Jump to content

രമ ഗോവിന്ദരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രമാ ഗോവിന്ദരാജൻ,ഫ്ലൂയിഡ് ഡയനാമിക്സിൽ പ്രതേക പരിശിലനം നേടിയിട്ടുള്ള ശാസ്ത്രജ്ഞയാണ്.അവർ ജവഹർലാൽനെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക്രിസർച്ചിൽ എഞ്ചിനീയറിങ്ങ് മെക്കാനിക്സ് വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്.[1] കൂടാതെ ഹൈദ്രാബാദിലെ ടിഐഎഫ്ആറിൽ TIFR Hyderabad പ്രൊഫസറായിരുന്നു.[2] 2007 ലെ ശാന്തി സ്വരൂപ്പ് ഭട്നഗർ പുരസ്കാരം നേടിയിട്ടുണ്ട്.

വിദ്യാഭ്യാസം

[തിരുത്തുക]

അവർ 1984ൽ ഡൽഹിയിലെ ഐഐടിയിൽ നിന്ന് കെമിക്കൽ എഞിനീയറിങ്ങിൽ ബി.ടെക് ബിരുതം നേടിയിട്ടുണ്ട്. 1986ൽ ഫിഡാൽഫിയയിലെ ഡ്രെക്സൽ സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞിനീയറിങ്ങിൽ എം.എസ് ബിരുദാനന്ദ ബിരുദം നേടി.1994ൽ ബെംഗളൂരു വിലെ ഐഐടിയിൽ നിന്ന് എയറോ സ്പേസ് എഞിനീയറിങ്ങിൽഡൊക്ടറൽ ബിരുദം നേടി.1994ൽ കാൽടെക്കിൽ എയറോനോട്ടിക് വിഭാഗത്തിൽ പോസ്റ്റ് ഡൊക്ടറൽ ഗവേഷണം ചെയ്തു..[3]

ബെംഗളൂരുവിലെ നാഷണൽ എയറോ സ്പേസ് ലാബറട്ടരീസിൽ(National Aerospace Laboratories) കമ്പ്യൂട്ടേഷണൽ ആന്റ് തിയററ്റിക്കൽ ഫ്ലൂയിഡ് ഡൈനാമിക്സ് വിഭാഗത്തിൽ ശസ്ത്രജ്ഞയായാരുന്നു ജോലി തുടങ്ങിയത്.അവിടെ 1988 മുതൽ 1998 വരെ ജോലി ചെയ്തു. 1998 മുതൽ 2012 വരെ ജവഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്ൽ അധ്യാപകവൃത്തിക്കു ചേർന്നു. അവർ ടിഐഎഫ്ആർ കേന്ദ്രത്തിൽ ഇന്റർഡിസിപ്ലീനറി സയൻസസിൽ പ്രൊഫസറായിരുന്നു. അവർ അനവധി സാങ്കേതിക കടലാസ്സുകൾ പ്രസിദ്ധീകരിച്ചിരുന്നു. കുറച്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[4][5]

പുരസ്കാരം

[തിരുത്തുക]

അവർക്കു കിട്ടിയ അനവധി പുരസ്കാരങ്ങളിൽ പേരെടുത്തു പറയേണ്ടത് 2007 ലെശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം ആണ്. അവർക്ക് 1987ൽ യുവശാസ്ത്രജ്ഞർക്കുള്ള പുരസ്കാരവും, 1996ൽ ഏറ്റവും നല്ല ശസ്ത്രജ്ഞർക്കുള്ള നാഷണൽ എയറോ സ്പേസ് ലാബ്ബറട്ടറീസിന്റെ പുരസ്കാരവും2004ൽ സിഎൻആർ റാവു ഒറേഷൻ പുരസ്കാരവും കിട്ടിയിട്ടുണ്ട്.[6]

അവലംബം

[തിരുത്തുക]
  1. http://www.jncasr.ac.in/rama/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 4 ഓഗസ്റ്റ് 2012. Retrieved 8 മാർച്ച് 2017.
  3. "Rama Govindarajan". Archived from the original on 4 ഓഗസ്റ്റ് 2012. Retrieved 15 മാർച്ച് 2014.
  4. "Noted Women Scientists of India – an attempt at enumeration". Retrieved 15 മാർച്ച് 2014.
  5. "Lilavati's Daughters:Dream Your Dream" (PDF). Retrieved 15 മാർച്ച് 2014.
  6. "Shanti Swarup Bhatnagar prize for the year 2007 & 2008". Retrieved 15 മാർച്ച് 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രമ_ഗോവിന്ദരാജൻ&oldid=3669848" എന്ന താളിൽനിന്ന് ശേഖരിച്ചത്