Jump to content

രഹാല വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രഹാല വെള്ളച്ചാട്ടം
Locationഹിമാചൽ പ്രദേശ്, ഇന്ത്യ
TypeCascade, Punchbowl
Total height2,501 meters

റോഹതാങ് പാസിലേയ്ക്കുള്ള വഴിയിൽ മനാലിയിൽ നിന്ന് ഏകദേശം16 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് രഹാല. ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ലേ- മനാലി ഹൈവേയിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകർഷണമാണ് രഹാല വെള്ളച്ചാട്ടം.[1] ഈ വെള്ളച്ചാട്ടം വനമേഖലയാൽ ചുറ്റപ്പെട്ടതാണ്. ബിർച്ച്, ദേവദാരു വൃക്ഷങ്ങൾ ഈ വനമേഖലയിൽ സമൃദ്ധമായി വളരുന്നു. മഞ്ഞണിഞ്ഞ ഹിമാലയൻ കൊടുമുടികളെയും വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ ദർശിക്കുവാൻ സാധിക്കുന്നു. മാർച്ച് മാസം മുതൽ നവംബർ മാസം വരെയാണ് വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-04. Retrieved 2018-09-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-13. Retrieved 2018-09-29.
"https://ml.wikipedia.org/w/index.php?title=രഹാല_വെള്ളച്ചാട്ടം&oldid=3799418" എന്ന താളിൽനിന്ന് ശേഖരിച്ചത്