Jump to content

റൂത്ത് അഗസ്റ്റ ആഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൂത്ത് അഗസ്റ്റ ആഡം
Ruth Adam, 1937
Ruth Adam, from her 1937 "War on Saturday Week"
ജനനംറൂത്ത് അഗസ്റ്റ കിംഗ്
(1907-12-14)14 ഡിസംബർ 1907
Arnold, Nottinghamshire, England
മരണം3 ഫെബ്രുവരി 1977(1977-02-03) (പ്രായം 69)
Marylebone, London, England
തൊഴിൽWriter of novels, comics and non-fiction
ഭാഷEnglish
ദേശീയതBritish
പങ്കാളിKenneth Adam
കുട്ടികൾ4, including Corinna Adam

റൂത്ത് അഗസ്റ്റ ആഡം ( Ruth Augusta Adam, née King ജീവിതകാലം : 14 ഡിസംബർ 1907 – 3 ഫെബ്രുവരി 1977), ഒരു സ്ത്രീവിമോചനവാദിയായ എഴുത്തുകാരിയായിരുന്നു. നോട്ടിങ്ഹാംഷെയറിലെ ആർനോൾഡിൽ 1907 ഡിസംബർ 14 ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു വികാരിയുടെ മകളായി അവർ ജനിച്ചു. 1920 മുതൽ 1925 വരെയുള്ള കാലത്ത് ഡെർബിഷെയറിലെ ഡാർലി ഡെയിലിലുള്ള സെൻറ് എൽഫിൻസ് ഗേൾസ് ബോർഡിംഗ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു. ശേഷം നോട്ടിംഗ്ഹാംഷെയറിലെ  ഖനന പ്രദേശങ്ങളിലെ ദരിദ്രമേഖലയിലുള്ള ഒരു എലമെൻററി സ്കൂളിൽ അദ്ധ്യാപികയായി ചേർന്നു. 1932 ൽ അവർ  മാഞ്ചസ്‍റ്റർ ഗാർഡിയനിലെ പത്രപ്രവർത്തകനും പിന്നീട് ബി.ബി.സി. ടെലിവിഷൻറെ ഡയറക്ടറുമായിരുന്ന കെന്നത്ത് ആഡമിനെ വിവാഹം കഴിച്ചു. അവർക്കു മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമായി നാലുമക്കളാണുണ്ടായിരുന്നത്.  

അവരുടെ ആദ്യനോവൽ “War On Saturday Week” രണ്ടാം ലോകമഹായുദ്ധത്തിലേയ്ക്കു പോകുന്നതിനു തൊട്ടുമുമ്പുള്ള സമയത്ത് ബ്രിട്ടനിൽ നിലനിന്നിരുന്ന രാഷ്ട്രീയതീവ്രവാദത്തെ സംബന്ധിച്ചുള്ള വിഷയമാണ്.

തെരഞ്ഞെടുത്ത കൃതികൾ

[തിരുത്തുക]

·        War On Saturday Week (1937)

·        I'm Not Complaining (1938) (Reprinted by Virago Press in 1983)

·        There Needs No Ghost (1939)

·        Fetch Her Away (1954)

·        House in the Country (1957)

·        Look Who's Talking (1960)

·        Beatrice Webb: A Life 1858-1943 (with Kitty Muggeridge, 1967)

·        A Woman's Place: 1910-1975 (1975) (Reprinted by Persephone Books in 2000)

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റൂത്ത്_അഗസ്റ്റ_ആഡം&oldid=3258820" എന്ന താളിൽനിന്ന് ശേഖരിച്ചത്