Jump to content

റെഗുലേറ്റിങ് ആക്റ്റ് 1773

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ഈസ്റ്റ് ഇൻഡ്യ കമ്പനി ആക്റ്റ്, 1772
(റെഗുലേറ്റിംഗ് ആക്റ്റ് ഓഫ് 1773)
മുഴുവൻ പേര്ആൻ ആക്റ്റ് ഫോർ എസ്റ്റാബ്ലിഷിംഗ് സേർട്ടൻ റെഗുലേഷൻസ് ഫോർ ദി ബെറ്റർ മാനേജ്മെന്റ് ഓഫ് ദി അഫയേഴ്സ് ഓഫ് ദി ഈസ്റ്റ് ഇൻഡ്യ കമ്പനി, ആസ് വെ‌ൽ ഇൻ ഇൻഡ്യ ആസ് ഇൻ യൂറോപ്പ്
അദ്ധ്യായം13 ജിയോ 3 സി 63
ഭൂപരിധി
മറ്റു നിയമങ്ങൾ
ബന്ധപ്പെട്ട നിയമങ്ങൾ13 ജിയോ 3 സി 63
സ്ഥിതി: റദ്ദാക്കി
Text of statute as originally enacted

ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും , അതിന്റെ മേൽ കൂടുതൽ നിയന്ത്രണത്തിനുമായി ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസാക്കിയ നിയമമാണ് 1773 - ലെ റഗുലേറ്റിംഗ് ആക്റ്റ്‌[1]. കമ്പനിയുടെ നടത്തിപ്പിൽ ബ്രിട്ടീഷ്‌ പാർലമെന്റ്‌ ചെലുത്തിയ അധികാരനിയന്ത്രണത്തിന്റെ തുടക്കമായിരുന്നു ഈ ആക്റ്റ്‌.

ചരിത്രം

[തിരുത്തുക]

റോബർട്ട് ക്ലൈവ് പ്ലാസ്സി യുദ്ധത്തിൽ വിജയം കൈവരിക്കുന്നതു വരെ ഈസ്റ്റ്‌ ഇന്ത്യയുടെ ഭരണപ്രദേശങ്ങളായ മൂന്നു പ്രസിഡൻസികളും ഭരിച്ചിരുന്നത് കച്ചവടക്കാരായ ഒരു സംഘം ആളുകളുടെ കൌൺസിലാണ്. ഭരണകാര്യങ്ങളിൽ യാതൊരു മുൻപരിച്ചയവുമില്ലാതിരുന്ന കൌൺസിലിന് ഒരു വലിയ രാജ്യത്തിന്റെ ഭരണചുമതല, പ്രത്യകിച്ചും വളരെ സമ്പന്നമായ ബംഗാൾ, ഏറ്റെടുക്കേണ്ടി വന്നത് ബ്രിട്ടനിൽ പല പ്രതികരണങ്ങളും സൃഷ്ടിച്ചു.കമ്പനിയുടെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ വർധിച്ചതിനനുസരിച് ചെലവ്‌ കൂടിയ യുദ്ധങ്ങളും അനിവാര്യമായിത്തീർന്നു.കമ്പനിയുടെ സാമ്പത്തികഭദ്രതയെ ഇത് സാരമായി ബാധിച്ചു. അതുവരെ ഇംഗ്ലണ്ടിലെ ഗവണ്മെന്റിനു സാമ്പത്തിക സഹായങ്ങൾ നല്കികൊണ്ടിരുന്ന കമ്പനി ക്രമേണ ബാദ്ധ്യതയാകുന്ന ഘട്ടത്തിലെത്തി[2]. 1772 - ൽ ഈ സ്ഥിതിയിൽ നിന്ന് രക്ഷപ്രാപിക്കാൻ ഒരു വായ്പക്കായി അന്നത്തെ പ്രധാനമന്ത്രിയായ ലോർഡ്‌ നോർത്തിനെ സമീപിച്ചു. ഈ അവസരം കണക്കിലെടുത്ത് കമ്പനി കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഒരു കമ്മിറ്റിയെ ചുമതപ്പെടുത്തി. പ്രസ്തുത കമ്മറ്റിയുടെ റിപ്പോർട്ടാണ് 1773 - ൽ റഗുലേറ്റിംഗ് ആക്റ്റ്‌ പാസ്സാകാനിടയാക്കിയത്.[3]. കമ്പനിയുടെ അഴിമതിനിറഞ്ഞ ഭരണം ഇല്ലാതാക്കുന്നതിനും ഇന്ത്യയിലെ ഭരണം മെച്ചപ്പെടുത്തുന്നതിനുമായി ബ്രിട്ടീഷ്‌ പാർലമെന്റ് പാസാക്കിയ ആദ്യത്തെ ആക്റ്റാണിത്. ഈ ആക്റ്റ്‌നുസരിച്ച് കമ്പനിയുടെ സിവിൽ ,പട്ടാള, റെവന്യൂ ഭരണ കാര്യങ്ങൾക്കായുള്ള എല്ലാ എഴുത്തുകുത്തുകളും ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ നിരീക്ഷണത്തിലായി.

