രാജൻ പൊതുവാൾ
കേരളത്തിലെ പ്രമുഖനായ മാധ്യമ പ്രവർത്തകനും നിശ്ചലഛായാഗ്രാഹകനാണ് രാജൻ പൊതുവാൾ. 1974-ൽ എറണാകുളത്ത് ബിരുദ വിദ്യാർത്ഥിയായിരിക്കെ അവിചാരിതമായി മാതൃഭൂമിയിൽ ഫോട്ടോഗ്രാഫറായി തെരഞ്ഞെടുക്കപ്പെട്ടു. കെ.പി.കേശവമേനോൻ, എം.ടി. തുടങ്ങിയവരുടെ പത്രാധിപത്യത്തിൽ മാതൃഭൂമി പത്രത്തിലും ആഴ്ചപ്പതിപ്പിലും പ്രവർത്തിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]1953 ജൂലൈ ഒന്നിന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പി.ആർ.പൊതുവാളിന്റേയും ഡി.സരസ്വതിയുടേയും മകനായി ജനിച്ചു. അച്ഛന്റെ യുനൈറ്റഡ് സ്റ്റുഡിയോയിലായിരുന്നു ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ പഠിച്ചത്. കരുണാകരനും നായനാരുമടക്കം നിരവധി രാഷ്ട്രീയ നേതാക്കളുടെ അമൂല്യ ചിത്രങ്ങൾ രാജൻ പൊതുവാൾ എടുത്തിട്ടുണ്ട്. പി.ടി ഉഷയുടെ അപൂർവ ചിത്രങ്ങളുടെ ശേഖരവും പൊതുവാളിന്റേതായുണ്ട്. മികച്ച ഫീച്ചറിനടക്കം 35-ലേറെ പുരസ്‌കാരങ്ങൾ രാജൻ പൊതുവാൾ നേടിയിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത 'മകൾക്ക്' എന്ന സിനിമയുടെ കഥക്ക് ആധാരമായത് രാജൻ പൊതുവാൾ മാതൃഭൂമി വാരാന്തപ്പതിപ്പിൽ എഴുതിയ ഒരു സംഭവകഥയാണ്.
മാതൃഭൂമി തിരുവനന്തപുരം എഡിഷനിൽ ഫോട്ടോ എഡിറ്ററായി വിരമിച്ചു.
പ്രസിദ്ധ ചിത്രങ്ങൾ
[തിരുത്തുക]- ജയലളിതയെകുറിച്ച് 'ഇദയക്കനിക്ക് വിലക്ക്' എന്ന മാതൃഭൂമി പത്രത്തിൽ വന്ന റിപ്പോർട്ടിനൊപ്പമുള്ള ചിത്രം.
- 1984-ൽ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ മാതൃഭൂമി തിരുവനന്തപുരം എഡിഷനിലുപയോഗിച്ച ഇന്ദിരയുടെ വ്യത്യസ്തമായ ചിത്രം
അവലംബം
[തിരുത്തുക]- ↑ "രാജൻ പൊതുവാൾ". Retrieved 22 April 2021.
പുറം കണ്ണികൾ
[തിരുത്തുക]- രാജൻ പൊതുവാൾ അഭിമുഖം
- Behind that shot: a lensman's recollection Archived 2021-04-22 at the Wayback Machine.