽ നടക്കുന്നത്.
കണ്ടെത്തൽ
[തിരുത്തുക]രക്തം കട്ടപിടിക്കുന്നതിനുള്ള ജീവകം
[തിരുത്തുക]രക്തം കട്ടപിടിക്കുന്നതിന് പതിമൂന്ന് വ്യത്യസ്തഘടകങ്ങൾ ആവശ്യമാണ്.
ക്രമനമ്പർ/ പേര് | ധർമ്മം | ബന്ധപ്പെട്ട ജനിതകരോഗം |
---|---|---|
I ഫൈബ്രിനോജൻ | രക്തക്കട്ടയാകുന്നു(ഫൈബ്രിൻ) | കൺജനൈറ്റൽ എഫൈബ്രിനോജനീമിയ(Congenital afibrinogenemia), ഫമിലിയൽ റീനൽ അമൈലോയിഡോസിസ്(Familial renal amyloidosis) |
II പ്രോത്രോംബിൻ | ഇതിന്റെ പ്രവർത്തനക്ഷരൂപമായ IIa ഇതരഘടകങ്ങളായ I, V, VII, VIII, XI, XIII, protein C, പ്ലേറ്റലറ്റുകൾ എന്നിവയെ ഉത്തേജിപ്പിക്കുന്നു | പ്രോത്രോംബിൻ G20210A]], ത്രോംബോഫീലിയ(Thrombophilia) |
III ടിഷ്യൂ ഘടകം (Tissue factor) | VIIa യുടെ കോഫാക്ടർ (factor III എന്ന് മുമ്പ് അറിയപ്പെട്ടിരുന്നത്) | |
IV കാൽസ്യം | ഫോസ്ഫോലിപ്പിഡുമായി കട്ടപിടിക്കൽ ഘടകങ്ങളെ ബന്ധിപ്പിക്കുന്ന ഘടകം (factor IVഎന്ന് മുമ്പ് അറിയപ്പെട്ടിരുന്നത്) | |
ഘടകം V പ്രോആക്സലിറിൻ(proaccelerin), ലാബൈൽ ഘടകം (labile factor)എന്നിങ്ങനെ അറിയപ്പെടുന്നു | X ഘടകത്തിന്റെ കോഫാക്ടർ, പ്രോത്രോംബിനേയ്സ് (prothrombinase) കോംപ്ലക്സ് ഉണ്ടാക്കുന്നു | Activated protein C പ്രതിരോധശേഷി കാണിക്കുന്നത് |
VI | ഘടകം Va എന്നറിയപ്പെട്ടിരുന്നു, ഇന്ന് പ്രത്യേകമായി എടുത്തുപറയപ്പെടുന്നില്ല | |
ഘടകം VII (സ്റ്റേബിൾ ഘടകം(stable factor), പ്രോകൺവേർട്ടിൻ (proconvertin)എന്നിങ്ങനെ അറിയപ്പെടുന്നു | IX, X ഘടകങ്ങളെ ഉത്തേജിപ്പിക്കുന്നു | കൺജനൈറ്റൽ പ്രോകൺവേർട്ടിൻ (congenital proconvertin)/ അഥവാ ഘടകം VII അഭാവം |
ഘടകം VIII (ആന്റിബീമോഫിലിക് ഘടകം A (Antihemophilic factor A) | IX ന്റെ കോഫാക്ടർ , ടെനേയ്സ് കോംപ്ലക്സ് (tenase complex) ഉണ്ടാക്കുന്നു | ഹീമോഫീലിയ A (Haemophilia A) |
ഘടകം IX, ആന്റിഹീമോഫിലിക് ഘടകം B(Antihemophilic factor B അവാ ക്രിസ്മസ് ഘടകം) | ഘടകം Xനെ ഉത്തേജിപ്പിക്കുന്നു: ഘടകം VIII-മായിച്ചേർന്ന് ടെനേയ്സ് കോംപ്ലക്സ് (tenase complex) ഉണ്ടാക്കുന്നു | ഹീമോഫീലിയ B(Haemophilia B) |
ഘടകം X, സ്റ്റുവർട്ട്- പ്രോവർ ഘടകം(Stuart-Prower factor) | ഘടകം II നെ ഉത്തേജിപ്പിക്കുന്നു: ഘടകം V-മായിച്ചേർന്ന് പ്രേത്രോംബിനേയ്സ് (prothrombinase)കോംപ്ലക്സ് (tenase complex) ഉണ്ടാക്കുന്നു | കൺജനൈറ്റൽ ഫാക്ടർ X അഭാവരോഗം(Congenital Factor X deficiency) |
