രേഖ നമ്പ്യാർ
ദൃശ്യരൂപം
ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) പ്രഥമ വനിതാ കമാന്ററാണ് രേഖാ നമ്പ്യാർ. ഇംഗ്ലീഷ്: Rekha Nambiar. തമിഴ്‌നാട്ടിലെ ആറക്കോണം ആസ്ഥാനമായുള്ള എൻഡിആർഎഫിന്റെ നാലാം ബറ്റാലിയനിലെ മുതിർന്ന കമാന്ററാണ് ഇവർ. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്‌സിൽ (സി ഐ എസ് എഫ്) നിന്ന് ഡെപ്യൂട്ടേഷനിലാണ് എൻഡിആർഎഫിൽ എത്തിയത്. [1] ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള ചീഫ് എയർപോർട്ട് സെക്യുരിറ്റി ഓഫീസർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. [2].