Jump to content

റൂമ മെഹ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൂമ മെഹ്റ
ജനനം24 ജനുവരി1967
ദേശീയതഇന്ത്യൻ

റൂമ മെഹ്റ (ജനനം 24 ജനുവരി1967) (Rooma Mehra) ഇന്ത്യൻ കവിയിത്രിയും, ചിത്രകലാ രചയിതാവ്, ശില്പി എന്നീ നിലകളിൽ പ്രശസ്തയാണ്. കൂടാതെ ഫ്രീലാൻസ് ദിനപത്രത്തിന്റെ എഴുത്തുകാരിയും [1][2][3] ഇന്ത്യൻ എക്സ്പ്രസിന്റെ കോളമിസ്റ്റുമാണ്.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

റൂമ മെഹ്റ കാലിഫോർണിയയിലെ ലോസ്ആഞ്ചെൽസിലാണ് ഇപ്പോൾ താമസിക്കുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത്. റിലീഫ്സിന്റെയും, ശില്പങ്ങളുടെയും, ചിത്രകലയുടെയും11 സോളോ ഷോകൾ നടത്തിയിട്ടുള്ള റൂമ മെഹ്റ സാമൂഹ്യ ബോധമുള്ള ഒരു കലാകാരിയാണ് .[4] ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്,[5] ന്യൂഡൽഹിയിലെ ലളിത കലാ അക്കാഡമി,[6] കാനഡ, ആർട്ട് അന്റിക്ക ഗാലറി,[7] സ്വിസർലണ്ടിലെ ഇൻഡിവിഡ്യൽ കളക്ഷൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ആസ്ട്രിയ, യു.കെ, സ്പെയിൻ, യു.എ.ഇ, ജപ്പാൻ എന്നിവിടങ്ങളിൽ റൂമയുടെ കലാശേഖരങ്ങൾ കാണപ്പെടുന്നു. റൂമ മെഹ്റയുടെ കലയെ നവീനകലാവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. [8]

റൂമ മെഹ്റയുടെ കലാപ്രവർത്തനങ്ങളിലും കവിതകളിലും ഹ്യൂമനിറ്ററിയേനിസം [9][10]ആണ് കൂടുതലും കാണപ്പെടുന്നത്.[11]ഇന്ത്യയിലെ സോസ് ചിൽഡ്രൻസ് വില്ലേജുകളിലും (SOS Children's Villages)(Christian Children's Fund) , ബ്ലൈൻഡ് റിലീഫ് അസോസിയേഷനിലെ അന്ധർക്ക് വേണ്ടിയും സ്വമേധയാ അദ്ധ്യാപികയായും പ്രവർത്തിച്ചുവരുന്നു. [12]

തെരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

റൂമ മെഹ്റ പദ്യവിഭാഗത്തിൽ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Who's who of Indian Writers. Sahitya Akademi]: Sahitya Akademi. 1999. p. 829. ISBN 81-260-0873-3.
  2. "Rooma Mehra Columnist The Indian Express Group". Indian Express. 24 August 2011. Retrieved 24 August 2011.
  3. "She writes Poetry with Paint". The Tribune. 29 November 2002. Retrieved 26 August 2011.
  4. "Rooma Mehra's Show". The Tribune. 10 March 2008. Retrieved 31 August 2011.
  5. "Collection NGMA – National Gallery of Modern Art, New Delhi". National Gallery of Modern Art. Retrieved 31 August 2011.
  6. Akademi, Lalit Kala (1993). "Electoral roll, Artists constituency, 1993: Delhi-New Delhi".
  7. "Rooma Mehra". Indianartcollectors.com. Retrieved 7 May 2011.
  8. Dixit, Narendra (14 January 1990). "Prodding Unknown Terrain Rooma's Art". The Tribune. Retrieved 14 August 2011.
  9. "The Sunday Tribune – Spectrum – Article". The Tribune. India. 11 November 2001. Retrieved 7 May 2011.
  10. "Green Dove's Poetry of Peace Gallery – Biography of Mehra Rooma". Greendove.net. Retrieved 7 May 2011.
  11. "The Gentle Warrior – Times Of India". The Times of India. 5 March 2007. Retrieved 7 May 2011.
  12. "An interior world".

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റൂമ_മെഹ്റ&oldid=3656650" എന്ന താളിൽനിന്ന് ശേഖരിച്ചത്