രൂപഭദ്രതാവാദം
ദൃശ്യരൂപം
സാഹിത്യത്തിലെ ഒരു സങ്കേതമാണ് രൂപഭദ്രതാവാദം. കലാരൂപത്തെ രൂപപ്രധാനമെന്നും ഭാവപ്രധാനമെന്നും രണ്ടാക്കിത്തിരിച്ച് അതിൽ രൂപത്തിന് അമിതപ്രാധാന്യം കല്പിക്കുന്ന രീതിയാണ് രൂപഭദ്രതാവാദം എന്ന പേരിൽ അറിയപ്പെടുന്നത്. കാവ്യത്തിന്റെ ഉള്ളടക്കമെന്തുതന്നെയായാലും മധുരപദാവലികളാൽ മനോഹരമാക്കി ആവിഷ്‌കരിക്കുമ്പോഴാണ് സാഹിത്യം ജനിക്കുന്നത് എന്ന് ഈ വാദമുഖം വ്യക്തമാക്കുന്നു. കവിതയിൽ വൃത്തങ്ങളും പ്രാസങ്ങളും മറ്റും ഇതിന്റെ ഭാഗമാണ്.