റെബേക്ക ലീ ഡോർസി
Rebecca Lee Dorsey | |
---|---|
ജനനം | August 30, 1859 Port Deposit, Maryland |
മരണം | March 29, 1954 Los Angeles, California |
തൊഴിൽ | Physician, obstetrician, endocrinologist |
ബന്ധുക്കൾ | Robert Kellard (grand-nephew) |
റെബേക്ക ലീ ഡോർസി (ഓഗസ്റ്റ് 30, 1859 – മാർച്ച് 29, 1954) ഒരു അമേരിക്കൻ ഭിഷഗ്വരയായിരുന്നു. ഇംഗ്ലീഷ്:Rebecca Lee Dorsey. എൻഡോക്രൈനോളജി പഠനശാഖയിലെ അഗ്രഗാമിയായിരുന്ന, ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ എൻഡോക്രൈനോളജിസ്റ്റും ലോസ് ഏഞ്ചൽസിൽ പ്രാക്ടീസ് ചെയ്ത ആദ്യത്തെ വനിതാ ഫിസിഷ്യനും ആയി അറിയപ്പെടുന്നു. [1]
ജീവിതരേഖ
[തിരുത്തുക]വില്യം ഹാമണ്ട് ഡോർസിയുടെയും എലൻ മാർത്ത ഗില്ലസ്പി ഡോർസിയുടെയും മകളായി മേരിലാൻഡിലെ പോർട്ട് ഡെപ്പോസിറ്റിലാണ് ഡോർസി ജനിച്ചത്. [2] അവൾ കുട്ടിയായിരുന്നപ്പോൽ എപ്പോഴും രോഗം ബാധിച്ചിരുന്നു. ക്ഷയരോഗം ബാധിച്ച അമ്മയെയും സഹോദരങ്ങളെയും അവൾ പരിചരിച്ചു. [3] അവൾ വെല്ലസ്ലി കോളേജിൽ ചേർന്നു, തുടർന്ന് ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ ചേർന്ന് 1883 ജൂണിൽ ബിരുദം നേടിയപ്പോൾ മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ വെല്ലസ്ലി ബിരുദധാരിയായിരുന്നു [4] . ലൂയി പാസ്ചർ, റോബർട്ട് കോച്ച്, ജോസഫ് ലിസ്റ്റർ എന്നിവരുടെ കീഴിൽ പഠിക്കാൻ അവൾ യൂറോപ്പിലേക്ക് പോയി. [5]
റഫറൻസുകൾ
[തിരുത്തുക]- ↑ Rasmussen, Cecilia (February 3, 1997). "A Medical Pioneer's Many Firsts". Los Angeles Times. p. 171.
- ↑ Daughters of the American Revolution, Lineage Book. p. 32.
- ↑ Rasmussen, Cecilia (February 3, 1997). "A Medical Pioneer's Many Firsts". Los Angeles Times. p. 171.
- ↑ Singer, Sandra L. (2003). Adventures abroad : North American women at German-speaking universities, 1868-1915. Praeger. p. 33. ISBN 9780313323713.
- ↑ Davidson, J (2014). A century of homeopaths : their influence on medicine and health. Springer. ISBN 978-1-4939-0526-3.