Jump to content

റഹുമാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലക്ഷദ്വീപിലെ ജനങ്ങൾ തലമുറകളായി കൈവശംവച്ചുവരുന്ന ഒരു കൃതിയാണ് റഹുമാനി. അഹർമാനം ദിവസത്തിന്റെ (സമയത്തിന്റെ) അളവ് എന്നർത്ഥമുള്ള സംസ്‌കൃതത്തിൽ നിന്നു വന്നതാണ് ഈ പദം. നാവികജ്ഞാനം മുതൽ സ്ത്രീ പുരുഷന്മാരുടെ സ്വഭാവവിശേഷങ്ങൾ വരെയുള്ള പലതരംവിഷയങ്ങൾ ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. മനുഷ്യനിലും പ്രകൃതിയിലും വരുന്ന ഭാവമാറ്റങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ ഗ്രന്ഥം.[1]

റഹുമാനി ആദ്യം എഴുതിയിരുന്നത് വട്ടെഴുത്തിലാണ്, പിന്നീട് അറബി മലയാളവും വട്ടെഴുത്തും ഇടകലർത്തിയും അതു കഴിഞ്ഞ് അറബി മലയാളത്തിൽ മാത്രമായും എഴുതിയിരുന്നു.[1] ഇപ്പോൾ മലയാള ലിപിയിലും റഹുമാനി ലഭ്യമാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "റഹുമാനി: പ്രാദേശിക സംസ്‌കൃതിയിലെ ജ്യോതിശ്ശാസ്ത്രജ്ഞാനം - അക്കാദമിയുടെ വായനാമുറി". keralasahityaakademi.org. kerala sahitya akademi. 2020-05-28. Archived from the original on 2021-02-19. Retrieved 2021-02-19.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=റഹുമാനി&oldid=3789647" എന്ന താളിൽനിന്ന് ശേഖരിച്ചത്