റഷ്യൻ സ്റ്റേറ്റ് ലൈബ്രറി
English | Russian State Library |
---|---|
Whole view of Russian State Library | |
Established | 1862[1] |
Location | Moscow, Russia |
Branches | 3 |
Collection | |
Size | 44,800,000 (2012) |
Access and use | |
Population served | 93,100 (2012) |
Other information | |
Budget | 1,740,000,000 (2012) |
Director | Alexander I. Visly (General Director), Vladimir I. Gnezdilov (Executive Director), Viktor V. Fiodorov (President) [1] |
Staff | 1830 (2012) |
Website | http://www.rsl.ru/en |
റഷ്യൻ സ്റ്റേറ്റ് ലൈബ്രറി, റഷ്യയിലെ മോസ്കോയിൽ സ്ഥിതിചെയ്യുന്ന റഷ്യയിലെ ദേശീയ ലൈബ്രറിയാണ്. പുസ്തകങ്ങളുടെ ശേഖരം കണക്കാക്കിയാൽ (17.5 ദശലക്ഷം) ഈ ലൈബ്രറി റഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമത്തെ വലിയ ലൈബ്രറിയുമാണ്.[2] 1925 മുതൽ വി.ഐ. ലെനിൻ സ്റ്റേറ്റ് ലൈബ്രറി ഓഫ് യു.എസ്.എസ്.ആർ. എന്ന പേരിൽ നിലനിന്നിരുന്ന ഈ ലൈബ്രറി, 1992 ൽ റഷ്യൻ സ്റ്റേറ്റ് ലൈബ്രറി എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
275 കിലോമീറ്റർ ദൈർഘ്യമുള്ള ഷെൽഫുകളിലായി, 17 ദശലക്ഷം പുസ്തകങ്ങൾ, സീരിയൽ വോള്യങ്ങൾ, 13 ദശലക്ഷം പത്രലേഖനങ്ങൾ, 350,000 സംഗീത, ശബ്ദ റെക്കോർഡുകൾ, 150,000 മാപ്പുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ഏകദേശം 43 ദശലക്ഷം ഇനങ്ങളാണ് ഈ ലൈബ്രറിയിലുള്ളത്.
ലോകത്തിലെ 247 ഭാഷകളിലുള്ള ഇനങ്ങൾ ഇവിടെയുണ്ട്. ആകെയുള്ള ശേഖരത്തിൽ വിദേശ വിഭാഗം, മൊത്തം ശേഖരത്തിന്റെ 29 ശതമാനം പ്രതിനിധീകരിക്കുന്നു.
1922-നും 1991-നും ഇടയിൽ സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പുസ്തകങ്ങളുടേയും ഒരു പകർപ്പ് ലൈബ്രറിയിൽ നിക്ഷേപിക്കുകയുണ്ടായി. ഇന്നും സമാനമായ രീതിയിൽ തുടരുന്ന ഈ സമ്പ്രദായമനുസരിച്ച്, റഷ്യയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോ പ്രസിദ്ധീകരണത്തിന്റെയും "നിർബന്ധിത" പകർപ്പ് കൈവശം വയ്ക്കുന്നതിന് നിയമപ്രകാരം റഷ്യൻ സ്റ്റേറ്റ് ലൈബ്രറിയ്ക്ക് അവകാശമുണ്ട്.
ചരിത്രം
[തിരുത്തുക]1862 ജൂലൈ 1 ന് മോസ്കോയിലെ ആദ്യ സൗജന്യ പൊതു ലൈബ്രറി, "ദ ലൈബ്രറി ഓഫ് ദി മോസ്കോ പബ്ലിക് മ്യൂസിയം ആൻഡ് റുമിയൻറ്‍സേവ് മ്യൂസിയം" അഥവാ "റുമിയാൻറ്‍സേവ് ലൈബ്രറി" എന്ന പേരിൽ ലൈബ്രറി രൂപീകരിക്കപ്പെട്ടു. ഇത് "ലെനിങ്കാ" എന്ന അപരനാമത്തിലും അറിയപ്പെട്ടു.[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Russian State Library". Official library website. Retrieved 20 November 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-25. Retrieved 2017-10-24.
- ↑ "Russian State Library". Retrieved 2 April 2014.