ഘടകം XI, പ്ലാസ്മാ ത്രോംബോപ്ലാസ്റ്റിൻ ആന്റിസീഡന്റ് (plasma thromboplastin antecedent) | ഘടകം IXനെ ഉത്തേജിപ്പിക്കുന്നു | ഹീമോഫീലിയ C(Haemophilia C) |
ഘടകം XII, ഹേഗ്മാൻ ഘടകം(Hageman factor) | ഘടകം XI, VII, പ്രീകല്ലിക്രീൻ(prekallikrein) എന്നിവയെ ഉത്തേജിപ്പിക്കുന്നു. | പാരമ്പര്യ ആൻജിയോഈഡിമ(Hereditary angioedema) type III. |
ഘടകം XIII, ഫൈബ്രിൻ സ്റ്റെബിലൈസിംഗ് ഘടകം (fibrin-stabilizing factor) | ഫൈബ്രിൻ വലക്കണ്ണികൾ രൂപപ്പെടുത്തുന്നു | കൺജനൈറ്റൽ ഘടകം XIIIa/b അഭാവം (Congenital Factor XIIIa/b deficiency) |
വോൺ വിൽബ്രാൻഡ് ഘടകം(von Willebrand factor) | ഘടകം VIII മായിച്ചേരുന്നു, പ്ലേറ്റലറ്റുകളുടെ കൂടിച്ചേരലിന് കാരണമാകുന്നു | വോൺ വിൽബ്രാൻഡ് രോഗം(von Willebrand disease) |
പ്രീകലിക്രീൻ (prekallikrein) (Fletcher factor) | XII നെ ഉത്തേജിപ്പിക്കുന്നു, cleaves HMWK | Prekallikrein/Fletcher Factor deficiency |
ഉയർന്ന തൻമാത്രാഭാരമുള്ള കൈനിനോജൻ (high-molecular-weight kininogen) (HMWK) (Fitzgerald factor) | Supports reciprocal activation of XII, XI, and prekallikrein | കൈനിനോജൻ അഭാവം |
ഫൈബ്രോനെക്റ്റിൻ (fibronectin) | കോശസമ്പർക്കത്തിന് സഹായിക്കുന്നു | ഫൈബ്രിൻ അവക്ഷിപ്തപ്പെടുത്തി ഗ്ലോമറൂലോപ്പതി Glomerulopathy) |
ആന്റിത്രോംബിൻ(antithrombin) III | IIa, Xa, മറ്റ് പ്രോട്ടിയേയ്സുകൾ എന്നിവയെ തടയുന്നു. | ആന്റിത്രോംബിൻ III യുടെ അഭാവം |
ഹെപ്പാരിൻ കോഫാക്ടർ II (heparin cofactor II) | IIa, ഹെപ്പാരിൻ കോഫാക്ടർ, ഡെർമറ്റാൻ സൾഫേറ്റ് (dermatan sulfate= minor antithrombin) എന്നിവയെ തടയുന്നു. | ഹെപ്പാരിൻ കോഫാക്ടർ II അഭാവം |
പ്രോട്ടീൻ സി (protein C) | Va, VIIIa എന്നിവയെ നിർജ്ജീവമാക്കുന്നു | പ്രോട്ടീൻ സി അഭാവം |
പ്രോട്ടീൻ എസ് (protein S) | activated protein C യ്ക്കാവശ്യമായ കോഫാക്ടർ (APC, inactive when bound to C4b-binding protein) | പ്രോട്ടീൻ എസ് അഭാവം |
