Jump to content

റിസൊല്യൂഷൻ ദ്വീപ് (ന്യൂസിലാന്റ്)

Coordinates: 45°40′S 166°40′E / 45.667°S 166.667°E / -45.667; 166.667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Resolution Island
Location of Resolution Island.
Geography
Coordinates45°40′S 166°40′E / 45.667°S 166.667°E / -45.667; 166.667
ArchipelagoNew Zealand
Area208 കി.m2 (80 ച മൈ)
Administration
Demographics
Population0

റിസൊല്യൂഷൻ ദ്വീപ് (Māori: Tau Moana[1]) അറുന്നൂറോളം ദ്വീപുകളുള്ള ന്യൂസിലാന്റിലെ ഒരു ദ്വീപ് ആണ്. തെക്കുപടിഞ്ഞാറ് ന്യുസിലാന്റിലെ ഫിയോർദ്‌ലാന്റ് പ്രദേശത്തെ ഏറ്റവും വലിയ ദ്വീപാണിത്. 208 ചതുരശ്ര കി. മീ. (80 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്. റിസൊല്യൂഷൻ ദ്വീപ് ന്യൂസിലാന്റിലെ ഏഴാമത്തെ വലിയ ദ്വീപും രണ്ടാമത്തെ ജനവാസമില്ലാത്ത വലിയ ദ്വീപുമാണ്. പ്രധാന പ്രദേശത്തെ സൗത്ത് അയലന്റുമായി ഡസ്കി സമുദ്രഇടനാഴിയിലൂടെ റിസൊല്യൂഷൻ ദ്വീപ് വേർപെട്ടുനിൽക്കുന്നു.

ഈ ദ്വീപ് ഏതാണ്ട്, ദീർഘചതുരമായി കാണപ്പെടുന്നു. എന്നാൽ, പടിഞ്ഞാറൻ തീരത്ത് ഫൈവ് ഫിങ്കേഴ്സ് ഉപദ്വീപ് എന്നറിയപ്പെടുന്ന ഒരു നീളമുള്ള ഇടുങ്ങിയ ഉപദ്വീപ് ഭാഗം ഈ അകൃതിക്കു മാറ്റമുണ്ടാക്കുന്നു. ഇവിടം തൗമൊവാന സമുദ്ര സംരക്ഷിതപ്രദേശമാണ്.

ഈ ദ്വീപ് കാപ്റ്റൻ ജെയിംസ് കുക്കിന്റെ കപ്പലായ, റിസൊല്യൂഷന്റെ പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1773ലെ കുക്കിന്റെ രണ്ടാമത്തെ ദൗത്യത്തിൽ അദ്ദേഹം ഇവിടത്തെ ഡസ്ക്കി സൗണ്ടിൽ ഇറങ്ങി.

2004ൽ ഈ ദ്വീപിനെ ന്യൂസിലാന്റിന്റെ തിരപ്രദേശത്തിനടുത്തുള്ള സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ച് അവിടത്തെ പ്രാദേശികമല്ലാത്ത എല്ലാ സ്പീഷിസുകളേയും അവിടെനിന്നും മാറ്റി.

2009 ജൂലൈ 15നു റിസൊല്യൂഷൻ ദ്വീപ് 7.8 മാഗ്നിട്യൂഡ് ഉണ്ടായിരുന്ന വൻ ഭൂകമ്പ കേന്ദ്രമായിരുന്നു. [2]

45°40′S 166°40′E / 45.667°S 166.667°E / -45.667; 166.667

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Fletcher, H.J. Index of Māori Names: Tarepa to Tawake Moe Tahanga Archived 2012-12-20 at Archive.is Retrieved 7 October 2009.
  2. "More than 220 quake claims registered". Stuff.co.nz. 16 ജൂലൈ 2009. Retrieved 5 നവംബർ 2011.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Hill, Susanne; & Hill, John. (1987). Richard Henry of Resolution Island. John McIndoe: Dunedin. ISBN 0-86868-094-X
  • Wilson, Kerry-Jayne. (2004). Flight of the Huia. Canterbury University Press: Christchurch. ISBN 0-908812-52-3