Jump to content

റെഡ് സോർഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെഡ് സോർഗം
ജപ്പാൻ പതിപ്പ്
സംവിധാനംഴാങ് യിമോ
നിർമ്മാണംവൂ ടിയാന്മിങ്
രചനചെൻ ജിയാന്യു
ഝൂ വെയ്
നോവൽ:
മോ യാൻ
അഭിനേതാക്കൾഗോങ് ലി
ജിയാങ് വെൻ
റ്റെൻ റുജുൻ
സംഗീതംഝാവോ ജിപിങ്
ഛായാഗ്രഹണംഗു ചങ്‌വെയ്
സ്റ്റുഡിയോഷിയാൻ ഫിലിം സ്റ്റുഡിയോ
വിതരണംഅമേരിക്കൻ ഐക്യനാടുകൾ:
ന്യൂ യോർക്കർ ഫിലിംസ്
റിലീസിങ് തീയതിചൈന:
1987
അമേരിക്കൻ ഐക്യനാടുകൾ:
ഒക്ടോബർ 10, 1988
രാജ്യംചൈന
ഭാഷമൻഡാരിൻ
സമയദൈർഘ്യം95 മിനിറ്റുകൾ

ചൈനയിലെ പ്രശസ്ത സിനിമ സംവിധായകനായ ഴാങ് യിമോ സംവിധാനം ചെയ്ത് 1987 ൽ പുറത്തിറങ്ങിയ ചലചിത്രമാണ് റെഡ് സോർഗം(ലഘൂകരിച്ച ചൈനീസ്: 高粱; പരമ്പരാഗത ചൈനീസ്: 高粱; പിൻയിൻ: ഹോങ് ഗാവോലിയാങ്). 2012 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ മോ യാൻ എന്നറിയപ്പെടുന്ന ഗുവാൻ മോയെ 1986 ൽ എഴുതിയ ആദ്യ നോവലിന്റെ ചലചിത്രാവിഷ്കാരം.ചുവപ്പ് ചോളപ്പാടം എന്നാണ് വാക്കിനർത്ഥം

കഥാസംഗ്രഹം

[തിരുത്തുക]

ഷിവാലിപ്പോ ഗ്രാമത്തിൽ തനിച്ച് താമസിക്കുന്ന കുഷ്ടരോഗിയും,വൃദ്ധനുമായ ഡിസ്റ്റിലറി ഉടമ ലി ദാത്തോ സുന്ദരിയായ പെൺകുട്ടിയുമായി വിവാഹം ഉറപ്പിക്കുന്നു.അവളുടെ അച്ഛന് ഒരു കോവർകഴുതയെ പകരം നൽകിയാണ് ഈ വിവാഹം അയാൾ ഉരപ്പിക്കുന്നത്. വധുവിനെ പല്ലക്കിൽ ചുമന്നാണ് ആദ്യമായി വരന്റെ ഗ്രാമത്തിലേക്ക് കൊണ്ടു വരുന്നത്..കാട്ടുചോളം വളരുന്ന വെളിമ്പറമ്പിൽ വച്ച് കൊള്ളക്കാരൻ ആ സംഘത്തിന്റെ പാമത്തിൽ പണം അപഹരിച്ച് വധുവുമായി ചോളക്കാട്ടിനുള്ളിലേക്ക് രക്ഷപ്പെടുന്നു.എന്നാൽ പല്ലക്ക് ചുമക്കുന്ന ജോലിക്കാരിലൊരാളായ യു സാഹസികമായി അവളെ രക്ഷിച്ച് ഗ്രാമത്തിൽ എത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=റെഡ്_സോർഗം&oldid=1690108" എന്ന താളിൽനിന്ന് ശേഖരിച്ചത്