Jump to content

രാജൻ കിഴക്കനേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള നാടക രചയിതാവും സംവിധായകനും സിനിമ തിരക്കഥാകൃത്തും സംഭാഷണ രചയിതാവുമാണ് രാജൻ കിഴക്കനേല. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കൊല്ലം ജില്ലയിലെ പാരിപ്പള്ളിക്ക് സമീപം കിഴക്കനേലയിൽ ജനിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ നാടകരംഗത്ത് സജീവമായി. ബിരുദപഠനം കഴിഞ്ഞപ്പോൾ നാടകരചനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആയുർവേദ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പിന്നീട് മുഴുവൻ സമയ നാടക പ്രവർത്തകനായി. ഹബീബ് തൻവീറിന്റെ 'ഛരംദാസ് ചോർ' എന്ന സൃഷ്ടി 'സത്യം പറയുന്ന കള്ളൻ' എന്ന പേരിൽ മലയാളത്തിൽ അവതരിപ്പിച്ചു.[1]

പ്രധാന നാടകങ്ങൾ

[തിരുത്തുക]
  • 'കുഞ്ചൻ നമ്പ്യാർ'
  • 'ഭഗത്‌സിംഗ്' എന്ന വിപ്ലവകാരി
  • മഹാകവി കുമാരനാശൻ
  • ഹാസ്യകവി തോലൻ
  • അഗ്‌നിഹോത്രി
  • ആര്യവൈദ്യൻ വയസ്‌കരമൂസ്സ്
  • തേവലശ്ശേരി നമ്പി
  • പാഴൂർ പടിപ്പുര
  • ചാണക്യൻ
  • ഒയ്യാരത്ത് ചന്തുമേനോൻ

സംഭാഷണം എഴുതിയ മലയാളം സിനിമകൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാരം
  • മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് (രണ്ടുതവണ )

അവലംബം

[തിരുത്തുക]
  1. "സംഗീത നാടക അക്കാദമി അവാർഡിന്റെ നിറവിൽ രാജൻ കിഴക്കനേല". മാതൃഭൂമി. 2013 നവംബർ 18. Retrieved 2013 നവംബർ 18. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=രാജൻ_കിഴക്കനേല&oldid=3642916" എന്ന താളിൽനിന്ന് ശേഖരിച്ചത്