റെന്നർ സ്പ്രിങ്സ്

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു സ്ഥലമാണ് റെന്നർ സ്പ്രിങ്സ്. ഇത് ബാർക്ലി ടേബിൾലാന്റിന്റെ ഹൃദയഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. വാസ്തവത്തിൽ, പട്ടണം "ബീഫ് രാജ്യത്തിന്റെ ഹൃദയം" എന്ന് സ്വയം വിശേഷിപ്പിക്കുന്നു.
ബാർക്ലി ഹൈവേയുടെയും ടെന്നന്റ് ക്രീക്കിന്റെയും ജംഗ്ഷന്റെ വടക്കുഭാഗത്തായി സ്റ്റുവർട്ട് ഹൈവേയിലാണ് ഈ ചെറിയ പ്രദേശത്തിന്റെ സ്ഥാനം. ആലീസ് സ്പ്രിങ്സിൽ നിന്ന് ഏകദേശം 662 കിലോമീറ്ററും ഡാർവിനിൽ നിന്ന് 820 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഉഷ്ണമേഖലാ ടോപ്പ് എൻഡും മിതശീതോഷ്ണ പ്രദേശമായ റെഡ് സെന്റർ പ്രദേശങ്ങളും തമ്മിലുള്ള അതിർത്തിയായി റെന്നർ സ്പ്രിംഗ്സിനെ സാധാരണ കണക്കാക്കുന്നു.
ചരിത്രം
[തിരുത്തുക]സ്റ്റുവർട്ട് ഹൈവേയിലുടനീളമുള്ള നിരവധി സ്ഥലങ്ങളേപ്പോലെ തന്നെ റെന്നർ സ്പ്രിങ്സിന്റെ ഉത്ഭവം ഓസ്‌ട്രേലിയൻ ഓവർലാന്റ് ടെലിഗ്രാഫ് ലൈനിനോട് കടപ്പെട്ടിരിക്കുന്നു. 1872-ൽ സ്പ്രിങ്‌സിലൂടെ കടന്നുപോകുമ്പോൾ ടെലിഗ്രാഫ് ലൈനിൽ പ്രവർത്തിക്കുന്ന ടീമിന് വൈദ്യോപദേശം നൽകിക്കൊണ്ടിരുന്ന ഡോക്ടർ ഫ്രെഡറിക് റെന്നറുടെ പേരാണ് ഇതിന് ലഭിച്ചത്. 1877-ൽ ഡോ. റെന്നർ ടെലിഗ്രാഫ് ലൈനിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു കൂട്ടം പക്ഷികളെ കാണുകയും അവ പ്രകൃതിദത്തമായ ഉറവകളാൽ ഈ പ്രദേശത്തേക്ക് ആകർഷിക്കപ്പെടുന്നതായും കണ്ടെത്തി. പിന്നീട് അവയ്ക്ക് മഡ് സ്പ്രിംഗ്സ് എന്ന് പേരു നൽകി. ഈ ശുദ്ധജല നീരുറവകൾ റെന്നർ സ്പ്രിംഗ്സിന് ചുറ്റുമുള്ള പ്രദേശത്തിന് അതിന്റെ പ്രാധാന്യം നേടാൻ സഹായിച്ചു. അവ പ്രദേശത്തിന് ജലം നൽകി. ലേക്ക് വുഡ്സ് റെന്നർ സ്പ്രിങ്‌സിന്റെ വടക്കുഭാഗത്തായി എലിയറ്റിനും ന്യൂകാസിൽ വാട്ടേഴ്സിനും സമീപത്തായി സ്ഥിതി ചെയ്യുന്നു.
കാലാവസ്ഥ
[തിരുത്തുക]ഉയർന്ന വേനൽക്കാല താപനിലയാണ് റെന്നർ സ്പ്രിംഗ്സിനുള്ളത്. വേനൽക്കാലത്ത് ഇവിടുത്തെ ശരാശരി പരമാവധി 35°C ഉം താഴ്ന്ന താപനില 24°C ഉം ആണ്. ശൈത്യകാലത്തെ ഉയർന്ന താപനില 20°C ഉം താഴ്ന്ന താപനില 5°C ഉം ആണ്.
അവലംബം
[തിരുത്തുക]- SMH Travel
- Total Travel Archived 2007-03-07 at the Wayback Machine
- Australian Explorer