പ്രോട്ടീൻ Z (protein Z) | ത്രോംബിന് ഫോസ്ഫോലിപ്പിഡുകളുമായുള്ള സമ്പർക്കം ഉളവാക്കുന്നു, ZPI ഉപയോഗിച്ച് ഘടകം X ന്റെ ശിഥിലീകരണം നടത്തുന്നു. | പ്രോട്ടീൻ Z ന്റെ അഭാവം |
പ്രോട്ടീൻ Z ഉമായി ബന്ധപ്പെട്ട പ്രോട്ടിയേയ്സ് ഇൻഹിബിറ്റർ (Protein Z-related protease inhibitor)(ZPI) | പ്രോട്ടീൻ Z, (സ്വതന്ത്രമായി ഘടകം XI എന്നിവയുടെ സഹായത്താൽ ഘചകം X നെ ശിഥിലീകരിക്കുന്നു. | |
പ്ലാസ്മിനോജൻ (plasminogen) | പ്ലാസ്മിനായി മാറ്റുന്നു, ഫൈബ്രിനെയും മറ്റ് മാംസ്യങ്ങളേയും നശിപ്പിക്കുന്നു | പ്ലാസ്മിനോജന്റെ അഭാവം, ടൈപ്പ് I(type I (ligneous conjunctivitis)) |
ആൽഫാ 2 ആന്റിപ്ലാസ്മിൻ (alpha 2-antiplasmin) | പ്ലാസ്മിനെ തടയുന്നു | ആന്റിപ്ലാസ്മിന്റെ അഭാവം |
ടിഷ്യൂ പ്ലാസ്മിനോജൻ ആക്ടിവേറ്റർ (tissue plasminogen activator) (tPA) | പ്ലാസ്മിനോജനെ ഉത്തേജിപ്പിക്കുന്നു | പാരമ്പര്യമായുണ്ടാകുന്ന ഹൈപ്പർഫൈബ്രിനോലൈസിസ്, ത്രോംബോഫീലിയ |
യൂറോകൈനേയ്സ് (urokinase) | പ്ലാസ്മിനോജനെ ഉത്തേജിപ്പിക്കുന്നു | ക്വിബിക് പ്ലേറ്റലറ്റ് ഡിസോർഡർ (Quebec platelet disorder) |
പ്ലാസ്മിനോജൻ ആക്ടിവേറ്റർ ഇൻഹിബിറ്റർ-1 (plasminogen activator inhibitor-1) (PAI1) | tPA, urokinase (endothelial PAI) എന്നിവയെ മന്ദിഭവിപ്പിക്കുന്നു | പ്ലാസ്മിനോജൻ ആക്ടിവേറ്റർ ഇൻഹിബിറ്റർ 1 അഭാവം |
പ്ലാസ്മിനോജൻ ആക്ടിവേറ്റർ ഇൻഹിബിറ്റർ-2 (plasminogen activator inhibitor-2) (PAI2) | tPA & urokinase (placental PAI)എന്നിവയെ മന്ദിഭവിപ്പിക്കുന്നു | |
കാൻസർ പ്രോകൊയാഗുലന്റ് (cancer procoagulant) | കാൻസറുമായി ബന്ധപ്പെട്ടുണ്ടാകുന്ന രക്തം കട്ടപിടിക്കലിൽ (ത്രോംബോസിസ്) Pathological factor X നെ ഉത്തേജിപ്പിക്കുന്ന രാസരൂപം |
കോഫാക്ടറുകൾ
[തിരുത്തുക]കാൽസ്യം അയോണുകൾ
[തിരുത്തുക]റഗുലേറ്ററുകൾ
[തിരുത്തുക]ജീവകം കെ
[തിരുത്തുക]പ്ലേറ്റലറ്റുകൾ
[തിരുത്തുക]പ്രോത്രോംബിൻ
[തിരുത്തുക]ഫൈബ്രിനോജൻ
[തിരുത്തുക]മറ്റുള്ളവ
[തിരുത്തുക]അടിസ്ഥാന തത്ത്വം
[തിരുത്തുക]പ്രോത്രോംബിനെ ത്രോംബിനാക്കി മാറ്റൽ
[തിരുത്തുക]ത്രോംബിനെ ഫൈബ്രിനാക്കിമാറ്റൽ
[തിരുത്തുക]രക്തക്കട്ട രൂപപ്പെടൽ
[തിരുത്തുക]എക്സ്ടിൻസിക് പാത്ത്‌വേ
[തിരുത്തുക]ഇൻട്രിൻസിക് പാത്ത്‌വേ
[തിരുത്തുക]ആന്റികൊയാഗുലന്റുകൾ
[തിരുത്തുക]ഹെപ്പാരിൻ
[തിരുത്തുക]പ്ലാസ്മിൻ
[തിരുത്തുക]രോഗങ്ങൾ