രോഹിണി മോഹൻ (പത്രപ്രവർത്തക)
രോഹിണി മോഹൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | Masters in Political Journalism,PG Diploma in Print Journalism |
തൊഴിൽ | പത്രപ്രവർത്തക |
വെബ്സൈറ്റ് | http://www.rohinimohan.in/home.html |
വിദേശ മാധ്യമങ്ങളിൽ രാഷ്ട്രീയം, പരിസ്ഥിതി, മനുഷ്യാവകാശം എന്നിവയെപ്പറ്റി ലേഖനം എഴുതുന്ന ഒരു മലയാളി പത്രപ്രവർത്തകയും എഴുത്തുകാരിയും ആണ് രോഹിണി മോഹൻ.
അൽ ജസീറ, ദി ന്യൂയോർക്ക് ടൈംസ്, ഫോറിൻ പോളിസി, ദി ഇക്കണോമിക്സ് ടൈംസ്, തെഹൽക, ദ കാരവൻ, ദ ഹിന്ദു, ഔട്ട്ലുക്ക്, ദി വയർ, ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളുടെയും ന്യൂസ് ചാനൽ ആയ സിഎൻഎൻ-ഐബിഎൻ തുടങ്ങിയയിലൊക്കെ ലേഖനങ്ങൾ എഴുതുന്നു. നിരവധി ലേഖനങ്ങൾക്ക് അവാർഡും ലഭിച്ചിട്ടുണ്ട് .
മലയാളിയായ ഇവർ ഇപ്പോൾ ബാംഗ്ലൂരിലാണ് താമസം .
ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്സിറ്റി യിൽ നിന്ന് പൊളിറ്റിക്കൽ ജേർണലിസത്തിൽ മാസ്റ്റർ ഡിഗ്രിയും , ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിൽ നിന്ന് പ്രിന്റ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട് .
രോഹിണി എഴുതിയ The Seasons of Trouble: Life Amid the Ruins of Sri Lanka's Civil War എന്ന പുസ്തകം 2014 ൽ പ്രസിദ്ധീകരിച്ചു [1] . ഈ പുസ്തകത്തിന് 2015 ലെ Shakti Bhatt First Book Prize , Tata Literature Live! First Book Award (Nonfiction)2015 അവാർഡുകൾ ലഭിച്ചു [2],[3]
അവലംബം
[തിരുത്തുക]- ↑ "The Seasons of Trouble: Life Amid the Ruins of Sri Lanka's Civil War-". www.rohinimohan.in. Archived from the original on 2018-09-10. Retrieved 2019-03-03.
- ↑ "Shakti Bhatt First Book Prize -2015-". www.rediff.com.
- ↑ "Tata Literature Live! First Book Award (Nonfiction)2015-". www.rediff.com.