റസിയ ബാനു
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കേരളത്തിലെ ഒരു സാമൂഹ്യപ്രവർത്തകയാണ് പാലക്കാടുള്ള റസിയ ബാനു. ഉപേക്ഷിക്കപ്പെട്ട അമ്മമാർക്കായി ശാന്തിനികേതനം എന്ന പേരിൽ ഒരു വീട് ഒരുക്കിയാണ് റസിയ സേവനരംഗത്തേക്ക് വരുന്നത്. ഒരു നഴ്സായി ജോലി ചെയ്യുന്ന ബാനു, ഒഴിവുസമയങ്ങൾ ശാന്തിനികേതനിൽ വന്ന് സേവനം ചെയ്യുകയാണ് പതിവ്.
ശാന്തിനികേതനം
[തിരുത്തുക]വൃദ്ധസംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ട് 2006-ലാണ് ഒരു വാടകവീട്ടിൽ റസിയ ബാനു ശാന്തിനികേതനം എന്ന സ്ഥാപനമാരംഭിക്കുന്നത്[1]. പിന്നീട് സ്വന്തം കെട്ടിടമുണ്ടാക്കി അങ്ങോട്ട് മാറുകയായിരുന്നു. നിലവിൽ 24 അമ്മമാരുള്ള വീടിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അവർ തന്നെയാണ്. സംരക്ഷിക്കാൻ ആളുകളില്ലാത്തവരാണ് ഇവിടെയുള്ള അന്തേവാസികൾ.
അംഗീകാരങ്ങൾ
[തിരുത്തുക]- 2012-ൽ സി.എൻ.എൻ-ഐ.ബി.എൻ നൽകുന്ന റിയൽ ഹീറോ അവാർഡ് റസിയ ബാനുവിന് ലഭിച്ചു[1][2].
- 2013-ൽ സമകാലിക മലയാളം വാരിക നൽകുന്ന പ്രഥമ സാമൂഹിക സേവന പുരസ്കാരം റസിയ ബാനുവിന് ലഭിച്ചു[3][4].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ഡെസ്ക്, വെബ് (2018-03-08). "ഒരു മകളും കുറേ അമ്മമാരും | Madhyamam". Retrieved 2021-08-29.
- ↑ "CNN-IBN honours the Real Heroes of India". Retrieved 2021-08-29.
- ↑ "DC Books". Retrieved 2021-08-29.
- ↑ "സമകാലിക മലയാളം വാരിക സാമൂഹിക സേവന പുരസ്കാരം വി പി സുഹ്റയ്ക്ക്". സമകാലിക മലയാളം വാരിക. 2017-07-21. Retrieved 2021-08-29.