രജൻപൂർ
Rajanpur District ضِلع راجن پُور | |
---|---|
Country | Pakistan |
Province | Punjab |
Headquarters | Rajanpur |
ജനസംഖ്യ (1998) | |
• ആകെ | 4,40,678 |
സമയമേഖല | UTC+5 (PST) |
Number of Tehsils | 3 |
പാകിസ്താൻ പഞ്ചാബ് പ്രവിശ്യയിലെ ഒരു ജില്ലയാണ് രജൻപൂർ. 1998ലെ കണക്ക് പ്രകാരം 1,103,618 ആണ് ഇവിടത്തെ ജനസംഖ്യ.[1]
ഭരണപരമായ വിഭജനം
[തിരുത്തുക]ഈ ജില്ലയിൽ മൂന്ന് താലൂക്കുകളുണ്ട്. ജംപൂർ, രജൻപൂർ, റോജഹാൻ എന്നിവയാണവ.[2]
ഭൂമിശാസ്ത്രം
[തിരുത്തുക]1770ൽ ജീവിച്ച മഖ്ദൂം ശൈഖ് രാജൻ ശയുടെ പേരിൽ നിന്നാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചത്. സിന്ധു നദിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറ് ഭാഗത്ത് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ദൈര ബുഗ്ദി ജില്ലയുമായും വടക്കു ഭാഗത്ത് ദൈര ഗാസി ഖാൻ ജില്ലയുമായും അതിർത്തി പങ്കിടുന്നു.
ഭാഷ
[തിരുത്തുക]90 ശതമാനം പേരും പഞ്ചാബി ഭാഷയുടെ വകഭേദങ്ങൾ സംസാരിക്കുമ്പോൾ 10 ശതമാനം പേർ മറ്റു ഭാഷകളാണ് സംസാരിക്കുന്നത്.
ചരിത്രം
[തിരുത്തുക]മറ്റ് ജില്ലകൾക്ക് സമാനമായി ഇവിടെയും വേദ കാലത്ത് ഇന്തോ-ആര്യന്മാരുടെ ആക്രമണത്തിന് വേദിയായി. കംബോജ, ദാരദാസ്, കാകിയൻ, മദ്രാസ്, പുരവന്മാർ, മാൾവാ, കുരു എന്നീ രാജവംശങ്ങളും ഈ പ്രദേശം ആക്രമിച്ചിരുന്നു. 50,000 സൈന്യവുമായി ഗ്രീക്ക് ചക്രവർത്തി അലക്‌സാണ്ടർ ഈ പ്രദേശം ആക്രമിച്ചതായും ചരിത്രത്തിലുണ്ട്. കൂടാതെ മൗര്യസാമ്രാജ്യം, ഇന്തോ-ഗ്രീക്ക് രാജ്യം, കുശാനസാമ്രാജ്യം, ഗുപ്തസാമ്രാജ്യം, വെള്ള ഹൂണന്മാർ, ശാഹി രാജവംശം, കുശാന ഹെപത്തലീസ് എന്നിവരുടെയെല്ലാം ഭരണനിയന്ത്രണത്തിലുള്ള പ്രദേശമായിരുന്നു ഇത്. സിഇ 997ൽ സുൽത്താൻ മഹമൂദ് ഗസ്‌നവി, 1005ൽ കാബുളിലെ ചക്രവർത്തിയായ ശാഹിസ് പഞ്ചാബ് പിടിച്ചടക്കി. ദൽഹി സൽത്തനത്ത് ഭരണ കാലത്ത് ഈ പ്രദേശത്ത് മുസ്ലിം ജനത ആധിപത്യമുറപ്പിച്ചു. സൂഫി പണ്ഡിതന്മാരുടെ മതപ്രബോധനമായിരുന്നു അതിന് കാരണം.
മുഗൾ രാജവംശത്തിന് ശേഷം സിഖ് രാജവംശം ഇവിടെ ഭരണം നടത്തവെ മുസ്ലിങ്ങൾക്ക് ധാരാളം നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നു. ബ്രീട്ടീഷ് കാലത്ത് ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. 1947ൽ ഇവിടെ ജീവിച്ചിരുന്ന മുസ്ലിങ്ങൾ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ പാകിസ്താൻ വിഭജനത്തിന് വേണ്ടി പ്രവർത്തിച്ചു. സ്വാതന്ത്ര്യാനന്തരം ഇവിടത്തെ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് പാലായനം ചെയ്തു. ഇന്ത്യയിൽ നിന്നുള്ള മുസ്ലിം അഭയാർഥികൾ ഇങ്ങോട്ടും പാലായനം ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "1998 Census figures - Urban Resource Centre". Archived from the original on 2007-09-28. Retrieved 2016-07-26.
- ↑ "Tehsils & Unions in the District of Rajanpur - Government of Pakistan". Archived from the original on 2012-03-26. Retrieved 2016-07-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Rajanpur District Archived 2008-05-16 at the Wayback Machine