Jump to content

റഫീഖ് ഇബ്രാഹിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റഫീഖ് ഇബ്രാഹിം
വ്യക്തിഗത വിവരങ്ങൾ
ജനനം (1984-12-23) 23 ഡിസംബർ 1984  (39 വയസ്സ്)
കൽപറ്റ, [വയനാട് ജില്ല]],കേരളം,ഇന്ത്യ
ദേശീയത ഇന്ത്യ ഭാരതീയൻ
പങ്കാളിഫാത്തിമത് നിസാന
കുട്ടികൾഇവ എലനോർ
മാതാപിതാക്കൾsഇബ്രായി കെ, നബീസ
വസതിsകമ്പളക്കാട്,കൽപറ്റ
ജോലിഅധ്യാപകൻ
അറിയപ്പെടുന്നത്എഴുത്തുകാരൻ,പ്രഭാഷകൻ,സാംസ്കാരിക പ്രവർത്തകൻ

കേരളത്തിലെ ഒരു എഴുത്തുകാരനും,അധ്യാപകനും,സാംസ്കാരിക പ്രവത്തകനും,യുവ മാർക്സിസ്റ്റ് ചിന്തകനുമാണ് റഫീഖ് ഇബ്രാഹിം . കൽപ്പറ്റ കമ്പളക്കാട് സ്വദേശിയായ റഫീഖ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് ഗവേഷണം പൂർത്തീകരിച്ചു. നിലവിൽ കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ക്യാമ്പസിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.[1]

വ്യക്തി ജീവിതം

[തിരുത്തുക]

വയനാട് ജില്ലയിലെ കൽപറ്റ റഫീഖിന്റെ സ്വദേശം. ഏറെ കഷ്ടതകൾ നിറഞ്ഞ ബാല്യവുമായി പട വെട്ടിയാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. ഇബ്രായി ആണ് പിതാവ്. മാതാവ് നബീസ. ഡിഗ്രി പഠനം പൂർത്തിയാക്കിയ റഫീഖ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.[2] പ്രശസ്ത പ്രഭാഷകനും,ചിന്തകനുമായ സുനിൽ പി. ഇളയിട ന്റെ ശിക്ഷണത്തിൽ സംസ്കൃത സർവകലാശാലയിൽ നിന്ന് തന്നെ മലയാളത്തിൽ പി.എച്.ഡി പൂർത്തിയാക്കി. ഇപ്പോൾ കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ നീലേശ്വരം ക്യാമ്പസിൽ മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. അധ്യാപികയായ ഫാത്തിമത് നിസാനയാണ് ജീവിത പങ്കാളി. ഏക മകൾ ഇവ എലനോർ. അനവധി പുസ്തകങ്ങളും [3] ആനുകാലികങ്ങളിലും പ്രസിദ്ധീകരണങ്ങളിലും, ഓഫ്‌ലൈൻ ഓൺലൈൻ മാധ്യമങ്ങളിൽ ലേഖനങ്ങളും റഫീഖിന്റേതായി ഉണ്ട്. [4]

അവലംബം

[തിരുത്തുക]
  1. {https://www.indiatimes.com/trending/human-interest/rafiq-ibrahim-once-a-tea-seller-now-a-professor-at-kannur-university-556458.html#:~:text=Highlights,University%20in%20the%20Malayalam%20Department.}
  2. {https://www.manoramaonline.com/news/latest-news/2021/11/15/rafiq-ibrahim-facebook-post.html}
  3. {https://www.goodreads.com/book/show/42268244-aparathe-thodumbol}
  4. {https://www.doolnews.com/author/rafiq-ibrahim}[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=റഫീഖ്_ഇബ്രാഹിം&oldid=3807970" എന്ന താളിൽനിന്ന് ശേഖരിച്ചത്