Jump to content

റയൻ ഗിഗ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റയൻ ഗിഗ്സ്
Personal information
Full name റയൻ ജോസഫ് ഗിഗ്സ്
Date of birth (1973-11-29) 29 നവംബർ 1973  (51 വയസ്സ്)
Place of birth കാന്റൺ, കാർഡിഫ്, വെയ്ൽസ്
Height 5 അടി (1.52400000000 മീ)*
Playing position മധ്യനിര
Club information
Current club മാഞ്ചസ്റ്റർ യുണൈറ്റഡ്
Number 11
Youth career
1985–1987 മാഞ്ചസ്റ്റർ സിറ്റി
1987–1990 മാഞ്ചസ്റ്റർ യുണൈറ്റഡ്
Senior career*
Years Club Apps (Gls)
1991– മാഞ്ചസ്റ്റർ യുണൈറ്റഡ് 569 (104)
National team
1990 വെയ്ൽസ് യു21 1 (0)
1991–2007[1] വെയ്ൽസ് 64 (12)
  • Senior club appearances and goals counted for the domestic league only and correct as of 22:15, 2 October 2009 (UTC).
† Appearances (Goals).

തന്റെ ക്ലബ് കരിയർ മുഴുവൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച വെൽഷ് ഫുട്ബോൾ കളിക്കാരനാണ് റയൻ ജോസഫ് ഗിഗ്സ് (ജനനം:നവംബർ 29, 1973 -). 1990-കളിൽ ഇടത്-വിങ്ങറായി കളി തുടങ്ങി, 2000-രങ്ങളുടെ തുടക്കത്തിലും ആ സ്ഥാനത്ത് തുടർന്ന ഇദ്ദേഹം ഈയിടെയായി പ്ലേമേക്കറായാണ് കളിക്കുന്നത്.

പല ഫുട്ബോൾ റെക്കോർഡുകളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 2009 മെയ് 16-ന് ഇംഗ്ലീഷ് ഫുട്ബോളിലെ ഉയർന്ന ഡിവിഷനിലെ ലീഗ് ടൈറ്റിൽ മെഡൽ 11 തവണ നേടുന്ന ആദ്യ കളിക്കാരനായി. തുടർച്ചയായി രണ്ട് വർഷം (1992-ലും 1993-ലും)പി.എഫ്.എ. യങ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ ആദ്യ കളിക്കാരൻ ഗിഗ്സാണ്. പ്രീമിയർ ലീഗിന്റെ ആരംഭം മുതൽ അതിന്റെ എല്ലാ സീസണിലും ഗോളടിച്ച ഒരേയൊരു കളിക്കാരനും ഇദ്ദേഹമാണ്.

യുവെഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി 12 സീസണിൽ ഗോളടിച്ച ആദ്യ കളിക്കാരനായ ഇദ്ദേഹം 2007-ൽ പി.ഫ്.എ.-യുടെ ഈ നൂറ്റാണ്ടിന്റെ ടീമിലേക്കും 2003-ൽ ഈ പതിറ്റാണ്ടിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമിലേക്കും ഈ നൂറ്റാണ്ടിന്റെ എഫ്.എ. കപ്പ് ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് 11 പ്രീമിയർ ലീഗും 3 ലീഗ് കപ്പും നേടിയപ്പോഴെല്ലാം ടീമിലുണ്ടായിരുന്ന ഒരേയൊരു കളിക്കാരനാണ് ഗിഗ്സ്. 2008 മെയ് 21-ന് യുവെഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചുകൊണ്ട് ഇദ്ദേഹം സർ ബോബി ചാൾട്ടണെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഏറ്റവുമധികം തവണ കളിച്ച താരം എന്ന നേട്ടം സ്വന്തമാക്കി.

അന്താരാഷ്ട്ര തലത്തിൽ വെൽഷ് ദേശീയ ടീമിനു വേണ്ടി കളിച്ച ഗിഗ്സ് 2007 ജൂൺ 2-ന് വിരമിച്ചു. വെയ്ൽസിനു വേണ്ടി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിലൊരാളായിരുന്നു ഇദ്ദേഹം. ഫുട്ബോൾ ലോകത്തെ പല ബഹുമതികളും നേടിയ ഇദ്ദേഹം ഫുട്ബോൾ ലീഗ് 100 ലെജന്റ്സ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2007 ഓഫീസർ ഓഫ് ബ്രിട്ടിഷ് എമ്പയർ (ഒ.ബി.ഇ.) പദവി ലഭിച്ചു. ഇംഗ്ലീഷ് ഫുട്ബോളിന് ഇദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2005-ൽ ഇംഗ്ലീഷ് ഫുട്ബോൾ ഹോൾ ഓഫ് ഫേമിലേക്ക് പ്രവേശിക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Alpuin, Luis Fernando Passo (20 February 2009). "Wales - Record International Players". Rec.Sport.Soccer Statistics Foundation. Retrieved 10 March 2009.


"https://ml.wikipedia.org/w/index.php?title=റയൻ_ഗിഗ്സ്&oldid=4100877" എന്ന താളിൽനിന്ന് ശേഖരിച്ചത്