Jump to content

റാന്നി അവിട്ടം ജലോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പമ്പാനദിയിൽ ചിങ്ങമാസത്തിലെ അവിട്ടം നാളിലാണ് ഈ ജലോത്സവം നടക്കുന്നത്. പമ്പാനദിയിൽ മുണ്ടപ്പുഴ ഡെൽറ്റ കടവിനും അങ്ങാടി ബോട്ടുജെട്ടി കടവിനും ഇടയിലുള്ള നെട്ടായത്തിലാണു വള്ളങ്ങൾ മത്സരിക്കുന്നത്. ജലഘോഷ യാത്ര, മത്സര വള്ളംകളി എന്നിവ ഉണ്ടായിരിക്കും. ജലഘോഷയാത്രയിൽ ഇടക്കുളം, റാന്നി, പുല്ലൂപ്രം, കീക്കൊഴൂർ, ഇടപ്പാവൂർ-പേരൂർ, ഇടപ്പാവൂർ, കാട്ടൂർ, അയിരൂർ, ചെറുകോൽ, കോറ്റാത്തൂർ, കോഴഞ്ചേരി, നെടുമ്പ്രയാർ, ആറന്മുള പുന്നംതോട്ടം എന്നീ പള്ളിയോടങ്ങൾ പങ്കെടുക്കും.[1] ഇതോടനുബന്ധിച്ച് വഞ്ചിപ്പാട്ടു മത്സരവും നടത്തിവരുന്നു. [2] ഡെൽറ്റ ട്രോഫിയും 15,000 രൂപയുമാണ് വിജയികൾക്കുള്ള സമ്മാനം. [3][4][5]

അവലംബം

[തിരുത്തുക]
  1. http://www.madhyamam.com/local-news/pathanamthitta/2016/sep/11/221177
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-16. Retrieved 2016-09-13.
  3. http://www.deshabhimani.com/news/kerala/latest-news/495698
  4. http://www.deshabhimani.com/news/kerala/latest-news/388611
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-26. Retrieved 2016-09-13.