Jump to content

റഹ്മാൻ അബ്ബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റഹ്മാൻ അബ്ബാസ്
തൊഴിൽസാഹിത്യകാരൻ

ഉർദു എഴുത്തുകാരനാണ് റഹ്മാൻ അബ്ബാസ്. ’ദൈവത്തിൻെറ നിഴലിൽ ഒളിച്ചുകളി’ എന്ന നോവലിന് 2011ൽ മഹാരാഷ്ട്ര ഉർദു സാഹിത്യ അക്കാദമി പുരസ്കാരം നൽകി. 2015 ൽ ദാദ്രി സംഭവത്തിൽ പ്രതിഷേധിച്ച് എഴുത്തുകാരായ നയൻതാര സെഗാൾ, അശോക് വാജ്പേയി എന്നിവർക്കൊപ്പം പുരസ്കാരം തിരിച്ചു നൽകി.[1]

ജീവിതരേഖ

[തിരുത്തുക]

92 ലെ മുംബൈ കലാപത്തിനിരയായ യുവാവ് ഭീകരവാദത്തിൽ ചെന്നുപെടുന്നത് പ്രമേയമാക്കി ‘നഖ്ലിസ്ഥാൻ കി തലാശ്’ എന്ന പേരിൽ നോവലെഴുതി 2005ൽ റഹ്മാൻ അബ്ബാസ് വിവാദം സൃഷ്ടിച്ചിരുന്നു. ആ വർഷം ജൂലൈ 28ന് അറസ്റ്റിലാവുകയും ചെയ്തു.

കൃതികൾ

[തിരുത്തുക]
  • ‘നഖ്ലിസ്ഥാൻ കി തലാശ്’
  • ’ദൈവത്തിൻെറ നിഴലിൽ ഒളിച്ചുകളി’

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2011ൽ മഹാരാഷ്ട്ര ഉർദു സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "ഉർദു സാഹിത്യകാരൻ റഹ്മാൻ അബ്ബാസും പുരസ്കാരം തിരിച്ചുനൽകുന്നു". www.madhyamam.com. Archived from the original on 2015-10-12. Retrieved 18 ഒക്ടോബർ 2015.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റഹ്മാൻ_അബ്ബാസ്&oldid=3675409" എന്ന താളിൽനിന്ന് ശേഖരിച്ചത്