Jump to content

റാവുൽ ഡ്യുഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാവുൽ ഡ്യുഫി
ജനനം3 June 1877 (1877-06-03)
Le Havre, France
മരണം23 March 1953 (1953-03-24) (aged 75)
Forcalquier, France
ദേശീയതFrench
വിദ്യാഭ്യാസംÉcole nationale supérieure des Beaux-Arts
അറിയപ്പെടുന്നത്Painting, drawing, design, printmaking
അറിയപ്പെടുന്ന കൃതി
La Fée Electricité (1937)
പ്രസ്ഥാനംFauvism, impressionism, modernism, cubism

റാവുൽ ഡ്യുഫി ഫ്രഞ്ച് ചിത്രകാരനായിരുന്നു. 1877 ജൂൺ 3-ന് ഫ്രാൻസിൽ ലെഹാവ്റെയിൽ ജനിച്ചു. ചിത്രരചനയിൽ പരിശീലനം നേടിയ ശേഷം 1900-ത്തിൽ പാരിസിലെ എക്കോൻ നാസിയോനേൽ ദെബൊ ആർട്ട്സിൽ അംഗമായി. പിന്നീട് പ്രസിദ്ധ ചിത്രകാരനായ മാറ്റിസ്സെ ഉൾപ്പെടെ പല ചിത്രകാരന്മാരുമായിച്ചേർന്ന് ലെഫാവ്സ് എന്ന പേരിൽ ഒരു സംഘടനയ്ക്കു രൂപം നൽകി. ഇംപ്രഷനിസ്റ്റ് സങ്കേതത്തിൽ ചിത്രങ്ങൾ വരച്ചിരുന്ന ഡ്യൂഫി അതുപേക്ഷിച്ച് കൂടുതൽ ലളിത മായ ചിത്രങ്ങൾ വരച്ചു തുടങ്ങി. കടുത്ത വർണങ്ങളും വലിപ്പമേറിയ രൂപങ്ങളും ഈ ചിത്രങ്ങളുടെ സവിശേഷതയാണ്. 1906-ൽ ലെഫാവ്സിന്റെ ചിത്രങ്ങളുടെ പ്രദർശനം പാരിസിൽ നടത്തി.

ചിത്രരചന

[തിരുത്തുക]

ചലനാത്മകവും താളാത്മകവുമായ കൈപ്പട ഡ്യൂഫിയുടെ ഫാവ് ശൈലിയിലുള്ള രചനകളിൽ തെളിഞ്ഞു കാണാം. പ്രശസ്ത ചിത്രകാരനായ കോൺസ്റ്റാൻഡിൽ ഗൈസിന്റെ പാരമ്പര്യമാണ് ഡ്യൂഫി പിന്തുടർന്നത്. ഗൈസിനെപ്പോലെ ജീവിതത്തിലെ ആഹ്ലാദകരമായ സന്ദർഭങ്ങൾ ക്യാൻവാസിലേക്കു പകർത്തുന്നതിലാണ് ഡ്യൂഫിയും താത്പര്യം പ്രകടിപ്പിച്ചത്. കടൽത്തീര വിനോദങ്ങൾ, കുതിരപ്പന്തയങ്ങൾ മുതലായ വിഷയങ്ങൾ ഇവയിലുൾപ്പെടുന്നു. മൊസാർട്ടിന്റെ സ്മരണക്കായി വരച്ച വാദ്യോപകരണങ്ങളുടെ ചിത്രങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. പിഞ്ഞാൺ പാത്രങ്ങളുടെ രൂപകല്പനയിലും ഡ്യൂഫി തത്പരനായിരുന്നു.

ജലച്ചായചിത്രങ്ങൾക്കു പുറമേ ചുവർചിത്രങ്ങൾ വരയ്ക്കുന്ന തിലും ഡ്യൂഫി വൈദഗ്ദ്ധ്യം കാട്ടി. 1937-ൽ പാരിസിൽ നടന്ന യൂണിവേഴ്സൽ എക്സ്പൊസിഷനിൽ 10 മീ. പൊക്കവും 59 മീ. നീളവുമുള്ള ഒരു വലിയഡെക്കറേറ്റീവ് പാനൽ ഡ്യൂഫി തയ്യാറാക്കുകയുണ്ടായി. തുണിത്തരങ്ങളുടെ ഡിസൈനിങ്ങിലും പുസ്തകങ്ങളുടെ ഇംപ്രഷനിലും മറ്റും ഡ്യൂഫിയുടെ സംഭാവനകൾ ശ്രദ്ധേയമാണ്.

പുരസ്ക്കാരങ്ങൾ

[തിരുത്തുക]

1952-ൽ ചിത്രരചനയ്ക്കുള്ള ഗ്രാൻഡ് പ്രൈസ് ഡ്യൂഫിക്കു ലഭിച്ചു. അതേ വർഷം തന്നെ ജനീവയിൽ ഡ്യുഫീചിത്രങ്ങളുടെ ഒരു പ്രദർശനവും നടന്നു. 1953 മാർച്ച് 23-ന് പാരിസിൽ ഡ്യൂഫി അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്യൂഫി, റാവുൽ (1877 - 1953) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=റാവുൽ_ഡ്യുഫി&oldid=2285545" എന്ന താളിൽനിന്ന് ശേഖരിച്ചത്