റാത്തീബ്
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(മേയ് 2017) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇസ്ലാമിലെ ആധ്യാത്മിക സാധുക്കളായ സൂഫികളുടെ സ്തോത്ര സദസ്സുകളാണ് റാത്തീബ് അഥവാ ഹദ്റ.[1] 'ആവർത്തിച്ചു ചൊല്ലുന്നത്' എന്നതാണ് റാത്തീബിൻറെ വാക്കിനർത്ഥം. ഓരോ സരണിക്കും അവരുടേതായ റാത്തീബുകളുണ്ടാവും. ദൈവത്തെ വാഴ്ത്തുക, ദൈവനാമങ്ങളും സ്തോത്രങ്ങളും പ്രാർത്ഥനാശകലങ്ങളും ഉരുവിടുക, ഖുർആനിലെ വചനങ്ങൾ ഉരുവിടുക, പ്രവാചകന്മാരുടെയും സയ്യിദന്മാരുടെയും, സൂഫി യോഗികളുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുക, പ്രവാചകന്മാരുടെ ഗുണ മേന്മകൾ വർണ്ണിക്കുക, വിവിധ സൂഫി സന്യാസികളുടെ മേന്മകളും അത്ഭുതങ്ങളും വാഴ്ത്തിപ്പാടുക എന്നിങ്ങനെ ഒരേകീകൃത ഘടനയിലാണ് മുഴുവൻ റാത്തീബുകളും ചിട്ടപ്പെടുത്തത്തിയിരിക്കുന്നത്. വിവിധ മാർഗ്ഗങ്ങളിലെ റാത്തീബുകളുടെ ഘടനകൾ തമ്മിൽ സാമ്യതയുണ്ടെങ്കിലും വാഴ്ത്തപ്പെടുന്ന ആചാര്യന്മാരും ആലാപന രീതികളും വ്യത്യസ്തമായിരിക്കും.
റാത്തീബുകളുടെ സദസ്സുകളിൽ അലസതയകറ്റുവാൻ ആത്മീയ ചലനങ്ങളെന്ന പേരിൽ ആട്ടവും കറക്കവും ഉണ്ടാകാറുണ്ട്. കാവ്യശകലങ്ങൾക്ക് അകമ്പടിയായി വായ്പാട്ട്, ദഫ്, അറബന എന്നിവയും ഉപയോഗിക്കുന്നു.[2] ചില മാർഗ്ഗങ്ങളിലെ സന്യാസിവര്യന്മാർ റാത്തീബുകളോടനുബന്ധിച്ച് ആയുധ പ്രയോഗങ്ങളും അഭ്യാസമുറകളും നടത്തും. വുഷു, കുങ്ഫു, സിലറ്റ്, കളരി [3] [4]എന്നീ ആയോധന കലകളും റാത്തീബുകളുടെ മേമ്പൊടി ചേർത്ത് സൂഫികൾ പ്രദർശിപ്പിക്കാറുണ്ട്. മുമ്പ്, ചില നമസ്കാരങ്ങൾക്ക് ശേഷവും, ദിവസങ്ങളിലും പള്ളികളിൽ പൊതുജന പങ്കാളിത്തത്തോടെ ഇത്തരം റാത്തീബ് സദസ്സുകൾ അരങ്ങേറാറുണ്ടായിരുന്നു.[5] വീടുകൾ കേന്ദ്രീകരിച്ചു വിശേഷ ദിവസങ്ങളിലും, യുദ്ധത്തിനും യാത്രയ്ക്കും മുന്നോടിയായും ഇത്തരം സദസ്സുകൾ നടത്തുക പതിവായിരുന്നു.
റാത്തീബുകൾക്കു നേതൃത്വം നൽകുവാനുള്ള അധികാരം അതതു മാർഗ്ഗങ്ങളിലെ സൂഫി ആചാര്യന്മാർക്കോ അവർ അനുമതി (ഇജാസിയ്യത്ത്) നൽകിയ ശിഷ്യ ഗണങ്ങളിലോ നിക്ഷിപ്തമാണ്[അവലംബം ആവശ്യമാണ്]. ആത്മീയ നിർവൃതിക്കും, അത്ഭുത പ്രവർത്തനങ്ങൾക്കുമായി സൂഫികൾ അനുഷ്ഠിച്ചിരുന്ന ഈ ആചാരങ്ങൾ ധന സമ്പാദനമോ പ്രശസ്തിയോ ലക്ഷ്യമാക്കി ആത്മീയ പ്രഭാവമില്ലാത്തവരുടെ കീഴിൽ പകർത്തിയാടാൻ തുടങ്ങിയതോടെ ഇത്തരം അനുഷ്ഠാനങ്ങളുടെ ചൈതന്യം നഷ്ടമായെന്ന് അഭിപ്രായങ്ങളുണ്ട് [അവലംബം ആവശ്യമാണ്].
ചില റാത്തീബുകൾ
[തിരുത്തുക]- ഖുത്തുബിയ്യത്ത്
- ചിശ്തിയ്യ റാത്തീബ്
- കുത്ത് റാത്തീബ്
- ശാദുലിയ്യ റാത്തീബ്
- ഹദ്ദാദ് റാത്തീബ്
- ജലാലിയ്യ റാത്തീബ്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-09. Retrieved 2017-05-16.
- ↑ pg:39 - Gamelan: Cultural Interaction and Musical Development in Central Java-Sumarsam-
- ↑ Years Of Missing Islamic Martial Arts Ibn Masud
- ↑ Shadows of the Prophet: Martial Arts and Sufi Mysticism D. S. Farrer
- ↑ HADRAMIS IN MALABAR SUFISM-Dr. Hussain Randathani