Jump to content

രശ്മി സോമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി പ്രവർത്തിച്ചിരുന്ന ഒരു അഭിനേത്രിയാണ് രശ്മി സോമൻ.[1][2] അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ് എന്നിങ്ങനെ വിവധ സീരിയലുകളിൽ നായികയായി അഭിനയിച്ചു. ആദ്യത്തെ കൺമണി (1995), ഇഷ്ടമാണ് നൂറുവട്ടം (1996) വർണ്ണപ്പകിട്ട് (1997), അരയന്നങ്ങളുടെ വീട് (2000) എന്നിങ്ങനെ നിരവധി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.[3]

ആദ്യകാല ജീവിതം

[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ തിരുവെങ്കിടം സ്വദേശിനിയാണ് രശ്മി സോമൻ.[4]

അഭിനയ ജീവിതം

[തിരുത്തുക]

പഠനകാലത്ത് ടെലിവിഷൻ പരമ്പരകളിലൂടെയാണ് രശ്മി സോമൻ അഭിനയരംഗത്തേക്കു കടന്നുവരുന്നത്. ഹരി, താലി, അക്കരപ്പച്ച, അക്ഷയപാത്രം, ഭാര്യ, സപത്നി, മകളുടെ അമ്മ എന്നിങ്ങനെ നിരവധി സീരിയലുകളിൽ അഭിനയിച്ചു. ടി.എസ് സജി, എ.എം. നിസാർ എന്നിവർ സംവിധാനം ചെയ്ത ചില സീരിയലുകളിൽ നായികയായി. പി ടി കുഞ്ഞുമുഹമ്മദിന്റെ മഗ്‌രിബ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു.[5] ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിൽ നായികയായതിനുശേഷം നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. എം.ബി.എ. പഠനം പൂർത്തിയാക്കിയ ശേഷവും രശ്മി സോമൻ അഭിനയം തുടർന്നു.[6]

സ്വകാര്യ ജീവിതം

[തിരുത്തുക]

ടെലിവിഷൻ പരമ്പരകളിൽ സജീവമായി പ്രവർത്തിക്കുന്ന സമയത്ത് രശ്മി സോമനും മിനിസ്ക്രീൻ സംവിധായകൻ എ.എം. നസീറും തമ്മിൽ പ്രണയത്തിലായി. 2001-ൽ ഇരുവരും തമ്മിലുള്ള വിവാഹം നടന്നു.[7][8] വിവാഹശേഷവും രശ്മി അഭിനയം തുടർന്നിരുന്നു. എന്നാൽ വൈകാതെ തന്നെ രശ്മിയും നസീറും വിവാഹമോചിതരായി.[6] പിന്നീട് ഗോപിനാഥിനെ വിവാഹം കഴിച്ച രശ്മി അദ്ദേഹത്തോടൊപ്പം വിദേശത്തേക്കു താമസം മാറി.[4][6] അതോടെ അഭിനയരംഗം ഉപേക്ഷിച്ചു. രശ്മിയുടെ ആദ്യഭർത്താവ് നസീറും പിന്നീട് വിവാഹിതനായിരുന്നു.[7]

മറ്റു പരിപാടികളിൽ

[തിരുത്തുക]

വിവാഹശേഷം അഭിനയരംഗത്തു നിന്നു വിട്ടുനിന്ന രശ്മി ഏറെ നാളുകൾക്കു ശേഷം സൂര്യ ടി.വി.യിൽ സംപ്രേഷണം ആരംഭിച്ച സൂപ്പർ ഡിഷ് എന്ന കുക്കറി ഷോ അവതരിപ്പിച്ചു. മഴവിൽ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന്, ഇവിടെ ഇങ്ങനാണ് ഭായി എന്നീ ഹാസ്യപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

അഭിനയിച്ചവ

[തിരുത്തുക]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ സംവിധാനം കഥാപാത്രം
1990 നമ്മുടെ നാട് കെ സുകുമാരൻ[9]
1993 മഗ്‌രിബ് പി ടി കുഞ്ഞുമുഹമ്മദ്
1994 ചകോരം എം എ വേണു സുനന്ദ
1995 ആദ്യത്തെ കൺ‌മണി രാജസേനൻ അംബികയുടെ സഹോദരി
1995 അനിയൻ ബാവ ചേട്ടൻ ബാവ രാജസേനൻ പ്രേമചന്ദ്രന്റെ അനിയത്തി
1995 സാദരം ജോസ് തോമസ് ശ്രീക്കുട്ടി
1996 ഇഷ്ടമാണു നൂറുവട്ടം സിദ്ദിഖ് ഷമീർ ശിൽപ്പ ഫെർണാണ്ടസ്
1996 സാമൂഹ്യപാഠം കരീം ശ്രീദേവി
1997 വർണ്ണപ്പകിട്ട് ഐ വി ശശി മോളിക്കുട്ടി
1997 കണ്ണൂർ ഹരിദാസ് സാജിറ
1998 എന്ന് സ്വന്തം ജാനകിക്കുട്ടി ടി ഹരിഹരൻ സരോജിനി
1999 പ്രേം പൂജാരി ടി. ഹരിഹരൻ മുരളിയുടെ സഹോദരി
2000 ഡ്രീംസ് ഷാജൂൺ കാര്യാൽ ശ്യാമ
2000 ശ്രദ്ധ ഐ വി ശശി ബീന
2000 അരയന്നങ്ങളുടെ വീട് എ.കെ. ലോഹിതദാസ് സുനന്ദ
2000 സൂസന്ന ടി വി ചന്ദ്രൻ സൂസന്നയുടെ മകൾ
2005 ഉള്ളം എം ഡി സുകുമാരൻ

