റുമാലി റൊട്ടി
ദൃശ്യരൂപം


ഹൈദ്രാബാദിൽ വളരെ പ്രചാരത്തിലുള്ള കനം കുറഞ്ഞ റൊട്ടിയാണ് റുമാലി റൊട്ടി. മുഗൾ ഭക്ഷണരീതിയിൽ ഇത് തന്തൂരി വിഭവങ്ങളുടെ കൂടെ വിളമ്പുന്നു. റുമാൽ എന്നതിന് തൂവാല എന്നാണർത്ഥം. റുമാലി റൊട്ടിയെന്നാൽ തൂവാലപോലെ മൃദുലമായ റൊട്ടിയെന്നുപറയാം. റുമാലി റൊട്ടി തൂവാലപോലെ മടക്കിയാണ് വിളമ്പുന്നത്. മുഗൾ ഭരണകാലത്ത് വളരെ എണ്ണമയമുള്ള ഭക്ഷണത്തിനുശേഷം കൈകളിലെ എണ്ണ തുടക്കുന്നതിനായി തുണിക്കുപകരം റൊട്ടിഉപയോഗിച്ചിരുന്നു. മുഗൾവംശകാലത്തും നിസ്സാമുകളുടെ ഭരണകാലത്തും റുമാലി റൊട്ടിക്ക് വളരെ പ്രൗഢിയും സ്ഥാനവും ഭക്ഷണത്തിലുണ്ടായിരുന്നു.
ആട്ടയും മൈദയും പ്രത്യേക അനുപാതത്തിൽ ചേർത്താണ് റുമാലി റൊട്ടിയുണ്ടാക്കുന്നത്. കമഴത്തിവച്ച കടായി ചട്ടിയുടെ മുകളിൽവച്ചാണ് റുമാലി റൊട്ടി പാകം ചെയ്യുന്നത്.