റിയാദ് മെട്രോ
Riyadh Metro | |
---|---|
| |
പശ്ചാത്തലം | |
ഉടമ | The Royal Commission for Riyadh City (RCRC) |
സ്ഥലം | Riyadh, Saudi Arabia |
ഗതാഗത വിഭാഗം | Rapid Transit |
പാതകളുടെ എണ്ണം | 6 |
സ്റ്റേഷനുകൾ | 84 |
വെബ്സൈറ്റ് | riyadhmetro.sa |
പ്രവർത്തനം | |
പ്രവർത്തനം ആരംഭിക്കുന്നത് | Early 2024 |
വാഹനങ്ങളുടെ എണ്ണം | 586 car |
ട്രെയിൻ നീളം | 2–4 coaches |
സാങ്കേതികം | |
System length | 176 കി.മീ (109 മൈ) |
Track gauge | 1,435 mm (4 ft 8 1⁄2 in) standard gauge |
റിയാദ് മെട്രോ സൌദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അതിവേഗ ഗതാഗത സംവിധാനമാണ്. 176 കിലോമീറ്റർ ദൈർഘ്യത്തിൽ 6 മെട്രോ ലൈനുകളിലായി 85 സ്റ്റേഷനുകളാണ് ഈ ബൃഹദ് പദ്ധതിയിലുള്ളത്. ഈ ബൃഹദ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ആകെ ചെലവ് 22.5 ബില്ല്യൺ ഡോളർ ആണ്. 2019 ൽ പരിക്ഷണ ഓട്ടം ആരംഭിച്ച ഈ റെയിൽവേ ലൈൻ 2024-ൽ ഇത് യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.[1]
2010 നവംബറിൽ തുറന്ന അൽ മഷാർ അൽ മുഗദ്ദസ്സ മെട്രോ പാതയ്ക്ക് ശേഷം സൗദി അറേബ്യയിലെ രണ്ടാമത്തെ മെട്രോ സംവിധാനമായ ഇത്, അറേബ്യൻ ഉപദ്വീപിലെ നാലാമത്തേതും അറബ് ലോകത്തെ ആറാമത്തേതും പശ്ചിമേഷ്യയിൽ പതിനഞ്ചാമത്തേതുമാണ്.
ചരിത്രം
[തിരുത്തുക]അടുത്ത 10 വർഷത്തിനുള്ളിൽ റിയാദ് നഗരത്തിലെ ജനസംഖ്യ ഏകദേശം 6 ദശലക്ഷത്തിൽ നിന്ന് 8.5 ദശലക്ഷത്തിലേക്ക് ഉയരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2013 ജൂണിൽ, മൂന്ന് പ്രധാന ആഗോള കൺസോർഷ്യങ്ങളുടെ ഒരു ഷോർട്ട്‌ലിസ്റ്റ് മെട്രോ നിർമ്മാണത്തിനായി തിരഞ്ഞെടുത്തു. 2013 ജൂലൈയിൽ കരാറുകൾ നൽകിയ ഈ പദ്ധതി 2014 ൽ നിർമ്മാണം ആരംഭിച്ച് ഏകദേശം 4 വർഷമെടുക്കുമെന്നാണ് പ്രതീക്ഷിച്ചത്. പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് 2014 ഏപ്രിൽ 4-ന് നടന്നു. ബെക്‌ടെൽ, അൽമാബാനി ജനറൽ കോൺട്രാക്‌ടേഴ്‌സ്, കൺസോളിഡേറ്റഡ് കോൺട്രാക്‌ടേഴ്‌സ് കമ്പനി, സ്‌ട്രക്‌ടൺ, വെബിൽഡ്, ലാർസൻ ആൻഡ് ടാബ്രോ, സാംസങ്, നെസ്മ എന്നിവയുൾപ്പെടെയുള്ള നിർമാണ കമ്പനികളാണ് നിലവിൽ ഇതിൻ്റെ നിർമാണം നടത്തുന്നത്.[2]
ശൃഖലാ
[തിരുത്തുക]Line Code | Line Name | Line Length | No. of stations | Interchange/Transfer stations | Notes |
---|---|---|---|---|---|
1 | Blue Line | 38 കി.മീ (125,000 അടി) | 22 സ്റ്റേഷനുകൾ | 4 സ്റ്റേഷനുകൾ | |
2 | Red Line | 25.3 കി.മീ (83,000 അടി) | 13 സ്റ്റേഷനുകൾ | 3 സ്റ്റേഷനുകൾ | |
3 | Orange Line | 40.7 കി.മീ (134,000 അടി) | 20 സ്റ്റേഷനുകൾ | 2 സ്റ്റേഷനുകൾ | |
4 | Yellow Line | 29.6 കി.മീ (97,000 അടി) | 8 സ്റ്റേഷനുകൾ (3 common with Line 6) | 4 സ്റ്റേഷനുകൾ | |
5 | Green Line | 12.9 കി.മീ (42,000 അടി) | 10 സ്റ്റേഷനുകൾ | 2 സ്റ്റേഷനുകൾ | |
6 | Purple Line | 29.9 കി.മീ (98,000 അടി) | 8 stations (3 common with Line 4) | 3 സ്റ്റേഷനുകൾ |
അവലംബം
[തിരുത്തുക]- ↑ "Riyadh metro mega-project to be fully operational by 2021 - The soft opening of the metro will be in 2019". The National. Retrieved 14 March 2018.
- ↑ "Infrastructure Projects". Nesma & Partners. Archived from the original on 17 August 2023. Retrieved 17 August 2023.