റിവർ ഗാംബിയ ദേശീയോദ്യാനം
ദൃശ്യരൂപം
റിവർ ഗാംബിയ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Gambia |
Coordinates | 13°38′30″N 14°57′50″W / 13.64167°N 14.96389°W |
Area | 585 hectares |
Established | 1978 |
റിവർ ഗാംബിയ ദേശീയോദ്യാനം ഗാംബിയയിലെ ഒരു ദേശീയോദ്യാനമാണ്.
ഭൂപ്രകൃതി
[തിരുത്തുക]1978-ൽ സ്ഥാപിതമായ റിവർ ഗാംബിയ ദേശീയോദ്യാനം സെൻട്രൽ റിവർ ഡിവിഷനിലെ നിയാമിന ഈസ്റ്റ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഗാംബിയ നദിയുടെ ഇടത് കരയിലായി ഇത് സ്ഥിതി ചെയ്യുന്നു. ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്ന 585 ഹെക്ടർ (1,450 ഏക്കർ) വിസ്തൃതിയുള്ള ബാബൂൺ ഐലൻറ്സ് ദ്വീപസമൂഹത്തിലെ ഒരു വലുതും നാല് ചെറുതുമായ ദ്വീപുകൾക്കൂടി ഉൾപ്പെടുന്നു. ഈ ദേശീയോദ്യാനം പൊതുജനങ്ങൾക്കായി തുറന്നിട്ടില്ല. ന്യാസാങ് ഫോറസ്റ്റ് പാർക്കിനോട് ചേർന്നു സ്ഥിതിചെയ്യുന്ന റിവർ ഗാംബിയ ദേശീയോദ്യാനത്തെ ചില ഭൂപടങ്ങൾ ഒറ്റ പ്രദേശമായി കാണിക്കുന്നു.