രേവന്ത് റെഡ്ഡി
എ.രേവന്ത് റെഢി | |
---|---|
![]() | |
തെലുങ്കാന മുഖ്യമന്ത്രി | |
ഓഫീസിൽ 2023 ഡിസംബർ 7 - തുടരുന്നു | |
മുൻഗാമി | കെ.ചന്ദ്രശേഖര റാവു |
നിയമസഭാംഗം | |
ഓഫീസിൽ 2023-തുടരുന്നു, 2014-2018 | |
മണ്ഡലം | കോടങ്കൽ |
ലോക്സഭാംഗം | |
ഓഫീസിൽ 2019-2023 | |
മണ്ഡലം | മൽക്കാജ്ഗിരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വാംഗൂർ, മഹ്ബൂബ് നഗർ ജില്ല, ആന്ധ്ര പ്രദേശ് | 8 നവംബർ 1969
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | ഗീത |
കുട്ടികൾ | 1 daughter |
As of 19 ഡിസംബർ, 2023 ഉറവിടം: സി.എൻ.ബി.സി ടി.വി |
2023 ഡിസംബർ ഏഴു മുതൽ തെലുങ്കാന മുഖ്യമന്ത്രിയായി തുടരുന്ന തെലുങ്കാനയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് എ.രേവന്ത് റെഢി.(ജനനം: 8 നവംബർ 1969) നാലു തവണ നിയമസഭാംഗം, ഒരു തവണ വീതം ലോക്സഭയിലും നിയമസഭ കൗൺസിലിലും അംഗമായ രേവന്ത് റെഢി നിലവിൽ 2021 മുതൽ തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറാണ്.[1] [2][3][4]
ജീവിതരേഖ
[തിരുത്തുക]അവിഭക്ത ആന്ധ്ര പ്രദേശിലെ മഹ്ബൂബ്നഗർ ജില്ലയിലെ വാംഗൂരിൽ നരസിംഹ റെഢിയുടേയും ചന്ദ്രാമ്മയുടേയും മകനായി 1969 നവംബർ എട്ടിന് ജനനം. ബി.എ ബിരുദദാരിയാണ്. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തികരിച്ചു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]കോളേജിൽ പഠിക്കുമ്പോൾ ആർ.എസ്.എസിന്റെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പിയുടെ സജീവ പ്രവർത്തകനായിരുന്നു. 2002-ൽ തെലുങ്കാന രാഷ്ട്ര സമിതിയിൽ ചേർന്നെങ്കിലും 2003-ൽ ടി.ആർ.എസ് വിട്ടു. പിന്നീട് 2006-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചതോടെ രാഷ്ട്രീയത്തിലെത്തി.
2007-ൽ ആന്ധ്ര പ്രദേശ് നിയമസഭ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2007-ൽ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്ന രേവന്ത് റെഢി 2009-ൽ ആദ്യമായി കോടങ്കൽ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. 2014-ൽ നിയമസഭയിലേക്ക് വീണ്ടും കോടങ്കലിൽ നിന്ന് തന്നെ മത്സരിച്ച് വിജയിച്ചു.
തെലുങ്കാന സംസ്ഥാനം രൂപീകൃതമായ 2014 മുതൽ 2017 വരെ ടി.ഡി.പി.യുടെ നിയമസഭ കക്ഷി നേതാവായിരുന്നു. 2017-ൽ ടി.ഡി.പി വിട്ട് കോൺഗ്രസിൽ ചേർന്ന രേവന്ത് റെഢി 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോടങ്കലിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2021-ൽ തെലുങ്കാന പി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 2023-ൽ നടന്ന തെലുങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ രേവന്ത് റെഢിയുടെ നേതൃ മികവിൽ നിയമസഭയിൽ കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷം (64/119) ലഭിച്ചതിനെ തുടർന്ന് 2023 ഡിസംബർ ഏഴു മുതൽ തെലുങ്കാനയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായി തുടരുന്നു.[5] [6][7][8]
പ്രധാന പദവികളിൽ
- 2023-തുടരുന്നു : തെലുങ്കാന മുഖ്യമന്ത്രി
- 2023-തുടരുന്നു : നിയമസഭാംഗം, കോടങ്കൽ
- 2021-തുടരുന്നു : തെലുങ്കാന പി.സി.സി പ്രസിഡൻറ്
- 2019-2023 : ലോക്സഭാംഗം, മൽക്കാജ്ഗിരി
- 2014-2018 : നിയമസഭാംഗം, കോടങ്കൽ
- 2017 : കോൺഗ്രസ് പാർട്ടി അംഗം
- 2009-2014 : നിയമസഭാംഗം, കോടങ്കൽ
- 2007-2009 : ആന്ധ്ര പ്രദേശ് നിയമസഭ കൗൺസിൽ അംഗം
- 2007 : ടി.ഡി.പി അംഗം
- 2006 : പഞ്ചായത്ത് കൗൺസിലർ, സ്വതന്ത്രൻ
അവലംബങ്ങൾ
[തിരുത്തുക]- ↑ രേവന്ത് റെഢി തെലുങ്കാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റു
- ↑ വെല്ലുവിളികളിൽ നിന്ന് മുന്നേറി ലക്ഷ്യത്തിലേക്ക്
- ↑ തെലുങ്കാനയുടെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി
- ↑ തെലുങ്കാന കോൺഗ്രസ് അധികാരത്തിലേക്ക്, രേവന്ത് റെഢി മുഖ്യമന്ത്രിയാവും
- ↑ "Telangana Election Results".
- ↑ "Illali Muchatlu With Geetha (Revanth Reddy Wife) 17th Nov 2011 Abn Andhrajyothy". youtube.com. 17 നവംബർ 2011. Retrieved 15 ഫെബ്രുവരി 2013.
- ↑ "Revanth Reddy's Wife yells at Telugu Tammullu". tupaki.com. 2 ജൂൺ 2015. Retrieved 11 ജൂൺ 2015.
- ↑ "Revanth Reddy Daughter Wedding Highlights". YouTube.com. 20 ഡിസംബർ 2015. Retrieved 15 ജനുവരി 2016.