സീരിയലുകൾ

[തിരുത്തുക]
സീരിയൽ ചാനൽ സംവിധാനം കഥാപാത്രം
ഹരി ദൂർദർശൻ
കൃഷ്ണകൃപസാഗരം Amrita TV യശോദ
വിവാഹിത മഴവിൽ മനോരമ അർച്ചന
അനുരാഗം മഴവിൽ മനോരമ ഹേമ
സ്ത്രീ ഏഷ്യാനെറ്റ്
നൊമ്പരപ്പൂവ് ഏഷ്യാനെറ്റ് റീത്ത
അക്കരപ്പച്ച[10] ഏഷ്യാനെറ്റ്
അക്ഷയപാത്രം (2001) ഏഷ്യാനെറ്റ് ശ്രീകുമാരൻ തമ്പി കമല
മകളുടെ അമ്മ സൂര്യാ ടി.വി. എ.എം. നസീർ
മകൾ മരുമകൾ സൂര്യാ ടി.വി. എ.എം. നസീർ
കടമറ്റത്ത് കത്തനാർ ഏഷ്യാനെറ്റ് ടി.എസ്. സജി എമിലി നിക്കോളാസ്
മന്ത്രകോടി (2005) ഏഷ്യാനെറ്റ് എ.എം. നസീർ രേവതി
പെൺമനസ്സ് സൂര്യാ ടി.വി. ടി.എസ്. സജി അലീന
ശ്രീകൃഷ്ണലീല ഏഷ്യാനെറ്റ് സുരേഷ് ഉണ്ണിത്താൻ
താലി സൂര്യാ ടി.വി. കലാധരൻ
ശംഖുപുഷ്പം
സ്വരരാഗം
ഭാര്യ
സപ്ത്തിനി
അന്ന

അവലംബം

[തിരുത്തുക]
  1. https://www.ibtimes.co.in/penmanassu-actress-reshmi-soman-marries-second-time-627706
  2. https://www.deccanchronicle.com/150719/entertainment-mollywood/article/reshmi-soman-starts-fresh-innings
  3. "Rashmi Soman" (in ഇംഗ്ലീഷ്). IMDB. Retrieved 28 July 2018.
  4. 4.0 4.1 "ദുബായിയിലെ ഫ്ലാറ്റിൽ നടി രശ്മി സോമൻ ഹാപ്പിയാണ്; ഒപ്പം കൂട്ടായി സ്വീറ്റിയും മക്കളും". വനിത മാസിക. 2018-07-10. Retrieved 28 July 2018.
  5. "രശ്മി സോമൻ വീണ്ടും വിവാഹിതയായി". ജയ്ഹിന്ദ് ന്യൂസ്. 2017-04-03. Retrieved 28 July 2018.[പ്രവർത്തിക്കാത്ത കണ്ണി]
  6. 6.0 6.1 6.2 "സീരിയലിനെ വെല്ലുന്ന ജീവിതകഥയുമായി പ്രിയനായിക, രശ്മി സോമൻ ഇപ്പോഴെവിടെയാണെന്നറിയുമോ ??". ഫിലിമി ബീറ്റ്. 2017-06-30. Retrieved 28 July 2018.
  7. 7.0 7.1 "സംഭവിച്ചതെല്ലാം നല്ലതിന്: സീരിയൽ നടി രശ്മി സോമനുമായുള്ള ആദ്യവിവാഹത്തെക്കുറിച്ച് സംവിധായകൻ എ.എം. നസീർ". മലയാളി വാർത്ത. 2016-12-08. Retrieved 28 July 2018.
  8. "Rashmi Soman Biography" (in ഇംഗ്ലീഷ്). ഫിലിമി ബീറ്റ്. Retrieved 28 July 2018.
  9. "രശ്മി സോമൻ". m3db. Retrieved 28 July 2018.
  10. "Reshmi Soman" (in ഇംഗ്ലീഷ്). NETT4U. Retrieved 28 July 2018.

പുറം കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രശ്മി സോമൻ

"https://ml.wikipedia.org/w/index.php?title=രശ്മി_സോമൻ&oldid=3642738" എന്ന താളിൽനിന്ന് ശേഖരിച്ചത്