വ്യവസ്ഥകൾ

[തിരുത്തുക]
  • കമ്പനിയുടെ മേൽനോട്ടത്തിനായി ബോർഡ് ഓഫ് കൺട്രോൾ നിലവിൽ വന്നു.
  • ബംഗാൾ ഗവർണ്ണറിനെ ബംഗാൾ ഗവർണ്ണർ ജനറലായി നിയമിച്ചു. (ആദ്യ ഗവർണ്ണർ ജനറൽ - വാറൻ ഹേസ്റ്റിംഗ്സ്)
  • ബോംബെ, മദ്രാസ്‌ ഗവർണ്ണർമാരെ ബംഗാൾ ഗവർണ്ണർ ജനറലിനു കീഴിലാക്കി
  • ഗവർണ്ണർ ജനറലിനെ സഹായിക്കാൻ നാലംഗ കൗൺസിൽ രൂപികരിക്കുക.
  • കൽക്കട്ടയിൽ ഒരു സുപ്രീം കോടതി സ്ഥാപിക്കുക
  • വായ്പ തിരിച്ചടയ്ക്കുന്നതുവരെ കമ്പനിയുടെ ലാഭവിഹിതം 6% ആയി കുറച്ചു.
  • കമ്പനി ഡയറക്ടർമാരുടെ( Court of Directors)സേവന കാലാവധി നാലുവർഷമായി ചുരുക്കി.

ആദ്യത്തെ ഗവർണ്ണർ ജനറലിനെ പാർലമെന്റ് നിയമിച്ചെങ്കിലും പിന്നീടങ്ങോട്ടുളള നിയമനങ്ങൾ കമ്പനിക്കു വിട്ടു കൊടുത്തു.

പോരായ്മകൾ

[തിരുത്തുക]

കൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിക്കാൻ ഉത്തരവായെങ്കിലും കോടതിയുടെ അധികാരപരിധിയും കൈകാര്യം ചെയ്യേണ്ട വകുപ്പുകളും നിശ്ചിതപ്പെടുത്തിയിരുന്നില്ല. ഇത് പല കുഴപ്പങ്ങൾക്കും കാരണമായി. സുപ്രീം കോടതിയെ അനുസരിക്കേണ്ടതില്ലെന്ന് കൗൺസിൽ ജമീന്ദാർമാരെ പറഞ്ഞു ധരിപ്പിച്ചു. 1779-ൽ ഈ സ്പർദ്ധ മൂർദ്ധന്യത്തിലെത്തി. സുപ്രീം കോടതി, ഗവർണ്ണർ ജനറലിന്റേയും കൗൺസിൽ മെംബർമാരുടേയും മേൽ കോടതിയലക്ഷ്യം ആരോപിച്ചു. ഇത്തരം സന്ദിഗ്ദാവസ്ഥകൾ ഒഴിവാക്കാനായി 1781-ലെ ഭേദഗതി , ഗവർണ്ണർ ജനറലിനേയും കൗൺസിൽ മെംബർമാരേയും സുപ്രീം കോടതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി. ഗവർണ്ണർ ജനറലിന് വീറ്റോ അധികാരം ഇല്ലായിരുന്നതിനാൽ കൗൺസിലർമാർ തമ്മിലുളള വഴക്കുകളിൽ തീർപ്പെടുക്കാനും ആയില്ല. ഈ പോരായ്മകൾ പിന്നീട് പിറ്റ്സ് ഇന്ത്യാ ആക്റ്റിൽ നികത്തപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. http://www.britannica.com/EBchecked/topic/496238/Regulating-Act
  2. http://www.indhistory.com/regulating-act.html
  3. ഡോ.എം.വി. പൈലി, ed. (ഫെബ്രുവരി) [1988]. "2". ഇന്ത്യയുടെ ഭരണഘടനാ ചരിത്രം (രണ്ടാം ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 10. {{cite book}}: Check date values in: |year= (help); Cite has empty unknown parameters: |accessyear=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)CS1 maint: year (link)
"https://ml.wikipedia.org/w/index.php?title=റെഗുലേറ്റിങ്_ആക്റ്റ്_1773&oldid=2285580" എന്ന താളിൽനിന്ന് ശേഖരിച്ചത്