Jump to content

രാജീവൻ മമ്മിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള നാടക സംവിധായകനും നടനുമാണ് രാജീവൻ മമ്മിളി. കേരള സംഗീതനാടക അക്കാദമിയുടെ 2009-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.[1]

കോഴിക്കോട്ടെ അമച്വർ നാടക വേദികളിൽ പ്രവർത്തനം ആരംഭിച്ച രാജീവൻ കോഴിക്കോട് സ്റ്റേജ് ഇന്ത്യയുടെ 'ഭാഗ്യരേഖ', 'ബൊമ്മക്കൊലു', ചിരന്തനയുടെയും അങ്കമാലി നാടക നിലയത്തിന്റെയും നാടകങ്ങളിലൂടെ നടനായും പ്രവർത്തിച്ചിട്ടുണ്ട്.[2]

സംവിധാനം ചെയ്ത നാടകങ്ങൾ

[തിരുത്തുക]
  • സ്വർഗ്ഗം ഭൂമിയിലാണ്
  • കുമാരൻ ഒരു കുടുംബനാഥൻ
  • ശുദ്ധികലശം (കെ.പി.എ.സി.)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീതനാടക അക്കാദമിയുടെ 2009-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം[1]
  • കേരള സംഗീതനാടക അക്കാദമിയുടെ 2010-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകത്തിന്റെ സംവിധായകനുള്ള പുരസ്കാരം (ഭീമസേനൻ)[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "തീപ്പൊട്ടൻ മികച്ച നാടകം; രാജിവൻ മമ്മിളി സംവിധായകൻ". തേജസ്. 2010 ജൂൺ 2. Archived from the original on 2013-08-19. Retrieved 2013 ഓഗസ്റ്റ് 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. 2.0 2.1 "കോഴിക്കോടൻ നാടകപ്പെരുമ". മാതൃഭൂമി. 2009 ജൂൺ 1. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=രാജീവൻ_മമ്മിളി&oldid=3789566" എന്ന താളിൽനിന്ന് ശേഖരിച്ചത്